
മുൻജന്മപുണ്യ൦ എന്നൊക്കെ പറയുന്നത് ഇതാണ് ! എന്നും സ്നേഹത്തോടെയു൦ ആരോഗ്യത്തോടെയു൦ സമാധാനത്തോടെയും ഇരിക്കാൻ ജഗദീശ്വരൻ അനുഗ്രഹക്കട്ടെ ! ആശംസകൾ അർപ്പിച്ച് ആരാധകർ !
സുരേഷ് ഗോപി മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ എന്നതിലുപരി അദ്ദേഹം ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച പച്ചയായ മനുഷ്യ സ്നേഹികൂടിയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയപരമായി എതിർപ്പുകൾ അദ്ദേഹം നേരിടുന്നുണ്ട് എങ്കിലും ഏവർക്കും പ്രിയങ്കരനാണ് സുരേഷ് ഗോപി. അതുപോലെ തന്നെ പ്രിയപെട്ടവരാണ് അദ്ദേഹത്തിന്റെ കുടുംബവും. അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട് താൻ ചെയ്ത് പുണ്യ കർമ്മങ്ങളുടെ ഫലമാണ് രാധികയെ പോലെ ഒരാളെ ജീവിത സഖിയായി ലഭിക്കാൻ എന്നത്.
സുന്ദരി മാത്രമല്ല വളരെ മനോഹരമായി പാടാൻ കഴിവുള്ള ഒരു ഗായികയാണ് രാധിക. 1985 ൽ പുറത്തിറങ്ങിയ പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന ചിത്രത്തിൽ അങ്ങേ കുന്ന് ഇങ്ങേ കുന്ന് ആന വരമ്പത്ത് എന്നുതുടങ്ങുന്ന ഗാനം ഗായകൻ എംജി ശ്രീകുമാറിനൊപ്പം പാടിയിരുന്നത് രാധിക ആയിരുന്നു. തന്റെ സംഗീത പഠനം പൂർത്തീകരിച്ച രാധിക പിന്നണി ഗാന രംഗത്ത് തുടരാൻ ആഗ്രഹിച്ചിരുന്നു, പക്ഷെ വിവാഹിതായതോടെ ആ രംഗത്തുനിന്നും രാധിക എന്നേക്കുമായി വിടപറയുകയായിരുന്നു.
അടുത്തിടെ അമൃത ടിവിയിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ സുരേഷ് ഗോപിക്ക് ഒപ്പം രാധികയും എത്തിയിരുന്നു. ആ വേദിയിൽ ഇരുവരും ഒരുമിച്ച് വളരെ മനോഹരമായി ഗാനം ആലപിക്കുകയും ചെയ്തിരുന്നു. നിറഞ്ഞ കൈയടിയോടെയാണ് ഇരുവരുടെയും ഗാനം അതിഥികൾ സ്വീകരിച്ചത്. ഇവർക്ക് കണ്ണ് വിടല്ലേ എന്നാണ് അവതാരകൻ മിഥുൻ രമേശ് പാട്ട് കേട്ടശേഷം സദസിനോട് പറഞ്ഞത്. നിങ്ങൾ ഇങ്ങനെ നിൽക്കുന്നത് കാണുന്നത് തന്നെ ഐശ്വര്യമാണെന്നും അവതാരകനായ മിഥുൻ പറഞ്ഞു.

ഇതിന് മറുപടിയായി സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെ, ആ പറഞ്ഞത് വളരെ ശെരിയാണ്. അത് വലിയ ഒരു ഭാഗ്യമാണ്. ഒരിക്കൽ എന്റെ ഒരു സിനിമയുടെ ലൊക്കേഷനിൽ പാർവതി ദൂരദർശനോ മറ്റോ അഭിമുഖം എടുക്കാൻ വേണ്ടി വന്നിരുന്നു. അന്ന് ചോദിച്ചൊരു ചോദ്യമുണ്ട്, സങ്കൽപ്പത്തിലെ വധു എങ്ങനെ ഇരിക്കണമെന്ന്, അന്ന് ഞാൻ പറഞ്ഞ മറുപടിയാണ് ഈ നിൽക്കുന്നത്. അങ്ങനെ കിട്ടുന്നതും ഒരു ഭാഗ്യമാണ്. മുല്ലപ്പൂവൊക്കെ ചൂടി തുളസിക്കതിരൊക്കെ വെച്ച് ദിവസവും എണ്ണ തേച്ച് കുളിക്കുന്ന ഒരു പെൺകുട്ടി…
ദാ ആളാണ് ഈ നിൽക്കുന്നത് എന്റെ ഭാഗ്യം പുണ്യം എന്ന് അദ്ദേഹം പറയുന്ന ആ വിഡിയോ ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വളരെ ശ്രദ്ധനേടിയപ്പോൾ കമന്റുമായി ആരാധകരും എത്തി. രാധികാ മേഡ൦ മുൻജന്മപുണ്യ൦ എന്നൊക്കെ പറയുന്നത് ഇതാണ്. മനുഷ്യസ്നേഹിയായ സാറു൦ വിനയ൦ കൊണ്ടു൦ സൗന്ദര്യ൦ കൊണ്ടു൦ ദൈവം അറിഞ്ഞ് നൽകിയ ഭാര്യയു൦. എന്നും സ്നേഹത്തോടെയു൦ ആരോഗ്യത്തോടെയു൦ സമാധാനത്തോടെയും ഇരിക്കാൻ ജഗദീശ്വരൻ അനുഗ്രഹക്കട്ടെ..
ആദ്യത്തെ കുഞ്ഞ്, പോന്നമോൾ ലക്ഷ്മിയെ നഷ്ടപ്പെട്ട അമ്മയെ, ആ വേദനയിൽ നിന്ന്, ഇന്ന് ഈ കാണുന്ന നിറഞ്ഞ ചിരിയിലേക്ക് എത്തിക്കാൻ കഴിഞ്ഞെങ്കിൽ അതിൽ നിന്നും മനസിലാകും ചേച്ചിക്ക് നിങ്ങൾ എങ്ങനെയുള്ള ഒരു ഭർത്താവാണെന്ന്. രാധിക ചേച്ചിക്ക് എത്രമാത്രം സന്തോഷവും സമാധാനവും ബഹുമാനവുമൊക്കെ ഈ ജീവിതത്തിൽ കിട്ടുന്നുണ്ട് എന്ന് ആ മുഖം പറയുന്നുണ്ട്’ ആരാധകർ കുറിച്ചു…
Leave a Reply