
ദിലീപ് ചെയ്യുന്നത് ആരും അറിയുന്നില്ല, അതാണ് സത്യം ! ഭാര്യയ്ക്ക് ദോഷം വരാത്ത രീതിയില്‍ കാമുകിയെ കൊണ്ടു പോവണം ! ബുദ്ധിയുള്ളവർ അങ്ങനെയാണ് ! കൊല്ലം തുളസി പറയുന്നു !
സിനിമ സീരിയൽ രാഷ്ടീയ രംഗത്ത് ഏറെ ശ്രദ്ധ നേടിയ ആളാണ് നടൻ കൊല്ലം തുളസി. അതുപോലെ അടുത്ത കാലത്തായി ഏറെ വിവാദ പരാമർശങ്ങൾ നടത്തിയും അദ്ദേഹം ജനശ്രദ്ധ നേടിയിരുന്നു. അതിൽ ഏറ്റവും പ്രധാനം തന്റെ സൗന്ദര്യത്തിന്റെ രഹസ്യം തനറെ തന്നെ മൂ,ത്രം ആണെന്നുള്ളതാണ്. അത് ദിവസം രണ്ടുനേരം കുടിക്കുകയും, മുഖം കഴുകയും കണ്ണിൽ എഴുതുകയും എല്ലാം ചെയ്യുമെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. തന്റെ മൂത്രം ശേഖരിച്ച് വെച്ച് താൻ ഇതുപോലെ ദിനവും ചെയ്യുന്നതാണ് തന്റെ ഇപ്പോഴത്തെ സൗന്ദര്യ രഹസ്യമെന്നും അദ്ദേഹം പറയുന്നു.
അതുപോലെ ഇപ്പോഴിതാ സിനിമ രംഗത്തുനിന്നും താരങ്ങൾ ചെയ്യുന്ന സഹായങ്ങൾ കുറിച്ച് പറയുകയാണ് അദ്ദേഹം. സിനിമയിൽ മോഹൻലാൽ മമ്മൂട്ടി പോലെയുള്ള താരങ്ങൾക്ക് മാത്രമാണ് വലിയ പ്രാധാന്യമുള്ളതും കൂടുതൽ പ്രതിഫലം ലഭിക്കുന്നതും മറ്റുള്ള ഞങളെ പോലെയുള്ള ഡ്യൂക്ലി താരങ്ങൾക്ക് ഒക്കെ വളരെ ചെറിയ തുകയാണ് പ്രതിഫലം ലഭിക്കുന്നത്. അതുകൊണ്ട് എല്ലാവരും സഹായങ്ങൾ ചെയ്യണം എന്ന് പറയുന്നത് ശെരിയല്ല. മറ്റുള്ളവരെ സഹായിക്കുക അവരുടെ വേദനയിൽ പങ്കുചേരുക. അങ്ങനെയുള്ള കൾച്ചർ ഇല്ലാത്തവൻ ഏത് വലിയ സൂപ്പർ സ്റ്റാറായാലും ആർക്കും ഒന്നും കൊടുക്കില്ല.
മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമെല്ലാം ചാരിറ്റി ചെയ്യുന്നവരാണ്. മോഹൻലാലും അങ്ങനെയാണ്. കൊറോണ സമയത്ത് ഒക്കെ ആവശ്യക്കാരെ എല്ലാം സഹായിച്ചിട്ടുണ്ട്. സുരേഷ് ഗോപി ഇതിൽ നിന്നെല്ലാം വ്യത്യസ്തനാണ്. തന്റെ വരുമാനത്തിന്റെ പകുതിയും കാരുണ്യ പ്രവർത്തനങ്ങൾക്ക് ചിലവാക്കുന്ന ആളാണ്. ആവശ്യം അറിഞ്ഞ് അവിടെ ചെന്ന് സഹായിക്കാൻ മനസുള്ള ആളാണ്. പക്ഷെ അദ്ദേഹത്തിനുള്ള കുഴപ്പം, അദ്ദേഹം ചെയ്യുന്നത് പത്ത് പേർ അറിയണം എന്ന് അദ്ദേഹത്തിനുണ്ട്. അത് പക്ഷെ ഒരു തെറ്റായി തോന്നുന്നില്ല.

കാരണം അവരൊക്കെ ചെയ്യുന്നു എന്നറിഞ്ഞ് അത് മാതൃകയാക്കി മറ്റുള്ളവരും ചെയ്യട്ടെ. അതുപോലെ ഇവരെ ഒക്കെക്കാളും കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ആളാണ് നടൻ ദിലീപ്. അത് പക്ഷെ അദ്ദേഹം ആരോടും പറയാറില്ല. എനിക്ക് സുഖമില്ലാതിരുന്നപ്പോൾ ദിലീപ് എന്നെ സഹായിച്ചിരുന്നു. എന്റെ അവസ്ഥ കേട്ടറിഞ്ഞ് സൗണ്ട് തോമ എന്ന ചിത്രത്തിൽ എനിക്ക് ഒരു വേഷം തരികയും പ്രതിഫലമായി കുറച്ച് കൂടുതൽ പണം എനിക്ക് തരികയും ചെയ്തിരുന്നു. അന്നാദ്യമായിട്ടാണ് എനിക്ക് 2 ദിവസത്തേക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുന്നത്. കുറേ സിനിമകളിലേക്ക് ദിലീപ് എന്നെ റെക്കമന്റ് ചെയ്തിരുന്നു. ആ ഒരു സ്നേഹം കാണിക്കാന്‍ വേണ്ടി ദിലീപിന് ഇഷ്യൂ വന്ന സമയത്ത് ഞാന്‍ ജയിലിലൊന്ന് പോയി കണ്ടു, അത് വലിയൊരു അപരാധമായി മാറിയെന്നും തുളസി പറയുന്നു.
അതുപോലെ തന്റെ ഭാര്യയും മകളും തന്നെ ഉപേക്ഷിച്ചുപോയി എന്നും അദ്ദേഹം പറയുന്നു. താന്‍ അഭിനയിക്കുന്നത് ഭാര്യയ്ക്ക് ഇഷ്ടമായിരുന്നില്ല. നടിമാരുടെ കൂടെ അഭിനയിച്ചാല്‍ അവരെല്ലാം തന്റെ കാമുകിമാരാണെന്ന ധാരണയായിരുന്നു ഭാര്യയ്ക്ക്. നമ്മൾ അഭിനയ മേഖലയിലേക്ക് കടക്കുമ്പോൾ നമുക്ക് സ്വന്തമായി മറ്റൊരു ജോലിയും കൂടി ഉണ്ടാകണം. ജോലിയും അഭിനയവും ഒരുമിച്ച് കൊണ്ട് പോവുന്നത് എങ്ങനെയാണെന്നും നടന് വെളിപ്പെടുത്തി. ജോലിയെ ഞാനെന്റെ ഭാര്യയായും അഭിനയത്തെ കാമുകിയായുമാണ് കാണുന്നത്. ഭാര്യയ്ക്ക് ദോഷം വരാത്ത രീതിയില്‍ കാമുകിയെ കൊണ്ടു പോവണം. ബുദ്ധിമാന്മാര് അങ്ങനെയാണ് ചെയ്യുന്നത്. രണ്ടും ക്ലാഷ് ചെയ്യാതെ കൊണ്ടുപോവും എന്നും അദ്ദേഹം പറയുന്നു.
Leave a Reply