
കാമുകന്റെ മുഖം മറച്ചുള്ള ചിത്രം പങ്കുവെക്കാൻ കാരണമുണ്ട് ! അദ്ദേഹം സിനിമ മേഖലയിൽ തന്നെ ഉള്ള ആളാണ് ! നടി അന്ന രേഷ്മ രാജൻ പറയുന്നു !
വളരെ കുറച്ച് സിനിമകൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ആളാണ് നടി അന്ന രേഷ്മ രാജൻ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ കൂടി സിനിമയിൽ എത്തി, വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ചെയ്യാൻ അന്നക്ക് കഴിഞ്ഞിരുന്നു. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലാത്ത അന്ന സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്.
അത്തരത്തിൽ തന്റെ കാമുകൻ ആണെന്ന് പറഞ്ഞുകൊണ്ട് കുറച്ച് നാളുകൾക്ക് മുമ്പ് അന്ന ഒരു ചിത്രം പങ്കുവെച്ചിരുന്നു. പക്ഷെ അതിൽ അദ്ദേഹത്തിന്റെ മുഖം മറയുന്ന രീതിയിലുള്ള ചിത്രം ആയിരുന്നു അതുകൊണ്ട് തന്നെ അത് ആരാണെന്ന് ആരാധകർക്ക് വ്യക്തമായിരുന്നില്ല. ഇപ്പോഴിതാ ആ ചിത്രത്തെ കുറിച്ച് അന്ന പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സ്വാസിക അവതാരകയായി എത്തുന്ന റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ ആയിരുന്നു അന്ന ഇതിനെ കുറിച്ച് സംസാരിച്ചത്.
അന്നയുടെ വാക്കുകൾ ഇങ്ങനെ, സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ഫോട്ടോയിലെ ആളാരാണെന്നാണ് സ്വാസിക ചോദിച്ചത്. അന്നയുടെ കാമുകന് ആണോന്നും സിനിമയിലുള്ള സൂപ്പര്താരമാണെന്നുമൊക്കെയുള്ള കമന്റുകള്‍ വന്നിരുന്നു. ആളാരാണെന്ന് പറയാമോന്നും സ്വാസിക ചോദിക്കുന്നു. ‘അതാരാണെന്ന് പറഞ്ഞാല്‍ പിന്നെ മറച്ച് പിടിച്ചതൊക്കെ പോവില്ലേ എന്ന് അന്ന തിരിച്ച് ചോദിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ടുള്ള ആളാണ് അദ്ദേഹം. ജീവിതത്തിലേക്ക് പങ്കാളിയായി കൂട്ടണമെന്നാണ് ആഗ്രഹിക്കുന്നത്.

സമയമാകുമ്പോൾ എല്ലാം ഔദ്യോഗികമായി തന്നെ അറിയിക്കും. എങ്കില്‍ പിന്നെ അങ്ങനൊരു ഫോട്ടോ ഇടാതിരുന്നാല്‍ പോരെ, എന്തിനാണ് ബ്ലര്‍ ആക്കി ഇട്ടത്. അതുകൊണ്ടല്ലേ ഇത്തരം ഒരുപാട് ചോദ്യങ്ങളെ നേരിടേണ്ടി വന്നത് എന്ന ചോദ്യത്തിന് നടിയുടെ മറുപടി ഇങ്ങനെ ആയിരുന്നു. ഞാനങ്ങനൊരു ഫോട്ടോ പുറത്ത് വിട്ടതിന് പിന്നാലെ ഇയാളാണോ അയാളാണോ എന്നൊക്കെ ചോദിച്ച് സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് പേര് എനിക്ക് മെസേജ് അയച്ചിരുന്നു. അതില്‍ കുറേ പേര് ആളാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ സമയമാവുമ്പോള്‍ ഔദ്യോഗികമായി തന്നെ പറയാമെന്ന നിലപാടിൽ തന്നെയാണ് ഇപ്പോഴും അന്ന.
അതുപോലെ രാഹുൽ ഗാന്ധിയോടുള്ള ഇഷ്ടത്തെ കുറിച്ചും അന്ന പറയുന്നുണ്ട്. ചെറിയ പ്രായം മുതലേ കാണണമെന്ന് ആഗ്രഹിച്ച, ഒരുപാട് ക്രഷ് തോന്നിയിട്ടുള്ള വ്യക്തിയാണ് രാഹുല്‍ ഗാന്ധി. അങ്ങനെ ഉള്ള ഒരാൾ നമ്മുടെ നാട്ടിലൂടെ പോകുമ്പോൾ കാണാണാതിരിക്കാൻ കഴിയില്ലല്ലോ, അതുകൊണ്ടാണ് പോയത്. അന്ന ഗാന്ധി എന്ന പേരില്‍ ഒരുപാട് കമന്റുകളൊക്കെ ഫോട്ടോയ്ക്ക് താഴെ വന്നിരുന്നു. അത്രയും രസകരമായൊരു കാര്യമായിരുന്നു അതെന്നും അന്ന പറയുന്നു.
Leave a Reply