സുരേഷ് ഗോപിയെ പോലെ തന്നെ സഹായങ്ങൾ ചെയ്യുന്നവരാണ് മോഹൻലാലും മമ്മൂട്ടിയും ! പക്ഷെ അവരാരും ഇങ്ങനെ വിളിച്ച് കൂവി നടക്കാറില്ല ! കൊല്ലം തുളസി പറയുന്നു !

സിനിമ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധ നേടിയ നടനാണ് കൊല്ലം തുളസി, അടുത്തിടെ അദ്ദേഹം നടത്തിയ പല പ്രസ്താവനകളും വിവാദമായി മാറിയിരുന്നു. സ്വന്തം മൂ,ത്രം അദ്ദേഹം കുടിക്കുകയും മുഖം കഴുകകയും ചെയ്യും എന്ന് പറഞ്ഞത് ഏറെ ചർച്ചയായിരുന്നു.   അതുപോലെ സിനിമ രംഗത്തെ പല താരങ്ങളെയും അദ്ദേഹം വിമർശിക്കുന്നതും പതിവാണ്. ഇപ്പോഴിതാ അത്തരത്തിൽ ചില മലയാള താരങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സിനിമയിൽ മോഹൻലാൽ മമ്മൂട്ടി പോലെയുള്ള സൂപ്പർ  താരങ്ങൾക്ക് മാത്രമാണ് വലിയ പ്രാധാന്യമുള്ളതും കൂടുതൽ പ്രതിഫലം ലഭിക്കുന്നതും മറ്റുള്ള ഞങ്ങളെ പോലെയുള്ള ഡ്യൂക്ലി താരങ്ങൾക്ക് ഒക്കെ വളരെ ചെറിയ തുകയാണ് പ്രതിഫലം ലഭിക്കുന്നത്. അതുകൊണ്ട് എല്ലാവരും സഹായങ്ങൾ ചെയ്യണം എന്ന് പറയുന്നത് ശെരിയല്ല. മറ്റുള്ളവരെ സഹായിക്കുക അവരുടെ വേദനയിൽ പങ്കുചേരുക. അങ്ങനെയൊരു  മനസ് ഇല്ലാത്തവൻ ഏത് വലിയ സൂപ്പർ സ്റ്റാറായാലും ആർക്കും ഒന്നും കൊടുക്കില്ല.

സുരേഷ് ഗോപി മാത്രമല്ല, മോഹൻലാലും മമ്മൂട്ടിയും ചാരിറ്റി ചെയ്യുന്നുണ്ട്. കോവിഡ്  സമയത്തും ഒക്കെ ആവശ്യക്കാരെ എല്ലാം സഹായിച്ചിട്ടുണ്ട്. സുരേഷ് ഗോപി ഇതിൽ നിന്നെല്ലാം വ്യത്യസ്തനാണ്. തന്റെ വരുമാനത്തിന്റെ പകുതിയും കാരുണ്യ പ്രവർത്തനങ്ങൾക്ക് ചിലവാക്കുന്ന ആളാണ്. ആവശ്യം അറിഞ്ഞ് അവിടെ ചെന്ന് സഹായിക്കാൻ മനസുള്ള ആളാണ്. പക്ഷെ അദ്ദേഹത്തിനുള്ള കുഴപ്പം, അദ്ദേഹം ചെയ്യുന്നത് പത്ത് പേർ അറിയണം എന്ന് അദ്ദേഹത്തിനുണ്ട്. അത് പക്ഷെ ഒരു തെറ്റായി തോന്നുന്നില്ല.

കാരണം ഇവരെപോലെയുള്ളവർ ചെയ്യുന്നത് ഒരു മാതൃകയാക്കി മറ്റുള്ളവരും ചെയ്യട്ടെ. അതുപോലെ ഇവരെ ഒക്കെക്കാളും കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ആളാണ് നടൻ ദിലീപ്. അത് പക്ഷെ അദ്ദേഹം ആരോടും പറയാറില്ല. അതുപോലെ ‘അമ്മ താര സംഘടനകളെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ഇടവേള ബാബുവിനെ അമ്മയുടെ  ജനറല്‍ സെക്രട്ടറിയാകുന്നത് ഇപ്പുറത്ത് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന രണ്ട് മതിലുകള്‍ അവിടെയുള്ളത് കൊണ്ടാണ്. ആ മതിലുകളുടെ മുന്നില്‍ നിന്നാണ് ഇടവേള ബാബു കളിക്കുന്നത്.

അവിടെ ഒരു പ്രശ്നം വരുമ്പോൾ  ഇടവേള ബാബുവിനെ തട്ടിയിട്ടാല്‍ അവിടെ ഈ മതിലുകളുണ്ടെന്ന് അറിയാം. പിന്നെ എനിക്ക് തോന്നിയത്  സുരേഷ് ഗോപിയും വരണം. അദ്ദേഹം എംപിയാണ്. സ്വന്തമായ പ്രിന്‍സിപ്പള്‍ ഉള്ള ആളാണ്. അതുപോലെ ആജ്ഞാ ശക്തിയുള്ളവര്‍ വരണം കമ്മിറ്റിയില്‍” അപ്പോൾ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. മോഹൻലാൽ അമ്മയുടെ തലപ്പത്ത് നിയം മാറി നിൽക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *