മിനി ഉർവശി എന്ന് എന്നെ വിളിക്കരുത്, ആ വിളി എനിക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറമാണ് ! നന്ദി പറയാനുള്ളത് വേദനിപ്പിച്ചവരോടാണ് !

മലയാള സിനിമയിലെ യുവ താര നിരയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ അഭിനേത്രിമാരിൽ ഒരാളാണ് ഗ്രേസ് ആൻ്റണി. വളരെ നാച്യുറലായ അഭിനയ ശൈലി കൊണ്ടാണ് ഗ്രേസ് കൈയടി നേടിയത്. ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം ഹാപ്പി വെഡിങ് ആയിരുന്നു ഗ്രേസിന്റെ ആദ്യ ചിത്രം. ഇപ്പോഴത്തെ യുവ താരങ്ങളിൽ വളരെ നാച്ചുറലായി അഭിനയിക്കുന്ന ഒരു നടിയാണ്. അടുത്തിടെ ഇറങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ എല്ലാം ഗ്രേസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

അതേസമയം തന്റെ അഭിനയത്തെ നടി ഉർവ്വശിയുമായി തന്നെ താരതമ്യം ചെയ്യുന്നതിനോട് തനിക്ക് ഒട്ടും യോചിക്കാൻ കഴിയില്ലെന്നാണ് ഗ്രേസ് പറയുന്നത്. എന്നെ മിനി ഉർവശി, എന്ന് വിളിക്കരുത്, കാരണം അതെനിക്ക് താങ്ങാൻ കഴിയാത്ത ഒന്നാണ്, ഉർവശി മേടം ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ അഭിനേത്രിയാണ്, മേടത്തിനോട് ചേർത്ത് എന്റെ പേര് പറയുന്നത് തന്നെ ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്, അതുകൊണ്ട് ആ വിളിയോട് തനിക്ക് അത്ര യോജിപ്പ് ഇല്ലന്നും ഗ്രേസ് പറയുന്നു.

ഒരു സാധാരണ നാട്ടിൻ പുറത്ത് ജനിച്ച ആളാണ് ഞാൻ.  എന്റെ അച്ഛന് കൂലി പണിയാണ്. അതുകൊണ്ടുതന്നെ ഞാൻ എന്റെ അഭിനയ മോഹം പറയുമ്പോൾ ചുറ്റുമുള്ളവർ എന്നെ നോക്കി ഒരുപാട് പരിഹസിക്കുകയും കളിയാക്കി ചിരിക്കുകയും കൂടാതെ മാനസികമായി എന്നെ തകർക്കാനും നോക്കിയിരുന്നു. ഒരുപാട് ദുർഘടനമായ അവസ്ഥകൾ താണ്ടിയാണ് ഇന്ന് ഈ നിലയിൽ എത്തിയത്, എന്ന് കരുതി ഞാൻ എല്ലാം തികഞ്ഞു എന്നല്ല, പക്ഷെ എനിക്ക് എന്റെ ലക്ഷ്യത്തിൽ എത്താൻ സാധിച്ചു. പക്ഷെ അതിനു ശേഷവും എനിക്കും എന്റെ കുടുംബത്തിനും പ്രത്യേകിച്ചും മാറ്റങ്ങളൊന്നുമില്ല.

എന്റെ അച്ഛൻ ഇപ്പോഴും ടൈൽ പണിക്ക് പോകുന്നുണ്ട്. അതിൽ എനിക്ക് അങ്ങനെ ഒരു കുറച്ചിലും തോന്നിയിട്ടില്ല. എല്ലാവരും കൂലി വാങ്ങി തന്നെയാണ് ജോലി ചെയ്യുന്നത്, അതുകൊണ്ടു തന്നെ കൂലി പണിക്കാർ എന്ന് പറയുമ്പോൾ ആരും നെറ്റി ചുളിക്കേണ്ട കാര്യമില്ല. ഏത് ജോലിക്കും അതിന്റെതായ അന്തസുണ്ട്. ഇന്നും ഞാൻ വളരെ അഭിമാനത്തോടെ പറയും എന്റെ അച്ഛൻ ടൈൽ ഒട്ടിക്കാൻ പോകുന്ന കൂലിപ്പണിക്കാരൻ തന്നെയാണ് എന്നും ഗ്രേസ് ചങ്കൂറ്റത്തോടെ പറയുന്നു.

സിനിമയിൽ എത്തിയ ശേഷവും പണം ഇല്ലാത്തതിന്റെ പേരിൽ പണം ഇല്ലാത്തതിന്റെ പേരിൽ പലയിടത്തു നിന്നും മാറ്റിനിർത്തപ്പെട്ടപ്പോൾ ഉള്ളിൽ നിറഞ്ഞ തീയാണ് ഇന്ന് എന്നെ ഇവിടെ ഈ നിലയിൽ എത്തിച്ചത് എന്ന് ഗ്രേസ് പറയുന്നു. എന്റെ ഈ ജീവിത വിജയത്തിന്റെ ഒരു വീതം ഞാൻ എന്നെ കളിയാക്കിയവർക്കും പുച്ഛിച്ച് തള്ളിയവർക്കും കൊടുക്കും, കാരണം അവരാണ് എന്റെ മനസ്സിലെ ആ തീ കൊളുത്തി തന്നത്, തന്നെ കളിയാക്കിയവർ ഉണ്ടായിരുന്നില്ലെങ്കിൽ ഒരുപക്ഷെ താൻ ഒന്നും ആകില്ലായിരുന്നു എന്നും ഗ്രേസ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *