
രഘുവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അത് ! പക്ഷെ നിറവേറ്റിയതിനോട് മകൻ ഋഷിക്ക് അത്ര താല്പര്യമില്ലായിരുന്നു ! രോഹിണി പറയുന്നു !
ഒരു സമയത്ത് മലയാളികളുടെ എല്ലാമായിരുന്നു നടി രോഹിണി. ഒരുപാട് ഹിറ്റ് സിനിമകളുടെൻ ഭാഗമായിരുന്ന അവർ തെന്നിന്ത്യൻ സിനിമകളിൽ വളരെ തിരക്കുള്ള ഒരു കാലഘട്ടം ഉണ്ടായിരുന്നു. അതുപോലെ തന്നെ മലയാളികൾ ഇന്നും ഇഷ്ടപെടുന്ന ഒരു നടനായിരിക്കുന്നു രഘുവരൻ. 1996 ലാണ് രോഹിണിയും രഘുവരനുമായി വിവാഹം കഴിക്കുന്നത്. പക്ഷെ ഏറെ നാളത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം രഘു അമിതമായ പല ദുശീലങ്ങളിലേക്കും വീണു പോകുക ആയിരുന്നു.
രോ,ഹിണി ഇന്നും കഴിയുന്നത് രഘുവിന്റെ ഓര്‍മകളിലാണ്. അവരുടെ വാക്കുകൾ ഇങ്ങനെ. അദ്ദേഹത്തെ തിരുത്താൻ താൻ എത്ര ശ്രമിച്ചിട്ടും അത് സാധിച്ചില്ല, ഒടുവിൽ അത് ഞങ്ങളുടെ വേർപിരിയലിൽ എത്തിച്ചു, 2004 ലാണ് ഡിവോഴ്സ് നടന്നത്, അതിനു ശേഷവും അദ്ദേഹം കടുത്ത രീതിയിൽ ആ ദുശീലങ്ങൾ തുടർന്നു, ആരോഗ്യപരമായി ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിട്ടും, ഡോക്ടർ ഇനി മദ്യപിക്കരുത് എന്ന് പറഞ്ഞിട്ടും രഘു അത് ഉപേക്ഷിക്കാൻ തയ്യാറായില്ല ഒടുവിൽ 2008 ൽ ആ ദുരന്തവും സംഭവിച്ചു. പക്ഷെ അദ്ദേഹം വളരെ സ്നേഹമുള്ള വ്യക്തി ആയിരുന്നു.
ഇവർക്ക് ഒരേ ഒരു മകനാണ് ഉണ്ടായിരുന്നത് പേര് ഋഷി. ഇന്ന് രോഹിണി ജീവിക്കുന്നത് തന്നെ ആ മകന് വേണ്ടിയാണ്. എന്നാൽ മകനും ആദ്യമൊക്കെ വളരെ ഒതുങ്ങി കൂടുന്ന ഒരു പ്രകൃതക്കാരൻ ആയിരുന്നു. എന്നാൽ ഋഷിയെ ഒരു ഹാപ്പി ചൈല്‍ഡ് ആയി വളര്‍ത്താനാണ് ഞാൻ ആഗ്രഹിച്ചത്. അതിന് എനിക്കെന്തൊക്കെ ചെയ്യാന്‍ പറ്റുമെന്ന് നോക്കി. അവന് ഞാന്‍ കുറേ സ്വാതന്ത്ര്യം കൊടുത്തു. എന്ത് വേണമെങ്കിലും എന്റെ അടുത്ത് വന്നു പറയാമെന്നൊരു അവസ്ഥയുണ്ടാക്കി. അങ്ങനെ അവന് കുറേ സംസാരിക്കാനും തുടങ്ങി. ദേഷ്യമായാലും പിണക്കമായാലും സംസാരിക്കും. ആ കമ്യൂണിക്കേഷന്‍ ജീവിതത്തിൽ വളരെ പ്രാധാന്യമുള്ളതാണെന്നും രോഹിണി പറയുന്നു.

രഘു സംഗീതവുമായി വളരെ അടുത്ത ബന്ധമുള്ള ആളായിരുന്നു. അദ്ദേഹം നന്നായി പാടും, ഗാനങ്ങൾ രചിക്കും, പക്ഷെ ഇതൊന്നും അതികം ആർക്കും അറിയില്ല, രഘുവിന്റെ വിയോഗ ശേഷം അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്ന ആ മ്യൂസിക്കൽ ആൽബം ഞാൻ റിലീസ് ചെയ്യുക എന്നത്, അതിനായി അദ്ദേഹം കുറെയേറെ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. പക്ഷെ ആ ആഗ്രഹം നടക്കുന്നതിന് മുമ്പ് അദ്ദേഹം യാത്രയായി. പക്ഷെ ഞാനത് അടുത്തിടെ സഫലമാക്കി, രജനികാന്ത് സാറിനെ കൊണ്ട് രഘുവിന്റെ ആ ആല്‍ബം റിലീസ് ചെയ്തിരുന്നു. പക്ഷെ മകന് അതിനോട് വലിയ താല്പര്യമില്ലായിരുന്നു, അപൂർണ്ണമായ അത് പബ്ലിഷ് ചെയ്യേണ്ട എന്നാണ് അവൻ പറഞ്ഞത്. പക്ഷെ ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു, ഞാന്‍ ഏറെ കഷ്ടപ്പെട്ടാണ് അവനെ പറഞ്ഞ് മനസ്സിലാക്കി ആ ചടങ്ങിന് കൊണ്ടുപോയത് എന്നും രോഹിണി പറയുന്നു.
Leave a Reply