അവന്റെ മകളെ ബാധിക്കുന്ന എന്തും അവനെയും ബാധിക്കും ! കാരണം അത് അവന്റെയും കൂടെ മകളാണ് ! ബാലയെ കുറിച്ച് ടിനി ടോം പറയുന്നു !

ബാല എന്ന നടന്റെ ജീവിതം തന്നെ ഇപ്പോൾ ഒരു സിനിമ കഥയായി മാറിയിരിക്കുകയാണ്, മാധ്യമങ്ങൾ അദ്ദേഹത്തെ ആവശ്യത്തിനും അനാവശ്യത്തിനും ഒരു സംസാര വിഷയമാക്കുന്നു. അദ്ദേഹം നിരന്തരം അഭിമുഖങ്ങൾ കൊടുക്കുന്നത് തന്നെയാണ് ഏറ്റവും കൂടുതൽ അദ്ദേഹത്തെ ആളുകൾ വിമർശിക്കാൻ കാരണമാകുന്നത്. അദ്ദേഹം പറയുന്ന പല കാര്യങ്ങളും പരിഹാസ രൂപേണയാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. ഇപ്പോൾ അദ്ദേഹം ജീവിതത്തിൽ ഏറെ തോറ്റു നിൽക്കുന്ന അവസ്ഥയാണ്. രണ്ടാം വിവാഹവും ഒരു പരാജയമായിരുന്നു. എലിസബത്തുമായി വേർപിരിഞ്ഞ് കഴിയുന്ന ബാല ഇപ്പോൾ തന്റെ സിനിമ തിരക്കുകളിലാണ്.

ഇപ്പോഴിതാ ബാലയെ കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയായ  നടൻ ടിനി ടോം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ടിനി ടോം അടുത്തിടെ ബാലയെ അനുകരിച്ചത് ഏറെ വൈറലായിരുന്നു. എന്നാൽ തങ്ങള്‍ ബാലയെ അനുകരിച്ചത് ആദ്യം അവനെ വേദനിപ്പിച്ചെങ്കിലും പിന്നീട് കുഴപ്പമില്ലായിരുന്നു. എന്നാല്‍ മകളെ ബാധിക്കുന്ന വിഷയങ്ങളാണ് നടനെ തളര്‍ത്തുന്നത് എന്നാണ് ടിനി ടോം പറയുന്നത്.

ഞങ്ങൾ അവനെ അനുകരിക്കുന്ന വീഡിയോ കണ്ടപ്പോൾ ആദ്യം അവന് വിഷമം തോന്നിയെങ്കിലും പിന്നീട് അവന്‍ അത് സ്പോര്‍ട്ടീവായാണ് എടുത്തത്. രണ്ടു ദിവസം മുമ്പ് തങ്ങള്‍ കെട്ടിപിടിച്ച് ഒരു യാത്ര പോയി വന്നതേയുള്ളു. ഇതൊന്നും അല്ല, അവനെ ബാധിക്കുന്ന ചില കാര്യങ്ങളുണ്ട്. ആ കാര്യത്തിൽ ഞങ്ങൾ സുഹൃത്തുക്കൾ അവന്റെ ഒപ്പം നിൽക്കും. അവനെ വേദനിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്. അതാണ് കുറച്ചെങ്കിലും അവനെ തളര്‍ത്തിയിട്ടുള്ളത്. പ്രേക്ഷകര്‍ക്ക് അവനില്‍ എന്തെങ്കിലും തളര്‍ച്ച തോന്നുണ്ടെങ്കില്‍ അതിന് കാരണക്കാരായ ചില ആളുകളുണ്ട്.

അവനെ വേദനിപ്പിക്കുന്ന ആ കാര്യം എന്തെന്നാൽ അവന്റെ മുന്‍ ചരിത്രമൊന്നും അവന് പ്രശ്‌നമല്ല. പക്ഷെ അവന്റെ മകളെ ബാധിക്കുന്ന എന്തും അവനെയും ബാധിക്കും. അത് അവന്റെയും കൂടെ മകളാണ്. ആ മകളെ ആരെങ്കിലും തൊടുന്നതോ ചുംബിക്കുന്നതോ ഒന്നും അവന് ഇഷ്ടമല്ല. അതിന് ആര്‍ക്കും അവകാശമില്ല. അതിന് താന്‍ അവന്റെ കൂടെ നിക്കും എന്നാണ് ടിനി ടോം പറയുന്നത്. ബാലയുടെ ആദ്യ ഭാര്യ അമൃത സുരേഷിന്റെയും അവരുടെ ഇപ്പോഴത്തെ ജീവിത പങ്കാളിയായ ഗോപി സുന്ദറിനും ഒപ്പമാണ് പാപ്പു എന്ന് വിളിക്കുന്ന അവന്തിക താമസിക്കുന്നത്.

അവന്റെ ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണക്കാർ ആയവരുമായി ഞാനുമാണ് പിഷാരടിയും അടങ്ങുന്ന സുഹൃത്തുക്കൾ അവന് വേണ്ടി സംസാരിക്കുമെന്നും പഴയത് പോലെ ബാലയെ തിരികെ കൊണ്ടുവരുമെന്നും ടിനി ടോം പറയുന്നു. ഇന്നുവരെ ഉള്ള എന്റെ ജീവിതത്തില്‍ ഞാൻ ഏറ്റവും അധികം സന്തോഷിച്ചത് അവള്‍ ജനിച്ചു എന്ന വാര്‍ത്ത കേട്ടപ്പോഴാണ് എന്ന് കഴിഞ്ഞ ദിവസം ബാലയും പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *