
വിവാഹ കാര്യം തീർച്ചയായും എല്ലാവരെയും അറിയിക്കും ! ആരിൽ നിന്നും അത് മറച്ച് വെക്കാൻ ഉദ്ദേശിക്കുന്നില്ല ! മീനയുടെ ആ വാക്കുകൾ !
മീന മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമായ മീന ഇപ്പോഴും അഭിനയ രംഗത്ത് വളരെ സജീവമാണ്. എല്ലാ ഭാഷകളിലെയും സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള മീന മലയാളത്തിൽ മോഹൻലാലിൻറെ ഭാഗ്യ നായികാ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇരുവരും ഒരുമിച്ച് പത്ത് സിനിമകൾ ചെയ്തിരുന്നു. 2009 ലായിരുന്നു മീനയുടെ വിവാഹം. ഒരു മകളുമുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ മ,ര,ണം മീനയുടെ ഭര്‍ത്താവ് വിദ്യസാഗറിനെ കവര്‍ന്നെടുക്കുകയായിരുന്നു. ഈ കഴിഞ്ഞ ജൂണിലായിരുന്നു മീനയുടെ ഭര്‍ത്താവ് മരണപ്പെടുന്നത്. ഇന്നും മീനയും മകളും ആ ദുഃഖത്തിൽ നിന്നും കരകയറിയിട്ടില്ല.
സിനിമയിൽ തിളങ്ങി നിന്ന സമയത്ത് നിരവധി സഹതാരങ്ങളുടെ പേരിനൊപ്പം മീനയുടെ പേരും ചേർക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ആ കാലത്ത് മീനയുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചയായി മാറിയ ഗോസിപ്പായിരുന്നു കന്നഡ സൂപ്പര്‍ താരം കിച്ച സുദീപുമായുള്ള പ്രണയം. ആ സംഭവം ഇങ്ങനെ, കന്നഡ സിനിമയിലെ സൂപ്പർ സ്റ്റാർ ആയിരുന്നു കിച്ചാ സുദീപ്, 2003 ല്‍ പുറത്തിറങ്ങിയ സ്വാതി മുത്തു, 2006 ല്‍ പുറത്തിറങ്ങിയ മൈ ഓട്ടോഗ്രാഫ് തുടങ്ങിയ ചിത്രങ്ങളില്‍ ഇവർ ഒരുമിച്ച് അഭിനയിച്ചിരുന്നു.

അതോടെ ഇവരുടെ പേരുകൾ ചേർത്ത് സിനിമ ലോകത്ത് കഥകൾ ഉണ്ടാകാൻ തുടങ്ങി. അതുകൂടാതെ ഇരുവരും രഹസ്യമായി വിവാഹം കഴിച്ചുവെന്ന് വരെ വാര്‍ത്തകളുണ്ടായിരുന്നു. ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയ സജീവമല്ലായിരുന്നുവെന്നും വാര്‍ത്ത വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇതോടെ പ്രതികരണവുമായി താരങ്ങൾ തന്നെ നേരിട്ടെത്തി. വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ലെന്ന് സുദീപ് അറിയിച്ചു. പിന്നാലെ ഇതേ കാര്യം പറഞ്ഞ് മീനയും രംഗത്ത് വന്നു.
മീന മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ. എന്നെ വിവാഹം കഴിപ്പിക്കാം മാധ്യമങ്ങൾ വളരെ കാര്യമായി ശ്രമിക്കുന്നുണ്ട്, ഇതിപ്പോൾ എന്റെ വിവാഹത്തെക്കുറിച്ച് ഇത് മൂന്നാമത്തെ തവണയാണ് ഇങ്ങനെ ഒരു വാര്‍ത്ത വരുന്നത്. എന്നാല്‍ ഈ ഗോസിപ്പില്‍ ഒട്ടും സത്യമില്ല. സുദീപ് എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാള്‍ മാത്രമാണ്. ഞങ്ങൾ രണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്റെ വിവാഹം ഞാന്‍ മാധ്യമങ്ങളില്‍ നിന്നോ ആരില്‍ നിന്നോ മറച്ചുവെക്കില്ല. ഞാന്‍ എല്ലാവരേയും ക്ഷണിക്കുന്നതായിരിക്കും… എന്നും മീന അന്ന് പറയുക ആയിരുന്നു. ശേഷം വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് മീന വിദ്യാസാഗറിന്റെ വിവാഹം ചെയ്യുകയായിരുന്നു. വളരെ സന്തുഷ്ട കുടുംബ ജീവിതമായിരുന്നു ഇവരുടേത്. പക്ഷെ 2022 ജൂണ്‍ 27 ന് മരണപ്പെടുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരികയായിരുന്ന വിദ്യാസാഗർ മ,ര,ണപ്പെടുക ആയിരുന്നു.
Leave a Reply