
മലയാള സിനിമയിൽ കഴിഞ്ഞ മുപ്പത് വർഷമായി ഞാൻ ഇ,ടികൊള്ളുന്നു ! എന്റെ ആ മോശം അവസ്ഥയിൽ നിന്നും എന്നെ രക്ഷിച്ചത് സുരേഷ് ഗോപി ! സ്പടികം
പ്രത്യേകിച്ച് ആമുഖമൊന്നും ആവശ്യമില്ലാത്ത നടനാണ് സ്പടികം ജോർജ്. ചെയ്ത സിനിമയുടെ പേരിൽ തന്നെ അറിയപ്പെടുന്ന ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണ് ജോർജ്. 1990 ലാണ് അദ്ദേഹം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിൽ 32 വർഷങ്ങൾ പിന്നിടുന്ന സ്ഫടികം ജോർജ്ജ് സമയം മാധ്യമത്തിന് ഒപ്പം തന്റെ അനുഭവങ്ങൾ പങ്കുവെച്ചിരുന്നു. ആ വാക്കുകൾ ഇങ്ങനെ, 1990 ൽ മറുപുറം എന്ന ചിത്രത്തിലൂടെയായിരുന്നു ജോർജ്ജിന്റെ അരങ്ങേറ്റം.
ജോർജിന്റെ ആദ്യ സിനിമകൾ ൾ ഒന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല, പിന്നീട് 1995 ൽ ഭദ്രൻ സംവിധാനം ചെയ്ത മോഹൻലാൽ നായകനായ ആ എവർ ഗ്രീൻ ചിത്രമായ സ്പടികത്തിൽ ജോർജ്ജ് പ്രധാന വില്ലൻ വേഷത്തിലെത്തുന്നത്. മോഹൻലാൽ എന്ന സൂപ്പർ സ്റ്റാറിന്റെ ഒപ്പം കരുത്തുറ്റ വില്ലൻ കഥാപാത്രവുമായിട്ടാണ് ജോർജ് എത്തിയത്. കുറ്റിക്കാടൻ ഇന്നും മലയാളി മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു.
ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സ്പടികം സിനിമയുടെ പേരിൽ അറിയപ്പെടുന്നതും മറ്റെല്ലാം സന്തോഷം ആണെങ്കിലും പിന്നീട് അങ്ങോട്ട് ലഭിച്ചതെല്ലാം പോലീസ് വേഷങ്ങൾ ആയിരു. ആ കാര്യത്തിൽ തനിക്ക് ചെറിയ വിഷമം തോന്നിയിരുന്നു. ഇനിയും എത്ര കഥാപാത്രങ്ങൾ വന്നാലും കുറ്റിക്കാടൻ അതിനെല്ലാം ഒരുപടി മുകളിൽ ആയിരിക്കുമെന്ന് അദ്ദേഹം പറയുന്നു. പക്ഷെ വ്യക്തി ജീവിതത്തിൽ അദ്ദേഹം ഏറെ ദുരിതങ്ങൾ നേരിട്ടിരുന്നു.

സിനിമയിൽ ആ കഥാപാത്രത്തിന് ശേഷം അങ്ങനെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ കുറവായിരുന്നു. അതുപോലെ രോഗങ്ങൾ തന്നെ വല്ലാതെ തളർത്തിയിരുന്നു . കി,ഡ്നി രോഗം ബാധിച്ചത് കൊണ്ട് കിഡ്നി മാറ്റൽ ശസ്ത്രക്രിയ കഴിഞ്ഞ ആളാണ് താൻ. ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസ് ഉൾപ്പെടെ നിരവധി പരീക്ഷങ്ങളിൽ കൂടിയാണ് കടന്നുപോയത്. അതിനിടെ ഭാര്യ ത്രേസ്യമ്മക്ക് ക്യാൻസറും ബാധിച്ചു. മരണത്തോളം പോന്ന അസുഖങ്ങൾ ബാധിച്ചപ്പോൾ തങ്ങൾ തളർന്നു പോയെന്നു പറയുകയാണ് ജോർജ്. അപ്പോൾ താങ്ങാൻ ദൈവം ഒപ്പം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
എന്റെ ദുരിത ജീവിതത്തിൽ നിന്നും കൈപിടിച്ച് കരകയറ്റിയത് സുരേഷ് ഗോപിയാണ്. രോഗങ്ങൾ കാരണം തീരെ അവശനായി സഹായിക്കാൻ ആരുമില്ലാതെ വാടക വീട്ടിൽ കിടന്ന സമയത്ത് സുരേഷ് ഗോപി ഒരുപാട് സഹായിച്ചു, കിഡ്നി മാറ്റൽ ശസ്ത്രക്രിയക്ക് എല്ലാ സഹായങ്ങളും ചെയ്ത തന്നത് അദ്ദേഹമാണ്, സുരേഷ് ഗോപി സഹോദരതുല്യനാണ്, ഒരുപാട് സദർഭങ്ങളിൽ സഹായിച്ചിട്ടുണ്ട്. ആ കടപ്പാട് ഒന്നും മറക്കാൻ കഴിയില്ല എന്നും അദ്ദേഹം പറയുന്നു.
Leave a Reply