
അച്ഛന്റെ സന്തോഷത്തിനായി ഞാൻ എന്തും ചെയ്യും ! ഇതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സന്തോഷമെന്ന് ഞാൻ തിരിച്ചറിഞ്ഞു ! പുതിയ തുടക്കത്തിന് കൈയ്യടി !
മലയാളികൾ ഇന്നും ഏറെ ആരാധിക്കുന്ന താര കുടുംബമാണ് സശ്രീനിവാസന്റേത്. അച്ഛന്റെ പാത പിന്തുടർന്ന് മക്കൾ രണ്ടുപേരും ഇന്ന് സിനിമ രംഗത്ത് വളരെ സജീവമാണ്. എന്നാൽ അടുത്തിടെ ശ്രീനിവാസന്റെ ആരോഗ്യനില വഷളാകുകയും ആശുപത്രയിൽ അഡ്മിറ്റ് ആകുകയും ചെയ്തിരുന്നു. എന്നാൽ ആ വസ്ഥകളെ എല്ലാം തരണം ചെയ്ത് അദ്ദേഹം ഇപ്പോൾ പഴയ അവസ്ഥയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ അച്ഛന്റെ സന്തോഷത്തിന് വേണ്ടി മകൻ വിനീത് ശ്രീനിവാസൻ ചെയ്ത കാര്യമാണ് ഏറെ പ്രശംസ നേടുന്നത്.
അദ്ദേഹം പറയുന്നത് ഇങ്ങനെ, അച്ഛൻ അന്ന് അമ്മ താര സംഘടനയുടെ വേദിയിൽ എത്തുകയും തുടർന്ന് ലാൽ സാർ അദ്ദേഹത്തിന്റെ ഉമ്മ വെക്കുകയും ചെയ്തിരുന്നത് ഏറെ സന്തോഷം നൽകിയ ഒന്നായിരുന്നു. അച്ഛൻ ആ സംഭവത്തിന് ശേഷം വളരെ ഇമോഷണലായിട്ടാണ് തിരിച്ച് വന്നത്. വളരെ നാളുകൾക്ക് ശേഷം തിരികെ സഹപ്രവർത്തകർക്കൊപ്പം ഒന്നിച്ച് ചേർന്നതിന്റേയും വീട്ടിൽ നിന്നും പുറത്തിറങ്ങിയതിന്റേയും സന്തോഷമായിരുന്നു അച്ഛന്.
അപ്പോൾ എനിക്ക് മനസിലായി അച്ഛന്റെ ഏറ്റവും വലിയ സന്തോഷം സിനിമയും അതുമായി ബദ്ധപ്പെട്ട കാര്യങ്ങളും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഒക്കെ ആണെന്ന്, ആ സന്തോഷം അദ്ദേഹത്തിന് കൊടുക്കാൻ സാധിച്ചാൽ ഒരുപക്ഷെ അച്ഛൻ ഇതിനും മിടുക്കനായി പഴയത് പോലെ തിരിച്ചുവരും എന്നത് ഉറപ്പാണ്. അതുകൊണ്ട് തന്നെയാണ് ഇപ്പോൾ അച്ഛനോപ്പം ഒരു സിനിമ ചെയ്യാമെന്ന് തീരുമാനിച്ചത് എന്നും വിനീത് പറയുന്നു. ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കുറുക്കൻ. നവാഗതനായ ജയലാല്‍ ദിവാകരന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഷൈന്‍ ടോം ചാക്കോയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ച് കഴിഞ്ഞു. അതിന്റെ പൂജക്കായി ശ്രീനിവാസനും സജീവ സാന്നിധ്യമായിരുന്നു. ഇപ്പോൾ അച്ഛന്റെ ആരോഗ്യ നിലയിൽ കാര്യമായ മാറ്റമുണ്ട് എന്നും, അദ്ദേഹത്തെ ഒരുപാട് ബുദ്ധിമുട്ടിക്കാതെ സിനിമയുടെ ചിത്രീകരണം നടത്താൻ കഴിയുമെന്നും, അച്ഛൻ ഇപ്പോൾ ഒരുപാട് സന്തോഷം അനുഭവിക്കുന്നുണ്ട് എന്നും വിനീത് പറയുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീനിവാസൻ അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ജോജി ജോണ്‍, അശ്വത് ലാല്‍, മാളവികാ മേനോന്, ഗൗരി നന്ദ, ശ്രുതി ജയന്, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന് അങ്ങനെ നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.
Leave a Reply