
എന്റെ മടിയിൽ തലവെച്ച് കിടക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ആ രോഗ വിവരം ആദ്യമായി അറിഞ്ഞത് ! സത്യൻ മാഷിനെ കുറിച്ച് ഷീല പറയുന്നു !
മുതിർന്ന മലയാള നായികമാരിൽ ഇന്നും ആ പഴയ അതെ തലയെടുപ്പോടെ ഇന്നും സിനിമ രംഗത്ത് കാണപ്പെടുന്ന അഭിനേത്രിയാണ് ഷീല. മലയാള സിനിമയുടെ ആദ്യത്തെ ലേഡി സൂപ്പർ സ്റ്റാർ പദവി നൽകാൻ കഴയുന്ന ഷീല ഒരുപാട് പ്രഗത്ഭരായ സംവിധായകർക്ക് ഒപ്പവും അതുപോലെ നാടിനടന്മാർക്ക് ഒപ്പവും അഭിനയിച്ചിരുന്നു. ഇപ്പോഴിതാ നടൻ സത്യനെ കുറിച്ച് തന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് ഷീല. അവരുടെ വാക്കുകൾ ഇങ്ങനെ.. അദ്ദേഹത്തിന് ക്യാൻസർ പിടിപെട്ടതും അതുപോലെ, അവസാന നിമിഷം വരെയും താൻ മരിക്കില്ല എന്ന് പറഞ്ഞതും എല്ലാം ഷീല ഓർത്ത് പറയുന്നു, നടിയുടെ വാക്കുകൾ ഇങ്ങനെ, എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് സത്യന് മാഷ്.
അദ്ദേഹത്തെ എനിക്ക് എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. എന്റെ ആദ്യ സിനിമ മുതല്‍ എന്റെ നല്ല കഥാപാത്രങ്ങളും ഞാൻ ചെയ്തത് ആ മഹാ നടന്റെ കൂടെയായിരുന്നു. അദ്ദേഹത്തിന് ബ്ലെഡ് കാന്‍സറാണെന്ന് പുറംലോകം അറിഞ്ഞത് ഒരു സിനിമാ ചിത്രീകരണത്തിനിടയിലാണ്. അന്ന് ഞാനൊരു നേഴ്സായിട്ടാണ് അഭിനയിക്കുന്നത്. വെള്ള സാരിയൊക്കെ ഉടുത്തിരിക്കുന്ന എന്റെ മടിയില്‍ അദ്ദേഹം തലവെച്ച് കിടന്ന് സംസാരിക്കുന്നതാണ് രംഗം. അതിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്.

എന്നാൽ പെട്ടെന്ന് അദ്ദേഹം എന്റെ മടിയിൽ നിന്നും ചാടി എഴുനേൽക്കുക ആയിരുന്നു. അപ്പോഴേക്കും ആ വെള്ള സാരി ഉടുത്തിരുന്ന എന്റെ മടിയില്‍ നിറയെ ചോ,ര. ആദ്യം എല്ലാവരും ഭയന്നെങ്കിലും അത് മറ്റെന്തെങ്കിലും ആണെന്ന് കരുതി. പക്ഷെ നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തും മൂക്കിലുമൊക്കെ വീണ്ടും ചോര. അങ്ങനെ അവിടെ വെച്ചാണ് അദ്ദേഹത്തിന്റെ ഈ രോഗം പുറംലോകം അറിയുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ഇ രോഗ വിവരം സേതുമാധവനും സത്യന് സാറിനും നേരത്തെ അറിയാമായിരുന്നു. പ്രൊഡക്ഷനിലുള്ളവര്‍ ആശുപത്രിയില്‍ കൊണ്ട് പോവാമെന്ന് പറഞ്ഞെങ്കിലും സത്യന് അതിന് തയ്യാറായില്ല. ശേഷം ഒറ്റയ്ക്ക് ആശുപത്രിയിലേക്ക് പോവുകയും തിരിച്ച് വരികയും ചെയ്തു.
എന്നാൽ ആ രോഗാവസ്ഥയിലും അദ്ദേഹം പറഞ്ഞത് ഷൂട്ടിങ് മുടങ്ങരുത്, ഞാൻ ഇപ്പോൾ തന്നെ തിരിച്ചു വരാം എന്നാണ്. റഞ്ഞത് പോലെ തിരിച്ച് വന്ന് അഭിനയിച്ചു. അതുപോലെ സത്യന് മാഷിന്റെ മരണ സമയത്തും ഞങ്ങള്‍ കൂടെ ഉണ്ടായിരുന്നു. ഞാൻ മരിക്കില്ലെന്ന് പറഞ്ഞ് അദ്ദേഹം ആവർത്തിച്ച് പറഞ്ഞു കൊണ്ടിരിക്കുകയാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. പക്ഷേ മൂന്ന് ദിവസത്തിന് ശേഷം മരിച്ചു. അന്ന് സിനിമാക്കാരെല്ലാവരും ആശുപത്രിയില്‍ തന്നെ ഉണ്ടായിരുന്നു എന്നും ഷീല പറയുന്നു. തനതായ അഭിനയ ശൈലി കൊണ്ടും സ്വഭാവികമായ അഭിനയം കൊണ്ടും തന്റെ കാലഘട്ടത്തിൽ ഒരു തലമുറയെ ആവേശം കൊള്ളിക്കാൻ കഴിഞ്ഞ അഭിനയ പ്രതിഭ ആയിരുന്നു മാനുവേൽ സത്യനേശൻ എന്ന സത്യൻ മാഷ്.
Leave a Reply