
‘മിനി ഉർവശി’ എന്ന് എന്നെ വിളിക്കരുത് ! അതെനിക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറം ! നന്ദി പറയാൻ ആഗ്രഹിക്കുന്നത് അവരോടാണ് ! ഗ്രേസ് ആൻ്റണി പറയുന്നു !
യുവ താരനിരയിൽ വളരെ നാച്യുറലായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷക പ്രീതി നേടിയെടുത്ത അഭിനേത്രിയാണ് ഗ്രേസ് ആൻ്റണി. ആദ്യ ചിത്രത്തിൽ തന്നെ ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം ഹാപ്പി വെഡിങ് ആയിരുന്നു ഗ്രേസിന്റെ ആദ്യ ചിത്രം. ഇപ്പോഴത്തെ യുവ താരങ്ങളിൽ വളരെ നാച്ചുറലായി അഭിനയിക്കുന്ന ഒരു നടിയാണ്. അടുത്തിടെ ഇറങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ എല്ലാം ഗ്രേസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
അതുപോലെ തന്നെ നടി ഉർവ്വശിയുമായി തന്നെ താരതമ്യം ചെയ്യുന്നതിനോട് തനിക്ക് ഒട്ടും യോചിക്കാൻ കഴിയില്ലെന്നാണ് ഗ്രേസ് പറയുന്നത്. എന്നെ മിനി ഉർവശി, എന്ന് വിളിക്കരുത്, കാരണം അതെനിക്ക് താങ്ങാൻ കഴിയാത്ത ഒന്നാണ്, ഉർവശി മേടം ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ അഭിനേത്രിയാണ്, മേടത്തിനോട് ചേർത്ത് എന്റെ പേര് പറയുന്നത് തന്നെ ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്, അതുകൊണ്ട് ആ വിളിയോട് തനിക്ക് അത്ര യോജിപ്പ് ഇല്ലന്നും ഗ്രേസ് പറയുന്നു.

ഒരു സാധാരണ നാട്ടിൻ പുറത്ത് ജനിച്ച് വളർന്ന ഞാൻ ഇന്ന് ഈ നിലയിൽ എത്തിയതിന് കാരണം തന്നെ തനിക്ക് ചുറ്റുമുള്ളവർ ആണെന്നാണ് ഗ്രേസ് പറയുന്നത്. എന്റെ അച്ഛന് കൂലി പണിയാണ്. അതുകൊണ്ടുതന്നെ ഞാൻ എന്റെ അഭിനയ മോഹം പറയുമ്പോൾ ചുറ്റുമുള്ളവർ എന്നെ നോക്കി ഒരുപാട് പരിഹസിക്കുകയും കളിയാക്കി ചിരിക്കുകയും കൂടാതെ മാനസികമായി എന്നെ തകർക്കാനും നോക്കിയിരുന്നു. ഒരുപാട് ദുർഘടനമാണ് അവസ്ഥകൾ താണ്ടിയാണ് ഇന്ന് ഈ നിലയിൽ എത്തിയത്, എന്ന് കരുതി ഞാൻ എല്ലാം തികഞ്ഞു എന്നല്ല, പക്ഷെ എനിക്ക് എന്റെ ലക്ഷ്യത്തിൽ എത്താൻ സാധിച്ചു. പക്ഷെ അതിനു ശേഷവും എനിക്കും എന്റെ കുടുംബത്തിനും പ്രത്യേകിച്ചും മാറ്റങ്ങളൊന്നുമില്ല.
ഇന്നും എന്റെ അച്ഛൻ കൂലി വേല ചെയ്യുന്ന ആളാണ്, അതിൽ എനിക്ക് അങ്ങനെ ഒരു കുറച്ചിലും തോന്നിയിട്ടില്ല. എല്ലാവരും കൂലി വാങ്ങി തന്നെയാണ് ജോലി ചെയ്യുന്നത്, അതുകൊണ്ടു തന്നെ കൂലി പണിക്കാർ എന്ന് പറയുമ്പോൾ ആരും നെറ്റി ചുളിക്കേണ്ട കാര്യമില്ല. ഏത് ജോലിക്കും അതിന്റെതായ അന്തസുണ്ട്. ഇന്നും ഞാൻ വളരെ അഭിമാനത്തോടെ പറയും എന്റെ അച്ഛൻ ടൈൽ ഒട്ടിക്കാൻ പോകുന്ന കൂലിപ്പണിക്കാരൻ തന്നെയാണ് എന്നും ഗ്രേസ് ചങ്കൂറ്റത്തോടെ പറയുന്നു.
സിനിമയിൽ എത്തിയ ശേഷവും തുടക്കത്തിൽ പണം ഇല്ലാത്തതിന്റെ പേരിൽ പലയിടത്തു നിന്നും മാറ്റിനിർത്തപ്പെട്ടപ്പോൾ ഉള്ളിൽ നിറഞ്ഞ തീയാണ് ഇന്ന് എന്നെ ഇവിടെ ഈ നിലയിൽ എത്തിച്ചത് എന്ന് ഗ്രേസ് പറയുന്നു. എന്റെ ഈ ജീവിത വിജയത്തിന്റെ ഒരു വീതം ഞാൻ എന്നെ കളിയാക്കിയവർക്കും പുച്ഛിച്ച് തള്ളിയവർക്കും കൊടുക്കും, കാരണം അവരാണ് എന്റെ മനസ്സിലെ ആ തീ കൊളുത്തി തന്നത്, തന്നെ കളിയാക്കിയവർ ഉണ്ടായിരുന്നില്ലെങ്കിൽ ഒരുപക്ഷെ താൻ ഒന്നും ആകില്ലായിരുന്നു എന്നാണ് ഗ്രേസ് പറയുന്നത്. അതുമാത്രമല്ല ആത്മ ധൈര്യം ഉണ്ടെങ്കിൽ നമുക്ക് എവിടെയും വിജയിക്കാൻ സാധിക്കും എന്നും നടി പറയുന്നു.. സിനിമയിൽ മാത്രമല്ല ജീവിതത്തിലും വളരെ നാച്ചുറലായ ഒരാളാണ് ഗ്രേസ് എന്നാണ് ആരാധകർ പറയുന്നത്.
Leave a Reply