കൊല്ലം തുളസി നടിയെന്ന് കരുതി പ്രൊഡ്യൂസർ രാത്രി മുറിയിലെത്തി, പതുക്കെ തടവി ! തന്റെ അനുഭവം വെളിപ്പെടുത്തി കൊല്ലം തുളസി !

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം ഹേമ കമ്മറ്റി റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു, സിനിമ ലോകത്തെ ആരും അറിയാതെ ഞെട്ടിക്കുന്ന വാർത്തകളാണ് ഏറെ ശ്രദ്ധ നേടുന്നത്.  സിനിമ രംഗത്തെ പ്രമുഖ താരങ്ങളെയും അതുപോലെ അമ്മ താര സംഘടനയെയും രൂക്ഷമായി വിമർശിച്ചാണ് റിപ്പോർട്ടുകൾ വന്നിട്ടുള്ളത്. ഇപ്പോഴിതാ ഇതിന് മുമ്പ് നടൻ കൊല്ലം തുളസി തന്റെ ഒരു അനുഭവം തുറന്ന് പറഞ്ഞിരുന്നു, അന്ന് അത് അത്ര ശ്രദ്ധ നേടിയിരുന്നില്ല എങ്കിലും ഇപ്പോഴിതാ ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ആ വാക്കുകൾ വലിയ പ്രാധാന്യത്തോടെ ശ്രദ്ധ നേടുകയാണ്.

സിനിമ രംഗത്തെ തന്റെ അനുഭവത്തെ കുറിച്ച് കൊല്ലം തുളസിയുടെ വാക്കുകൾ ഇങ്ങനെ, തന്റെ പേര് കേട്ട് സിനിമയുടെ നിർമ്മാതാവ് പെൺകുട്ടിയാണെന്ന് കരുതിയെന്നും തന്റെ മുറിയിലേക്ക് വന്നുവെന്നും കൊല്ലം തുളസി പറഞ്ഞു. നേരത്തെ മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കൊല്ലം തുളസി ഇക്കാര്യം പങ്കുവെച്ചത്.

എന്റെ പേര് പലപ്പോഴും എനിക്ക് പണി തന്നിട്ടുണ്ട്, സ്ത്രീകളുടെ പേരാണല്ലോ തുളസി. തന്റെ മുഴുവൻ പേര് തുളസീധരൻ നായരെന്നാണ്. സിനിമയിലും കലാരംഗത്തും കൊല്ലം തുളസി എന്നാണ് ഞാൻ അറിയപ്പെടുന്നത്. ആ പേര് എനിക്ക് ഒരുപാട് വിനകൾ വരുത്തിയിട്ടുണ്ട്. ഒരു തവണ ഇൻസ്പെക്ടർ ബൽറാമിന്റെ ഫങ്ഷൻ കോഴിക്കോട് നടക്കുമ്പോൾ ഞാൻ വേദിയിൽ ഇരിക്കുകയാണ്.

അപ്പോൾ അവതാരക എന്നെ വേദിയിലേക്ക് വിളിച്ചതിങ്ങനെ, അടുത്തതായി മലയാളത്തിലെ പ്രശസ്ത സിനിമാ നടി ശ്രീമതി കൊല്ലം തുളസിയെ ക്ഷണിക്കുന്നുവെന്നാണ് അവതാരിക പറഞ്ഞത്. താനെന്നാടോ പെണ്ണായതെന്ന് അന്ന് മമ്മൂട്ടി ചോദിച്ചിരുന്നു. മറ്റൊരു ദിവസം ഒരു സിനിമയ്ക്കായി പോയപ്പോൾ റെയിൽവേ സ്റ്റേഷനിൽ എനിക്ക് വലിയ സ്വീകരണം. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വരുന്നു, പ്രൊഡ്യൂസർ അപ്പുറത്ത് നിൽക്കുന്നു. പ്രൊഡ്യൂസറിന്റെ റൂമിനടുത്ത് എനിക്ക് അന്ന് ഒരു എസി റൂം തന്നു.

എന്നിട്ട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എന്നോട് പറഞ്ഞു, പ്രൊഡ്യൂസർ റൂമിലേക്ക് വരും കതക് അടക്കരുതെന്ന് . അന്നെനിക്ക് ഒന്നും മനസിലായില്ല, രാത്രിയിൽ ശാപ്പാട് കഴിഞ്ഞ് ഞാൻ രണ്ട് പെഗ് കഴിച്ചു. എനിക്ക് യാത്രയുടെ ക്ഷീണമുണ്ടായിരുന്നു, കിടന്ന് പകുതി ഉറങ്ങാറായി. അപ്പോൾ ആരോ പകുതി കതക് തുറന്ന് നോക്കി. ഞാൻ ചരിഞ്ഞ് കിടക്കുവാ. എന്റെ അടുത്ത് വന്നിരുന്നു. എന്നിട്ടെന്നെ പതുക്കെ തടവാൻ തുടങ്ങി.

ആ തടവിലിൽ ഇത് പെണ്ണല്ലെന്ന് അപ്പോൾ അങ്ങേർക്ക് പിടികിട്ടി. പുള്ളി പോയി ലൈറ്റ് ഇട്ടിട്ട് ആരാടാ എന്ന് ചോദിച്ചു. ഞാൻ കൊല്ലം തുളസിയെന്ന് പറഞ്ഞു. നീയാണോ കൊല്ലം തുളസിയെന്ന് അയാൾ ചോദിച്ചു. പിന്നെയാണ് എനിക്ക് കാര്യം മനസിലാകുന്നത്. കൊല്ലം തുളസി പെണ്ണാണെന്നും നടിയാണെന്നും വിചാരിച്ചാണ് എനിക്ക് എസി റൂം ഒക്കെ തന്നത്… എന്നും കൊല്ലം തുളസി പറഞ്ഞിരുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *