വാടക ഡ്രെസ്സിട്ടുള്ള ഡാൻസ് പഠിത്തം ഇനി മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല എന്ന് അമ്മ പറഞ്ഞപ്പോൾ ആ ആഗ്രഹം അവിടെ ഉപേക്ഷിക്കുകയായിരുന്നു !

വളരെ ചുരുങ്ങിയ സമയം കൊണ്ട് കുറഞ്ഞ സിനിമകൾ കൊണ്ട് മലയാളി മനസ് കീഴ്പ്പെടുത്തിയ നടിയാണ് ഗ്രേസ് ആന്റണി. ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലെ ടീന എന്ന കഥാപാത്രത്തിലൂടെയാണ് ഗ്രേസ് സിനിമ ലോകത്ത് എത്തപെട്ടത്. ആദ്യ ചിത്രത്തിൽ തന്നെ വളരെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച താരം പിന്നെ  കുമ്പളങ്ങി നൈറ്സിൽ ടീന മോൾ എന്ന മികച്ച കഥാപാത്രത്തിലൂടെ ഗ്രേസ് തന്റെ സ്ഥാനം മലയാള സിനിമ രംഗത്ത് ഉറപ്പിക്കുകയായിരുന്നു. മറ്റുള്ളവരെപ്പോലെ അത്ര സാമ്പത്തിക ചുറ്റുപാടിൽ നിന്നുമല്ല ഗ്രേസ് സിനിമയിൽ എത്തിയത്.

നാട്ടിൻ പുറത്ത് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ആളാണ് ഗ്രേസ്, അച്ഛന് കൂലി പണിയാണ്. അതുകൊണ്ടുതന്നെ തന്റെ അഭിനയ മോഹം പറയുമ്പോൾ ചുറ്റുമുള്ളവർ എന്നെ ഒരുപാട് കളിയാക്കി മാനസികമായി തകർക്കാൻ നോക്കിയിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മാഷ് ചോദിച്ചു നിങ്ങള്‍ക്ക് ആരാകണമെന്ന്. ഞാന്‍ പറഞ്ഞു സിനിമാ നടിയാകണമെന്ന്. ക്ലാസില്‍ ചിരിയുടെ മാലപ്പടക്കം കൊളുത്തിയ മറുപടിയായിരുന്നു എന്റേത്. ഞാൻ വളരെ ആത്മാർഥത്തോടെയാണ് അത് പറഞ്ഞതെങ്കിലും  പിന്നീടുള്ള ദിവസങ്ങളില്‍ അവര്‍ തന്നെ കളിയാക്കി നശിപ്പിച്ചു.

ഇത് തന്നെയായിരുന്നു ഞാൻ എന്റെ അച്ഛൻ ആന്റണിയുടെ ജോലി പറഞ്ഞപ്പോഴുമുള്ള അവസ്ഥ, ഡാൻസ് പഠിക്കാനുള്ള ആഗ്രഹമോടെ ഡാൻസ് ക്ലാസ്സിൽ ചേർന്നു, എന്റെ കഷ്ടകാലത്തിന് അവിടെ പഠിക്കുന്നത് മുഴുവൻ എല്ലാം വലിയ പണക്കാരുടെ മക്കള്‍. എന്നെ  ഏറ്റവും പിറകിലേ നിര്‍ത്തൂ. ഫീസ് ഒരു ദിവസം വൈകിയാല്‍ അത് പരസ്യമായി പറഞ്ഞു അപമാനിക്കും. ഡാൻസ് പഠിപ്പിക്കാതെ പുറത്ത് നിര്‍ത്തും. ഗ്രില്ലിലൂടെ നോക്കി കണ്ട് താൻ  എത്രയോ ഇനങ്ങള്‍ പഠിച്ചു. നന്നായി കളിച്ചിട്ട് പോലും താളം പിടിക്കുന്ന വടി കൊണ്ടു അടിച്ച ദിവസങ്ങളിലും ഞാൻ  തളര്‍ന്നില്ല. സത്യത്തില്‍ എന്റെ മനസിലെ തീയാണവര്‍ കൊളുത്തിയത്. എന്നെ കളിയാക്കിയവര്‍ ഇല്ലായിരുന്നെങ്കില്‍ ഞാനുണ്ടാകുമായിരുന്നില്ല.

അവിടെയും ഞാൻ വളരെ അഭിമാനത്തോടെയാണ് പറഞ്ഞത് എന്റെ എന്റെ അച്ഛൻ കൂലിപ്പണിക്കാരനാണ്,  ടൈല്‍ ഒട്ടിക്കാന്‍ പോവുന്ന കൂലിപ്പണിക്കാരന്‍ തന്നെയാണ്. അത് ഇന്നും വളരെ അഭിമാനത്തോടെ എവിടെയും പറയാൻ എനിക്ക് സന്തോഷമാണ്. പക്ഷെ അന്നവർ അതിന്റെ പേരിലും എന്നെ കളിയാക്കി. അവിടെനിന്നും ഞാൻ ഉറപ്പിച്ചു, എന്റെ സ്വപ്നത്തിൽ എത്തിച്ചേരാൻ, കാലത്തിലാകമാണ് സിനിമയിലേക്കുള്ള വഴി എന്ന് കരുതിയ  ഞാൻ മോഹിനിയാട്ടവും ഭരതനാട്യവും കുച്ചിപ്പുടിയും നാടോടി നൃത്തവും പഠിച്ചു. സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം വരെ കിട്ടി.

വാടകക്ക് എടുത്ത ഡ്രസ്സ് ഇട്ടാണ് ഞാൻ നൃത്തം അവതരിപ്പിച്ചിരുന്നത്, ഇത് ഇങ്ങനെ മുന്നോട്ട് പോയപ്പോൾ അമ്മ പറഞ്ഞു ഇത് ഇവിടെ നിർത്താം, നമ്മളെകൊണ്ട് ഇത് ഇനി താങ്ങാൻ സാധിക്കില്ല എന്ന്. അതോടെ ആ പരിപാടി ഞാൻ നിർത്തി. ഇന്ന് എന്റെ സിനിമകൾ ഞങ്ങൾ ഒരുമിച്ച് തിയറ്ററിൽ ഇരുന്ന് കാണുമ്പോൾ പലപ്പോഴും അമ്മയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കാണാറുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *