സുരേഷ് ഗോപി മന്ത്രിയാവണം, അത് കേരളത്തിന് ഒരുപാട് ഗുണം ചെയ്യും ! തൃശൂരിൽ ഞാനും പ്രചാരണത്തിന് പോകും ! അത് പക്ഷെ പാർട്ടി നോക്കിയല്ല ! കൊല്ലം തുളസി പറയുന്നു !

സുരേഷ് ഗോപി ഇന്ന് സജീവ രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്, എന്നാൽ അതേ രാഷ്ട്രീയത്തിന്റെ പേരിൽ തന്നെ അദ്ദേഹം ഏറെ വിമർശനങ്ങൾ നേരിടാറുണ്ട്. പക്ഷെ വ്യക്തിപരമായി സുരേഷ് ഗോപിയെ ഇഷ്ടപ്പെടുന്നവരാണ് മലയാളികളിൽ കൂടുതൽ പേരും. അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയുന്നവയല്ല. ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് നടനും മുൻ ബിജെപി പ്രവർത്തകനുമായ കൊല്ലം തുളസി പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ആ വാക്കുകൾ ഇങ്ങനെ, സുരേഷ് ഗോപി കേരളത്തില്‍ മന്ത്രി ആകേണ്ട സമയം കഴിഞ്ഞു. ഇവിടെ അദ്ദേഹത്തിന് നല്ലൊരു വില കൊ‌ടുക്കാൻ പലരും താല്പര്യപ്പെടുന്നില്ല. വരുന്ന തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ അദ്ദേഹത്തിന് ജയ സാധ്യത ഉണ്ടെന്നാണ് എന്റെ വിശ്വാസം. അദ്ദേഹം തൃശൂരില്‍ നില്‍ക്കുകയാണെങ്കില്‍ ഞാൻ ഇലക്ഷൻ പ്രചാരണത്തിനും പോകും. അവിടെ രാഷ്‌ട്രീയം നോക്കിയല്ല പോകുന്നത്. വ്യക്തി ബന്ധങ്ങള്‍ക്കാണ് പ്രാധാന്യം. കാരണം അദ്ദേഹത്തെ പോലെ നല്ല മനസുള്ള ഒരാളെങ്കിലും മന്ത്രിയായാല്‍ കേരളത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യും, ഒരുപാട് നന്മ വരും.

അതിനു ഏറ്റവും വലിയ ഉദാഹരണമാണ് ഓ രാജഗോപാൽ, അദ്ദേഹം അധികാരത്തിൽ എത്തിയ ശേഷം റെയില്‍വേയ്‌ക്ക് കിട്ടിയ കാര്യങ്ങള്‍ വളരെ വ്യക്തമാണല്ലോ…അതുപോലെ സുരേഷ്ഗോപി എന്നയാള്‍ മന്ത്രിയാകുക ആണെങ്കില്‍ അത് കേരളത്തിന് ഒരുപാട് ഗുണം ചെയ്യും. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഒക്കെ പ്രശംസിക്കേണ്ടതാണ്. എല്ലാം ശുദ്ധമനസ്സോടെ പറയുന്നതാണ്. അദ്ദേഹം ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളും മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമാണെന്നും കൊല്ലം തുളസി പറയുന്നു.

ഞാൻ വളരെ കുറച്ച് കാലം മാത്രമേ ബിജെപിയിൽ പ്രവർത്തിച്ചിരുന്നുള്ളു. 4 നിയമസഭാ മണ്ഡലങ്ങളിലും നാല് പാര്‍ലമെന്റ് മണ്ഡലങ്ങളിലും ഓടി നടന്ന് പ്രചാരണം നടത്തിയിട്ടുണ്ട്. പാർട്ടിക്ക് വേണ്ടി ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്, കവലകള്‍ തോറും വാ വലിച്ചുകീറി പ്രസംഗിച്ച് ക്ഷീണിച്ച് അവശനായി ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. എന്നിട്ടും തന്നോട് ചുരുക്കം ചില ആളുകളല്ലാതെ ആരും ഒരു നന്ദിവാക്ക് പോലും പറഞ്ഞിട്ടില്ല. മാത്രമല്ല ചെറിയൊരു നാക്കുപിഴവിന്റെ പേരില്‍ തന്നെ നിഷ്‌കരുണം ഒറ്റപ്പെടുത്തി. അത് തന്നെ ദുഃഖിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തു. ഇത് കേരളത്തിലെ നേതാക്കളുടെ പൊതു സ്വഭാവമാണ്.

ആരെങ്കിലും ഒരാൾ രക്ഷപെട്ടു വരികയാണെങ്കിൽ അവരെ തളര്‍ത്തുന്ന സമീപനമാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് ഉള്ളത്. എന്റെ തോന്നലിലിൽ സുരേഷ്ഗോപി മാത്രമാണ് അതില്‍ പെടാതെ രക്ഷപ്പെട്ടത്. അത് സുരേഷ് ഗോപിയുടെ ഭാഗ്യമാണ്. തനിക്ക് ആ ഭാഗ്യമുണ്ടായിട്ടില്ല എന്നാണ് കൊല്ലം തുളസി പറയുന്നത്. ബിജെപിയുടെ പിന്തുണയോടെ ഇവിടെ അടുത്ത പ്രവിശ്യവും ഇടത് സർക്കാർ തന്നെ ഭരണത്തിൽ വരും എന്നും തുളസി പറയുന്നുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *