മകൻ എന്ന നിലക്ക് കുറച്ചുകൂടി നല്ല ഭാഷ ഉപയോഗിക്കാമായിരുന്നു ! വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തിന് വിമർശനം !

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ആളാണ് വിനീത് ശ്രീനിവാസൻ. ശ്രീനിവാസന്റെ മകൻ എന്നതിനപ്പുറം ഇന്ന് ഏവരും ആരാധിക്കുന്ന സംവിധായകനും ഗായകനും നടനുമെല്ലാമാണ് വിനീത്. അദ്ദേഹത്തിന്റെ ഏറ്റവും അവസാനമായി റിലീസ് ചെയ്ത ചിത്രം ഹൃദയം സൂപ്പർ ഹിറ്റായിരുന്നു. നിരവധി പുരസ്‌കാരങ്ങൾ നേടിയ ചിത്രം പ്രേക്ഷക പ്രീതി ഏറ്റുവാങ്ങുന്നു. അതോടൊപ്പം വിനീത് ശ്രീനിവാസന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അഡ്വക്കേറ്റ് മുകുന്ദനുണ്ണി. പേര് സൂചിപ്പിക്കുന്നത് പോലെ വക്കീലായിട്ടാണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ എത്തുന്നത്.

ചിത്രത്തിന്റെ എല്ലാ പുതിയ വിശേഷങ്ങളും തുടക്കം മുതൽതന്നെ പ്രേക്ഷകർ സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യല്‍മീഡിയ പേജില്‍ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വിനീത് പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ‘ആദ്യത്തെ സൈക്കിളില്‍ ചത്തുപോയ അച്ഛനൊപ്പം’ എന്ന തലക്കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന ചിത്രം വളരെപ്പെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുത്തത്. വളരെ കൗതുകം ഉണർത്തുന്ന പോസ്റ്റർ ഇതിനോടകം സമ്മിശ്ര പ്രതികരണമാണ് നേടുന്നത്.

എന്നാൽ കൂടുതൽ പേരും ചിത്രത്തെ വിമർശിച്ചാണ് രംഗത്തെത്തുന്നത്. മകൻ എന്ന നിലക്ക് കുറച്ച് കൂടി നല്ല ഭാഷ ഉപയോഗിക്കാമായിരുന്നു എന്നാണ് കൂടുതൽ പേരും ആവിശ്യപെടുന്നത്. എന്നാല്‍ ഇത് ഫിലിം പ്രമൊഷനാണെന്നും അത് മനസ്സിലായില്ലേ എന്നും ചോദിച്ച് ചിലര്‍ കമന്റുകള്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാരും ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

തുടക്കം മുതൽ തന്നെ ചിത്രത്തിന്റെ ഓരോ കാര്യങ്ങൾക്കും  വളരെ പുതുമ നിലനിർത്താൻ അണിയറ പ്രവർത്തകർ ശ്രമിച്ചിരുന്നു. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയാണ് ചിത്രം  നിർമ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകന്‍ അഭിനവ് സുന്ദര്‍ നായകും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തിലാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *