എന്നെ കളിയാക്കി ചിരിച്ചവരോടാണ് എനിക്ക് നന്ദി പറയാനുള്ളത് ! കാരണം ഉണ്ട് ! അച്ഛന് കൂലിപ്പണിയാണ് അതിൽ എനിക്ക് അഭിമാനം മാത്രം ! ഗ്രേസ് ആന്റണി പറയുന്നു

മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളാണ് നടി ഗ്രേസ് ആന്റണി. വളരെ ചുരുങ്ങിയ സമയം കൊണ്ട് അവർ വളരെ ഉയരങ്ങൾ കീഴടക്കുകയായിരുന്നു. ആദ്യ ചിത്രത്തിൽ തന്നെ ശ്രദ്ധിക്കെപെട്ട ഗ്രേസ് വളരെ മികച്ച പ്രകടമാണ് അതിൽ കാഴ്ചവെച്ചത്. ഗ്രേസ് ആന്റണി എന്ന നടിയുടെ ഒരു പ്രത്യേകത അവർ വളരെ നാച്ചുറലായി അഭിനയിക്കുന്ന ഒരു നടിയാണ് എന്നതാണ്. സൂപ്പർ ഹിറ്റ് ചിത്രം കുമ്പളങ്ങി നൈറ്സിൽ ടീന മോൾ എന്ന മികച്ച കഥാപാത്രത്തിലൂടെ ഗ്രേസ് മലയാള സിനിമ മേഖലയിൽ  കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ആ ഒരൊറ്റ ചിത്രം കൊണ്ടുതന്നെ ഗ്രേസ് തന്റെ കരിയർ ഗ്രാഫ് കുത്തനെ ഉയർത്തി എന്ന് തന്നെ പറയാം..

അതിനു ശേഷം ഒരുപാട് മികച്ച അവസരങ്ങൾ താരത്തെ തേടി വന്നിരുന്നു. എന്നാൽ ഇപ്പോൾ താൻ താണ്ടി വന്ന വഴികളെ കുറിച്ച് തുറന്ന് പറയുകയാണ് ഗ്രേസ്. ഒരു സാധാരണ നാട്ടിൻ പുറത്ത് ഒരു  കുടുംബത്തിൽ ജനിച്ച ആളാണ് താൻ,  സാധാരണ മനുഷ്യരെ പോലെ അച്ഛന് കൂലി പണിയാണ്. അതുകൊണ്ടുതന്നെ ഞാൻ എന്റെ അഭിനയ മോഹം പറയുമ്പോൾ ചുറ്റുമുള്ളവർ എന്നെ നോക്കി ഒരുപാട് പരിഹസിക്കുകയും കളിയാക്കി ചിരിക്കുകയും കൂടാതെ  മാനസികമായി എന്നെ തകർക്കാനും നോക്കിയിരുന്നു.

അവിടെ നിന്നും ഒരുപാട് ദുർഘടമായ പാതകൾ താണ്ടിയാണ് ഞാൻ ഇന്ന് ഈ കാണുന്ന നിലയിൽ എത്തിയത്, എല്ലാം തികഞ്ഞു എന്നല്ല പറയുന്നത്, പക്ഷെ എനിക്ക് എന്റെ ലക്ഷ്യത്തിൽ എത്താൻ സാധിച്ചു. പക്ഷെ അതിനു ശേഷവും എനിക്കും എന്റെ കുടുംബത്തിനും പ്രത്യേകിച്ചും മാറ്റങ്ങളൊന്നുമില്ല. എന്റെ അച്ഛൻ ഇപ്പോഴും കൂലി പണിക്കാരനാണ്.  അതൊരിക്കലും എനിക്കൊരു കുറച്ചിലായി തോന്നിയിട്ടില്ല എല്ലാവരും കൂലി വാങ്ങി തന്നെയാണ് ജോലി ചെയ്യുന്നത്, അതുകൊണ്ടു തന്നെ കൂലി പണിക്കാർ എന്ന് പറയുമ്പോൾ ആരും നെറ്റി ചുളിക്കേണ്ട കാര്യമില്ല. ഏത് ജോലിക്കും അതിന്റെതായ അന്തസുണ്ട്. ഇന്നും ഞാൻ വളരെ അഭിമാനത്തോടെ പറയും എന്റെ അച്ഛൻ ടൈൽ ഒട്ടിക്കാൻ പോകുന്ന കൂലിപ്പണിക്കാരൻ തന്നെയാണ് എന്നും ഗ്രേസ് ചങ്കുറ്റത്തോടെ പറയുന്നു.

സിനിമയിൽ തുടക്ക സമയത്തും അതിനുമുമ്പും പണമില്ലാത്തതിന്റെ പേരിൽ പലയിടത്തു നിന്നും മാറ്റിനിർത്തപ്പെട്ടപ്പോൾ ഉള്ളിൽ നിറഞ്ഞ തീയാണ് ഇന്ന് എന്നെ  ഇവിടെ ഈ നിലയിൽ എത്തിച്ചത് എന്ന് ഗ്രേസ് പറയുന്നു. എന്റെ ഈ ജീവിത വിജയത്തിന്റെ ഒരു വീതം ഞാൻ എന്നെ കളിയാക്കിയവർക്കും പുച്ഛിച്ച് തള്ളിയവർക്കും കൊടുക്കും, കാരണം അവരാണ് എന്റെ  മനസ്സിലെ ആ തീ കൊളുത്തി തന്നത്, തന്നെ കളിയാക്കിയവർ ഉണ്ടായിരുന്നില്ലെങ്കിൽ ഒരുപക്ഷെ താൻ  ഒന്നും ആകില്ലായിരുന്നു എന്നാണ് ഗ്രേസ് പറയുന്നത്. അതുമാത്രമല്ല ആത്മ ധൈര്യം ഉണ്ടെങ്കിൽ നമുക്ക് എവിടെയും വിജയിക്കാൻ സാധിക്കും എന്നും നടി പറയുന്നു.. സിനിമയിൽ മാത്രമല്ല ജീവിതത്തിലും വളരെ നാച്ചുറലായ ഒരാളാണ് ഗ്രേസ് എന്നാണ് ആരാധകർ പറയുന്നത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *