
രോഗം എന്റെ ജീവന് ഭീ,ഷ,ണിയാണ്, മ,ര,ണത്തെ അഭിമുഖീകരിക്കുന്ന അവസ്ഥയാണ് ! അപൂർവ്വ രോഗം പിടിപെട്ട സാമന്ത ആദ്യമായി തന്റെ അവസ്ഥ തുറന്ന് പറയുന്നു !
ഇന്ന് ഇന്ത്യൻ സിനിമ അരിയെപ്പടുന്ന പ്രശസ്ത നടിയാണ് സാമന്ത. സൂപ്പർ സ്റ്റാറുകളുടെ ചിത്രത്തിൽ ഒരുപിടി മികച്ച ചിത്രങ്ങൾ ചെയ്ത സാമന്തക്ക് പക്ഷെ ആ വിജയം വ്യക്തി ജീവിതത്തിൽ തുടർന്ന് കൊണ്ടുപോകാൻ കഴിഞ്ഞില്ല. പ്രണയവും പ്രണയ പരാജയവും ശേഷം നാഗചാരിതന്യയുമായി വിവാഹവും. സാമന്തയുടെ ആദ്യ കാമുകൾ നടൻ സിദ്ധാർഥ് ആയിരുന്നു. പക്ഷെ പ്രണയം പരാജയമായതോടെയാണ് നടി നാഗചൈതന്യയുമായി പ്രണയത്തിലായത്. നീണ്ട വർഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരാകുക ആയിരുന്നു. പക്ഷെ ആ ബന്ധം ഏവരെയും ഞെട്ടിച്ചുകൊണ്ട് വെറും നാല് വർഷത്തെ ദാമ്പത്യ ജീവിതം ഇരുവരും അവസാനിപ്പിച്ചു.
അതിനു ശേഷം ബോളിവുഡ് സിനിമകളിൽ അടക്കം ശ്രദ്ധനേടി തന്റെ കരിയർ തിരിച്ചുപിടിച്ച് ഉന്നതിയിൽ നിൽക്കുമ്പോഴാണ് സാമന്തയെ തേടി ആ ദുഃഖവാർത്ത എത്തുന്നത്. താനൊരു ഒരു അപൂർവ രോഗത്തിന് അടിമയാണ് എന്ന്. മയോസൈറ്റിസ് പേര് എന്നാണ് ഈ അവസ്ഥയുടെ പേര്. ശരീരത്തിലെ മസിലുകളെ ദുര്‍ബലപ്പെടുത്തുന്ന അസുഖമാണിത്.. ഇപ്പോഴതാ തന്റെ പുതിയ മൂവി ആയ യെശോദയുടെ പ്രൊമോഷന് എത്തിയ സാമന്ത താൻ കടന്ന് വന്ന അവസ്ഥയെ കുറിച്ച് നിറകണ്ണുകളോടെ പറയുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
നടിയുടെ വാക്കുകൾ ഇങ്ങനെ, ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞതു പോലെ തന്നെ ചില ദിവസങ്ങള്‍ നല്ലതായിരിക്കും, പക്ഷെ ചില ദിവസങ്ങള്‍ വളരെ മോശവും. ഇനിയൊരു ചുവട് കൂടെ മുന്നോട്ട് വയ്ക്കാന്‍ എനിക്ക് പറ്റില്ല എന്ന് തോന്നിയ അവസ്ഥ വരെ ഉണ്ടായി. പക്ഷേ തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ ഇത്രയും ദൂരം പിന്നിട്ടോ, ഇതെല്ലം ഞാൻ അതിജീവിച്ചോ എന്നോർത്ത് വളരെ അദ്ഭുതം തോന്നും. അതെ ഞാന്‍ ഇവിടെ ഒരു യുദ്ധം ചെയ്യാനായി വന്നതാണ്.

അതുപോലെ തന്നെ ആ സമയത്ത് എനിക്ക് പിടിപെട്ട ഈ രോഗം എന്റെ ജീവന് ഭീ,ഷ,ണി,യാണ്, ഞാൻ ഇപ്പോൾ മ,ര,ണ,ത്തെ അഭിമുഖീകരിക്കുന്ന അവസ്ഥയാണ് എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള നിരവധി വാര്‍ത്തയുണ്ടായിരുന്നു. പക്ഷേ അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. തീര്‍ച്ചയായും എന്റെ അപ്പോഴത്തെ അവസ്ഥ അതൊരു യുദ്ധം തന്നെയായിരുന്നു. പക്ഷെ ഈ ഈശ്വര അനുഗ്രഹം കൊണ്ട് ജീവന് ഭീഷണി ആയിട്ടില്ല. ഞാന്‍ മ,രി,ച്ചി,ട്ടില്ല.
പക്ഷെ ചില ദിവസങ്ങളിൽ കിടക്കയിൽ നിന്ന് എഴുന്നേല്ക്കാന് പോലും ബുദ്ധിമുട്ടായിരുന്നു. ചിലദിവസങ്ങളില്‍ പോരാടണമെന്ന് തോന്നും. പതിയെ പോരാടണമെന്ന് തോന്നുന്ന ദിവസങ്ങള്‍ കൂടി വന്നു. ഇപ്പോള്‍ മൂന്ന് മാസമായി. അതിന്റെ ഒപ്പം ഉയര്‍ന്ന ഡോസിലുള്ള മരുന്നുകളിലും ഡോക്ടര്‍മാര്‍ക്കടുത്തേക്കുള്ള അവസാനിക്കാത്ത യാത്രകളിലും ദിവസങ്ങള്‍ മുഴുകി. പിന്നെ പതിയെ ഞാൻ അതുമയെല്ലാം പൊരുത്തപ്പെട്ടു. ഓരോ ദിവസവും കാര്യക്ഷമമായി വിനിയോഗിച്ചില്ലെങ്കില്‍ കുഴപ്പമില്ല. ചില സാഹചര്യങ്ങളില്‍ പരാജയപ്പെടുന്നതില്‍ കുഴപ്പമില്ല. എല്ലായ്പ്പോഴും സമയം നമുക്ക് അനുകൂലമായിക്കൊള്ളണമെന്നില്ല എന്നും നിറ കണ്ണുകളോടെ സാമന്ത പറയുന്നു.
Leave a Reply