ബിജെപിയുടെ പിന്തുണയോടെ അടുത്ത ഇലക്ഷനിലും ഇവിടെ ഇടതുപക്ഷം തന്നെ ഭരണത്തില്‍ വരും ! സുരേഷ് ഗോപി അതിനു യോഗ്യനാണ് ! കൊല്ലം തുളസി പറയുന്നു !

മലയാള സിനിമ രംഗത്ത് ശ്രദ്ധേയ വേഷങ്ങൾ ചെയ്ത നടനാണ് കൊല്ലം തുളസി.  അടുത്തിടെയായി വിവാദപരമായ ചില പരാമർശങ്ങൾ കൊണ്ട് അദ്ദേഹം ഏറെ ശ്രദ്ധ നേടിയിരുന്നു. സ്വന്തം മൂ,ത്രം അദ്ദേഹം കുടിക്കുകയും മുഖം കഴുകകയും ചെയ്യും എന്ന് പറഞ്ഞത് ഏറെ ചർച്ചയായിരുന്നു.   അതുപോലെ സിനിമ രംഗത്തെ പല താരങ്ങളെയും അദ്ദേഹം വിമർശിക്കുന്നതും പതിവാണ്. ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

വളരെ കുറച്ച് കാലം മാത്രമേ ഞാൻ ബിജെപി യിൽ പ്രവർത്തിച്ചിരുന്നുള്ളു. 4 നിയമസഭാ മണ്ഡലങ്ങളിലും നാല് പാര്‍ലമെന്റ് മണ്ഡലങ്ങളിലും ഓടി നടന്ന് പ്രചാരണം നടത്തിയിട്ടുണ്ട്. പാർട്ടിക്ക് വേണ്ടി ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്, കവലകള്‍ തോറും വാ വലിച്ചുകീറി പ്രസംഗിച്ച് ക്ഷീണിച്ച് അവശനായി ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. എന്നിട്ടും തന്നോട് ചുരുക്കം ചില ആളുകളല്ലാതെ ആരും ഒരു നന്ദിവാക്ക് പോലും പറഞ്ഞിട്ടില്ല. മാത്രമല്ല ചെറിയൊരു നാക്കുപിഴവിന്റെ പേരില്‍ തന്നെ നിഷ്‌കരുണം ഒറ്റപ്പെടുത്തി. അത് തന്നെ ദുഃഖിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തു. ഇത് കേരളത്തിലെ നേതാക്കളുടെ പൊതു സ്വഭാവമാണ്.

ആരെങ്കിലും ഒരാൾ വളര്‍ന്നുവരികയാണെങ്കില്‍ അവരെ തളര്‍ത്തുന്ന സമീപനമാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് ഉള്ളത്. എന്റെ തോന്നലിലിൽ സുരേഷ്ഗോപി മാത്രമാണ് അതില്‍ പെടാതെ രക്ഷപ്പെട്ടത്. അത് സുരേഷ് ഗോപിയുടെ ഭാഗ്യമാണ്. തനിക്ക് ആ ഭാഗ്യമുണ്ടായിട്ടില്ല എന്നാണ് കൊല്ലം തുളസി പറയുന്നത്. ബിജെപിയുടെ പിന്തുണയോടെ ഇവിടെ അടുത്ത പ്രവിശ്യവും ഇടത് സർക്കാർ തന്നെ ഭരണത്തിൽ വരും.   അതുപോലെ സുരേഷ് ഗോപി മാത്രമല്ല, മോഹൻലാലും മമ്മൂട്ടിയും ചാരിറ്റി ചെയ്യുന്നുണ്ട്.

ഒരുപാട് സഹായങ്ങൾ അവർ ആരും അറിയാതെ ചെയ്യുന്നുണ്ട്. കോവിഡ് സമയത്തും ഒക്കെ ആവശ്യക്കാരെ എല്ലാം സഹായിച്ചിട്ടുണ്ട്. സുരേഷ് ഗോപി ഇതിൽ നിന്നെല്ലാം വ്യത്യസ്തനാണ്. തന്റെ വരുമാനത്തിന്റെ പകുതിയും കാരുണ്യ പ്രവർത്തനങ്ങൾക്ക് ചിലവാക്കുന്ന ആളാണ്. ആവശ്യം അറിഞ്ഞ് അവിടെ ചെന്ന് സഹായിക്കാൻ മനസുള്ള ആളാണ്. പക്ഷെ അദ്ദേഹത്തിനുള്ള കുഴപ്പം, അദ്ദേഹം ചെയ്യുന്നത് പത്ത് പേർ അറിയണം എന്ന് അദ്ദേഹത്തിനുണ്ട്. അത് പക്ഷെ ഒരു തെറ്റായി തോന്നുന്നില്ല.

കാരണം ഇതൊക്കെ ഒരു മാതൃകയാക്കി ആരെങ്കിലും ഇതുപോലെ ചെയ്യുന്നുണ്ടെങ്കിൽ ചെയ്യട്ടെ. അതുപോലെ എവിടെ ആയളിം നേതൃ സ്ഥാനത്ത് ഇരിക്കാൻ വളരെ കഴിവുള്ള ആളാണ് സുരേഷ് ഗോപി, അമ്മ താര സംഘടനയുടെ തലപ്പത്ത് സുരേഷ് ഗോപി വന്നാൽ അവിടെ ഒരുപാട് നല്ല കാര്യങ്ങൾ നടക്കുമെന്നും കൊല്ലം തുളസി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *