‘എന്റെ മക്കളെ അച്ഛൻ ആദ്യമൊന്നും എടുക്കില്ലായിരുന്നു’ ! ഒരു പ്രത്യേകതരം സ്വഭാവമാണ് ! സ്നേഹം ഉള്ളിലാണ് ! വിനീത് ശ്രീനിവാസൻ !

മലയാളികൾ ഏറെ ഇഷ്ടപെടുന്ന നടനാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ രണ്ടു മക്കളും ഇന്ന് അവരുടേതായ രീതിയിൽ സിനിമയിൽ സജീവമായി കഴിഞ്ഞു, ഒരു സമയത്ത് മലയാള സിനിമയുടെ എല്ലാമായിരുന്നു ശ്രീനിവാസൻ, നടൻ തിരക്കഥാകൃത്ത് സംവിധായകൻ എന്നിങ്ങനെ സിനിമയുടെ എല്ലാ മേഖലയിലും വിജയം കൈവരിച്ച അദ്ദേഹത്തിന്റെ ഓരോ സിനിമയിൽ കൂടിയും  സാധാരണക്കാരന്റെ പ്രശ്നങ്ങൾ ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വിരൽ തുമ്പിൽ നിന്നും പിറവിയെടുത്ത ചിത്രങ്ങളായ സന്ദേശം, മഴയെത്തും മുമ്പേ, അക്കരെ, അക്കരെ, പട്ടണ പ്രവേശം, നാടോടി കാറ്റ്, തലയണ മന്ത്രം അങ്ങനെ ഒരുപാട് ചിത്രങ്ങൾ. മക്കളും ഇന്ന് അച്ഛന്റെ പാത തന്നയെയാണ് പിന്തുടരുന്നത്.

ഇപ്പോഴിതാ ഇതിന് മുമ്പ് തന്റെ അച്ഛനെ കുറിച്ച് വിനീത് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, അച്ഛന് എല്ലാവരോടും വലിയ സ്നേഹമാണ് പക്ഷെ അത് പുറത്ത് കാണിക്കാറില്ല, എന്റെ കുഞ്ഞിനെ എടുക്കാനൊക്കെ അച്ഛന് വലിയ പേടിയായിരുന്നു. പിന്നെ ഞങ്ങളൊക്കെ ഒരുപാട് നിര്‍ബന്ധിച്ചിട്ടാണ് കുട്ടിയെ എടുത്ത് ശീലിച്ചത്. ഇപ്പോള്‍ ഒരുപാട് മാറ്റമുണ്ട്. ഞാനും മക്കളും കുടുംബവുമായി ചെന്നൈയിൽ താമസിക്കുമ്പോൾ ഞാന്‍ വീട്ടിലേക്ക് വാട്സ് ആപില്‍ വീഡിയോ വിളിച്ച്‌ കുഞ്ഞിനെ കാണിച്ചു കൊടുക്കും. അപ്പോള്‍ വലിയ സന്തോഷമാണ്.

പക്ഷെ ഉള്ളിലുള്ള ആ സ്നേഹം അദ്ദേഹം പ്രകടിപ്പിക്കാറില്ല, എന്നാലും ചിരിച്ചോണ്ട് ഇങ്ങനെ നോക്കിയിരിക്കും, സ്നേഹവും വാത്സല്യവും ഒകെ ഉള്ളിൽ ഉണ്ട് പക്ഷെ അത് മുഖത്ത് വരാറില്ല. പണ്ടും ഇനങ്ങനെയൊക്കെ തന്നെ ആയിരുന്നു. പക്ഷെ ഇപ്പോൾ പേരക്കുട്ടികള്‍ വന്നപ്പോള്‍ അതില്‍ ഒരുപാട് മാറ്റമുണ്ട് എന്നാണ് അമ്മയും പറയുന്നത്. ഈ പരുക്കനായിട്ടുള്ള എല്ലാ അച്ചന്മാരെയും മാറ്റി എടുക്കുന്നത് അവരുടെ പേരക്കുട്ടികള്‍ ആണെന്ന് തോന്നുന്നു. പിന്നെ മറ്റൊരു കാര്യം അച്ഛന് അവരെ അങ്ങനെ അടുത്ത് കിട്ടാറില്ല, ഞങ്ങൾ നാട്ടിലേക്ക് വരുന്നത് വളരെ കുറവാണ്, അതിനു അമ്മ എപ്പോഴും പരാതി പറയാറുണ്ട്. ഇപ്പോൾ പുതിയ ചിത്രം ഹൃദയത്തിന്റെ ഷൂട്ടിംഗ് തിരക്കുകൾ ആയിരുന്നതുകൊണ്ട് ഒട്ടും സമയം ഇല്ലായിരുന്നു. ഏതായാലും ഇനി വീട്ടില്‍ പോയിട്ട് അമ്മയുടെ പരിഭവം മാറ്റുക എന്നതാണ് ഏറ്റവും പ്രധാനപെട്ട കാര്യം എന്നും വിനീത് പറയുന്നു.

ഹൃദയം എന്ന സിനിമയുടെ സൂപ്പർ ഹിറ്റ് വിജയത്തിന് ശേഷം വീണ്ടും അതേ ടീമുമായി ‘വർഷങ്ങൾക്ക് ശേഷം’ എന്ന പുതിയ സിനിമ ഇപ്പോൾ വിനീത് അനോൺസ് ചെയ്തിരിക്കുകയാണ്. നിവിൻ പൊളി, ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിങ്ങനെ നീണ്ട താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *