‘ഒടുവിൽ ആ സന്തോഷ വാർത്ത പങ്കുവെച്ച് എലിസബത്ത്’ ! ഞങ്ങൾ കേൾക്കാൻ ആഗ്രഹിച്ച വാർത്ത എന്ന് ആരാധകർ ! ആശംസകളും അഭിനന്ദനങ്ങളും !

ബാലയും എലിസബത്തും അവരുടെ കുടുംബ ജീവിതത്തിലെ പ്രശ്ങ്ങളും ആയിരുന്നു കഴിഞ്ഞ കുറച്ച് നാളായി സമൂഹ മാധ്യമങ്ങളിലെ വാർത്തകൾ.  കഴിഞ്ഞ കുറച്ച് കാലമായി ആവശ്യത്തിനും അനാവശ്യത്തിനും അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിൽ അഭിപ്രായം പറയാനും അവരവർക്ക് ഇഷ്ടമുള്ളതൊക്കെ എഴുതി ചേർക്കാനും എല്ലാം ശ്രമിക്കുന്നു. ഒരു സമയത്ത് സൗത്തിത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് അദ്ദേഹം മലയാള സിനിമയിലേക്ക് വരുന്നതും ഇവിടെ ചെയ്ത് സിനിമകൾ വിജയമാകുകയും ശേഷം അമൃത സുരേഷുമായി പ്രണയത്തിലായി അതികം വൈകാതെ ഇരുവരും വിവാഹിതരുമായി.

ശേഷം ഇരുവരും വേർപിരിയുന്നു എന്ന വാർത്ത ഏറെ വേദനയോടെയാണ് മലയാളികൾ കേട്ടത്. ശേഷം ഏക മകൾ അവന്തികയെയും കൊണ്ട് അമ്മ അമൃത ഒരു പുതിയ ജീവിതം തുടങ്ങുകയും ബാല സിനിമ തിരക്കുകൾക്ക്‌ ഇടയിലേക്ക് പോകുകയുമായിരുന്നു. ശേഷം ഇരുവരുടെയും ജീവിതത്തിൽ സംഭവിച്ചത് നമ്മൾ എല്ലാവരും കണ്ടതാണ്. എലിസബത്തുമായി വേർപിരിഞ്ഞു എന്ന രീതിയിൽ ബാല തന്നെയാണ് ഒരു വിഡിയോയിൽ കൂടി തുറന്ന് പറഞ്ഞത്. എന്നാൽ എലിസബത്ത് അതിനെ കുറിച്ച് ഒന്നും ഇതുവരെ പറഞ്ഞിരുന്നില്ല. ഇപ്പോൾ എലിസബത്ത് യുട്യൂബിൽ വളരെ സജീവമാണ്. അതുപോലെ തന്നെ ഫേസ്ബുക്കിലും സജീവമാണ്.

ഫേസ്ബുക്കിൽ ഇപ്പോൾ എലിസബത്ത് വളരെ ആക്റ്റീവ് ആണ്. തനിക്ക് വരുന്ന ആക്ഷേപ കമന്റുകള്‍ക്ക് മറുപടിയായി എലിസബത്ത് ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് ‘ബാലയുമായി ലീഗലി ഡിവോഴ്‌സായോ’ എന്ന ചോദ്യം വന്നത്. ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന ഒരുപടി ആയിരുന്നു ഇത്.. ‘എന്റെ അറിവില്‍ ഡിവോഴ്‌സ് ആയിട്ടില്ല’ എന്നാണ് എലിസബത്തിന്റെ മറുപടി. നിരവധി കമന്റുകളും ലവ് ഇമോജികളുമായാണ് എലിസബത്തിന്റെ മറുപടിയെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. നിങ്ങൾ ഇനിയും സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കുന്നത് കാണണം എന്നും ആരാധകർ അഭിപ്രായം പറയുന്നു.

അതുപോലെ തന്നെ തനിക്ക് എതിരെ വരുന്ന നെഗറ്റീവ് കമന്റുകള്‍ക്ക് മറുപടി തരാം എന്ന കുറിപ്പാണ് എലിസബത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. എലിസബത്ത് കുറിച്ചത് ഇങ്ങനെ. നെഗറ്റീവ് കമന്റ് ഒക്കെ ഇതിന് താഴെ ടൈപ്പ് ചെയ്‌തോ, എല്ലാം ഞാന്‍ വായിക്കാം, ഞാന്‍ വെറുതെ ഇരിക്കുകയാണ്. വര്‍ക്ക് ഉള്ള ടൈമില്‍ ചിലപ്പോള്‍ കണ്ടു എന്ന് വരില്ല. അതുകൊണ്ട് നിങ്ങളുടെ കമന്റ് വെയ്‌സ്റ്റ് ആയി പോകും. കുറച്ചു നേരം ഞാന്‍ ഇവിടെ ഉണ്ടാകും പറയുന്നതെല്ലാം വായിക്കുന്നതായിരിക്കും. പക്ഷെ പച്ചത്തെറി ആണെങ്കില്‍ ഞാന്‍ ബ്ലോക്ക് ചെയ്യുന്നതായിരിക്കും എന്നുമാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *