ദിലീപിന്റെ സഹായം മറക്കാൻ കഴിയില്ല, ഭാര്യയ്ക്ക് ദോഷം വരാത്ത രീതിയില്‍ കാമുകിയെ കൊണ്ടു പോവണം ! ബുദ്ധിയുള്ളവർ അങ്ങനെയാണ് !
സിനിമ സീരിയൽ രാഗത്ത് ഏറെ ശ്രദ്ധ നേടിയ നടനാണ് കൊല്ലം തുളസി, അദ്ദേഹം ഇടക്കലാത്ത് രാഷ്ട്രീയത്തിലും സജീവമായിരുന്നു, അടുത്തിടെ അദ്ദേഹത്തിന്റെ ചില തുറന്ന്പറച്ചിലുകൾ ഏറെ വിവാദമായിരുന്നു, സൗന്ദര്യത്തിന്റെ രഹസ്യം തനറെ തന്നെ മൂ,ത്രം ആണെന്നുള്ളതാണ്. അത് ദിവസം രണ്ടുനേരം കുടിക്കുകയും, മുഖം കഴുകയും കണ്ണിൽ എഴുതുകയും എല്ലാം ചെയ്യുമെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ, വിവാഹ ജീവിതത്തില്‍ തുടക്കം മുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്ന് കൊല്ലം തുളസി പറയുന്നു. താന്‍ അഭിനയിക്കുന്നത് ഭാര്യയ്ക്ക് ഇഷ്ടമായിരുന്നില്ല. നടിമാരുടെ കൂടെ അഭിനയിച്ചാല്‍ അവരെല്ലാം തന്റെ കാമുകിമാരാണെന്ന ധാരണയായിരുന്നു ഭാര്യയ്ക്ക്. ആ സ്ത്രീയുമായുള്ള ബന്ധത്തില്‍ തനിക്ക് ഒരു മകളുണ്ടെന്നും തുളസി പറയുന്നുണ്ട്.
ഭാര്യയും മകളും എന്നെ ഉപേക്ഷിച്ച് പോയി, നമ്മൾ അഭിനയ മേഖലയിലേക്ക് കടക്കുമ്പോൾ നമുക്ക് സ്വന്തമായി മറ്റൊരു ജോലിയും കൂടി ഉണ്ടാകണം. ജോലിയും അഭിനയവും ഒരുമിച്ച് കൊണ്ട് പോവുന്നത് എങ്ങനെയാണെന്നും നടന്‍ വെളിപ്പെടുത്തി. ജോലിയെ ഞാനെന്റെ ഭാര്യയായും അഭിനയത്തെ കാമുകിയായുമാണ് കാണുന്നത്. ഭാര്യയ്ക്ക് ദോഷം വരാത്ത രീതിയില്‍ കാമുകിയെ കൊണ്ടു പോവണം. ബുദ്ധിമാന്‍മാര്‍ അങ്ങനെയാണ് ചെയ്യുന്നത്. രണ്ടും ക്ലാഷ് ചെയ്യാതെ കൊണ്ടുപോവും എന്നും അദ്ദേഹം പറയുന്നു.
ക്യാൻസർ പോലെ ഒരു വ്യാധിയെ തോൽപ്പിച്ച ആളുകൂടിയാണ് താനെന്നും അദ്ദേഹം പറയുന്നു. അസുഖമാണെന്നറിഞ്ഞ സമയത്തായിരുന്നു ഭാര്യ ഇറങ്ങിപ്പോയത്. രോഗബാധിതനായി കിടന്നപ്പോൾ തനിക്ക് ആരും ഉണ്ടായിരുന്നില്ല, 6 മാസം കൊണ്ട് ഞാന്‍ തീര്‍ന്നുകിട്ടുമെന്ന് കരുതിയവരുമുണ്ടായിരുന്നു. എന്റെ കൈയ്യില്‍ നിന്ന് പൈസ മേടിച്ചവരൊക്കെ ഇപ്പോഴും അങ്ങനെയാണ് കരുതുന്നത്. അയാള്‍ തട്ടിപ്പോവുമെടോ, കുറച്ച് കഴിഞ്ഞ് കൊടുത്താല്‍ മതി എന്ന് ചിലരൊക്കെ പറയുന്നത് ഞാന്‍ കേട്ടിരുന്നു. ആപത്ത് ഘട്ടത്തില്‍ ആരും എന്നെ അന്വേഷിച്ചിരുന്നില്ല, എന്റെ സഹോദരങ്ങള്‍ പോലും വന്നിട്ടില്ല. അവര്‍ രക്ഷപ്പെട്ടതൊക്കെ ഞാന്‍ കാരണമാണ്, എന്റെ സമ്പത്തൊക്കെ അവരുടെ കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു. എന്നിട്ട് പോലും അവരാരും തിരിഞ്ഞു നോക്കിയില്ല.
ദിലീപ് എന്നെ ഒരുപാട് സഹായിച്ചു, എന്റെ അവസ്ഥ കേട്ടറിഞ്ഞ് സൗണ്ട് തോമ എന്ന ചിത്രത്തിൽ എനിക്ക് ഒരു വേഷം തരികയും പ്രതിഫലമായി കുറച്ച് കൂടുതൽ പണം എനിക്ക് തരികയും ചെയ്തിരുന്നു. അന്നാദ്യമായിട്ടാണ് എനിക്ക് 2 ദിവസത്തേക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുന്നത്. കുറേ സിനിമകളിലേക്ക് ദിലീപ് എന്നെ റെക്കമന്റ് ചെയ്തിരുന്നു. ആ ഒരു സ്‌നേഹം കാണിക്കാന്‍ വേണ്ടി ദിലീപിന് ഇഷ്യൂ വന്ന സമയത്ത് ഞാന്‍ ജയിലിലൊന്ന് പോയി കണ്ടു, അത് വലിയൊരു അപരാധമായി മാറിയെന്നും തുളസി പറയുന്നു.
Leave a Reply