
എന്റെ ഭർത്താവിന്റെ കാര്യം നിങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവിശ്യം ഉണ്ടെന്ന് തോന്നുന്നില്ല ! ഒടിവിൽ എലിസബത്ത് പ്രതികരിക്കുന്നു !
ബാലയുടെ ജീവിതം സമൂഹ മാധ്യമങ്ങളിൽ തുറന്ന് വെച്ച ഒരു ബുക്ക് പോലെയാണ് തോന്നുന്നത്. ആവശ്യത്തിനും അനാവശ്യത്തിനും അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിൽ അഭിപ്രായം പറയാനും അവരവർക്ക് ഇഷ്ടമുള്ളതൊക്കെ എഴുതി ചേർക്കാനും എല്ലാം ശ്രമിക്കുന്നു. ഒരു സമയത്ത് സൗത്തിത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് അദ്ദേഹം മലയാള സിനിമയിലേക്ക് വരുന്നതും ഇവിടെ ചെയ്ത് സിനിമകൾ വിജയമാകുകയും ശേഷം അമൃത സുരേഷുമായി പ്രണയത്തിലായി അതികം വൈകാതെ ഇരുവരും വിവാഹിതരുമായി.
മകളുടെ ജനന ശേഷവും വളരെ സന്തുഷ്ട കുടുംബ ജീവിതം നയിച്ചിരുന്ന ഇരുവരും ഒരു സുപ്രഭാതത്തിൽ വേർപിരിയാൻ പോകുന്നു എന്ന വാർത്തയാണ് പുറത്ത് വന്നത്. ശേഷം ഏക മകൾ അവന്തികയെയും കൊണ്ട് അമ്മ അമൃത ഒരു പുതിയ ജീവിതം തുടങ്ങുകയും ബാല സിനിമ തിരക്കുകൾക്ക് ഇടയിലേക്ക് പോകുകയുമായിരുന്നു. ശേഷം ഇരുവരുടെയും ജീവിതത്തിൽ സംഭവിച്ചത് നമ്മൾ എല്ലാവരും കണ്ടതാണ്.
എലിസബത്തുമായി വേർപിരിഞ്ഞു എന്ന രീതിയിൽ ബാല തന്നെയാണ് ഒരു വിഡിയോയിൽ കൂടി തുറന്ന് പറഞ്ഞത്. എന്നാൽ എലിസബത്ത് അതിനെ കുറിച്ച് ഒന്നും ഇതുവരെ പറഞ്ഞിരുന്നില്ല. ഇപ്പോൾ എലിസബത്ത് യുട്യൂബിൽ വളരെ സജീവമാണ്. ഡോക്ടറായതിനാല്‍ മെഡിസിന് രംഗത്തെ ചില കാര്യങ്ങളെ കുറിച്ചാണ് വീഡിയോയില്‍ പറയുന്നത്. ഇപ്പോൾ എലിസബത്ത് ഏറ്റവും പുതിയതായി പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടിയിരുന്നു അതിൽ താരം പറയുന്നത് വ്യക്തി ജീവിതത്തെ കുറിച്ച് ഒന്നും പറയുന്നില്ല. എന്നാല്‍ തന്നെ ബാധിക്കുന്ന ചില കാര്യങ്ങള്‍ പറയാമെന്ന് വീഡിയോയില്‍ എലിസബത്ത് പറഞ്ഞു. തന്റെ പ്രൊഫഷനെ കുറിച്ച് പ്രചരിച്ച വാര്‍ത്തകളെ പറ്റിയാണ് പറഞ്ഞതും.

താൻ ഒരു സാധാരണ എം ബി ബി എസ് ഡോക്ടർ ആണ് എം ഡി ഒന്നും എടുത്തിട്ടില്ല, എടുക്കാൻ ആഗ്രഹം ഉണ്ട്. പലരും ഞാൻ സൈക്യാട്രിസ്റ് ആണെന്ന് പറയുന്നുണ്ട് അത് തെറ്റാണ് എന്നും താരം പറഞ്ഞിരുന്നു. എന്നാൽ ഈ വീഡിയോക്ക് വന്ന കമന്റുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഭര്‍ത്താവിന്റെ കാര്യം നിങ്ങളെ ബാധിക്കില്ലേ’ എന്ന രീതിയിലെ നിരവധി ചോദ്യങ്ങളുണ്ടെങ്കിലും ഈ ഒരു ചോദ്യത്തിന് മാത്രം വിശദീകരണം നല്കി കൊണ്ട് എലിസബത്ത് എത്തി. എന്റെ ഭര്‍ത്താവിന്റെ കാര്യം ചേച്ചിയോ ചേട്ടനോ അന്വേഷിക്കണ്ട. അതെന്റെ വ്യക്തിപരമായ കാര്യമാണ്.
പക്ഷെ എന്റെ ക്വാളിഫിക്കേഷനെ കുറിച്ച് മറ്റുള്ളവർ തെറ്റായിട്ടാണ് മനസ്സിലാക്കുന്നതെങ്കില്‍ അത് പൊതുവായിട്ടുള്ള ആളുകളെ പറ്റിക്കുകയും ചതിക്കുകയും ചെയ്യുന്നത് പോലെയാവും. എന്റെ വീട്ടില്‍ എന്തുണ്ടായാലും അതിവിടെ ബാധിക്കില്ലെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഒക്കെ, അപ്പോള്‍ ടേക്ക് കെയര്‍’, എന്നുമാണ് എലിസബത്ത് നല്കിയ മറുപടി. അതുപോലെ ബാല ഒരു പാവമാണ്, അദ്ദേഹത്തെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ്, ആ പഴയ ബാല ആക്കി അദ്ദേഹത്തെ ഞങ്ങൾക്ക് നൽകണം. ഡോക്ടർക്ക് അതിന് സാധിക്കുമെന്നും കമന്റുകളിൽ പലരും പറയുന്നു.
Leave a Reply