
കളിയാക്കലുകളും മാറ്റി നിർത്തലുകളും ജീവിതത്തിൽ എനിക്ക് പുത്തരിയല്ല ! തയ്യലായാലും അഭിനയമായാലും ചെയ്യുന്ന ജോലിയോട് 100 ശതമാനം നീതി പുലർത്തിയാണ് ചെയ്യുന്നത് ! വാക്കുകൾ വൈറലാകുന്നു !
ഇന്ദ്രൻസ് എന്ന നടന്റെ പേരിപ്പോൾ കഴിഞ്ഞ രണ്ടു ദിവസമായി സമൂഹ മാധ്യമങ്ങളിൽ ഉയർന്ന് കേൾക്കുന്നു. മന്ത്രി വി.എന്‍ വാസവന് നിയമസഭയില്‍ നടത്തിയ ഒരു പരാമർശത്തിൽ ഇന്ദ്രൻസിന്റെ പേരുകൂടി ചേർത്ത് ഒരു ഉപമ പറഞ്ഞതാണ് ഇപ്പോൾ ഏറെ വിവാദമായി മാറിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ അവസ്ഥ വിവരിച്ച് വാസവന്റെ വിവാദ പരാമര്‍ശം. “അമിതാഭ് ബച്ചനെ പോലെ ഇരുന്ന കോണ്‍ഗ്രസ് ഇന്ദ്രന്‍സിനെ പോലെ ആയി” എന്നായിരുന്നു പരാമര്‍ശം. ഇത് വലിയ രീതിയിൽ വിമർശനം ഏറ്റുവാങ്ങിയപ്പോൾ ഇന്ദ്രൻസ് തന്നെ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു.
അദ്ദേഹം അത് എന്നെ അപമാനിച്ച് പറഞ്ഞതായി ഞാൻ ഒരിക്കലും കരുതുന്നില്ല എന്നും, ഇന്ത്യാ രാജ്യത്ത് എല്ലാവര്ക്കും എന്തും പറയാനുള്ള സ്വാതന്ത്രൃമുണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതില്‍ എനിക്ക് വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല. അത് സത്യമല്ലേ. ഞാന്‍ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലെയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയിമിംഗ് ഒന്നും തോന്നുന്നില്ല’. ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യമുണ്ട് എന്നും അദ്ദേഹം പറയുന്നു.
സിനിമ രംഗത്തുനിന്നും പല താരങ്ങളും മന്ത്രിയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഇന്ദ്രൻസ് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. തന്റെ അഭിനയ ജീവിതത്തിൽ നാല് പതിറ്റാണ്ട് പൂർത്തിയാക്കി കഴിഞ്ഞിരിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ ജീവിതത്തിൽ ഒരുപാട് അനുഭവിച്ചിരുന്നു. വളരെ കഷ്ടത ഏരിയ വീട്ടിലാണ് ജനനം, സ്കൂളിൽ ഇടാൻ നല്ല വസ്ത്രം പോലും ഇല്ലായിരുന്നു. ഒരൊറ്റ വസ്ത്രം മാത്രമായിരുന്നു ആഴ്ചയിൽ അഞ്ച് ദിവസവും സ്കൂളിൽ ഇട്ടിരുന്നത്, അതുകൊണ്ട് തന്നെ സഹപാഠികൾ അടുത്തിരുത്താതെ മാറ്റിയിരുത്തുമായിരുന്നു.

ചെറുപ്പം മുതൽ തന്നെ അവഗണനയും മാറ്റിയിരുത്തലുകളും തനിക്ക് ശീലമാണ് എന്നും അദ്ദേഹം പറയുന്നു. ചെറുപ്പം മുതൽ പഠനത്തോട് വലിയ താല്പര്യം ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ നാലാം ക്ലാസുവരെയായിരുന്നു പഠനം. എത്തുന്നു ശേഷം ഇന്ദ്രൻസ് എന്ന പേരിൽ ഒരു തയ്യൽക്കട നടത്തിയിരുന്നു. ചൂതാട്ടം എന്ന ചിത്രത്തിൽ കോസ്റ്റ്യും ഡിസൈനർ സി എസ് ലക്ഷമണനോടൊപ്പം സഹായിയായി അദ്ദേഹം മദ്രാസിൽ എത്തുന്നത്.
നാട,കാഭിനയം വശമുണ്ടായിരുന്ന അദ്ദേഹം അന്ന് ആൾക്കൂട്ടത്തിലൊരാളായി ആ സിനിമയിൽ മുഖം കാണിച്ചു. സിനിമകളിലെത്തിയപ്പോഴും കുടക്കമ്പിയെന്നൊക്കെയുള്ള വിളികളായിരുന്നു, ചില സിനിമകളുടെ ക്ലൈമാക്സ് കൊമാളിത്തരമാകാതിരിക്കാൻ തന്നെ മാറ്റി നിർത്തിയിട്ടുണ്ട്. ആദ്യമൊക്കെ അത് വലിയ വിഷമമായിരുന്നു, പിന്നെ പിന്നെ സ്വയം ഒഴിവായി തുടങ്ങി. ക്ലൈമാക്സിന് മുന്നേ അതിനാൽ തന്നെ സെറ്റിൽ നിന്ന് ചോദിച്ച് വീട്ടിലേക്ക് പോകുമെന്നും അദ്ദേഹം പറയുന്നു.
ഇതിനോടകം മലയാള സിനിമയിൽ 350 ഓളം ചിത്രങ്ങൾ ചെയ്തുകഴിഞ്ഞു. അതുപോലെ സിനിമയിൽ താനാണ് നായകനെന്ന് അറിഞ്ഞപ്പോള്‍ മാറി നിന്ന നായികമാരുണ്ട്. ഒരിക്കലും ആ നടിമാരെ കുറ്റം പറയില്ല കാരണം അവർക്ക് അവരുടെ ഇമേജ് നോക്കണമല്ലോ എന്നും അദ്ദേഹം പറയുന്നു.
Leave a Reply