
വണ്ടി ചെക്കുകൾ തന്ന ഒരുപാട് പേരെന്നെ പറ്റിച്ചിട്ടുണ്ട് ! ഒരുപാട് കുട്ടികൾ അടുത്തുവന്ന് അമ്മെ എന്ന് വിളിച്ച് സങ്കടം പറയാറുണ്ട് ! ചിത്ര തുറന്ന് സംസാരിക്കുന്നു !
മലയാളികളുടെ അഭിമാനമാണ് നമ്മുടെ സ്വന്തം വാനമ്പാടി കെ എസ് ചിത്ര. ലോകമെങ്ങും ഇന്ന് ചിത്രയെ ആരാധിക്കുന്നു. അവരുടെ ഓരോ ഗാനങ്ങളും പുതു തലമുറയെ പോലും ആരാധകരാക്കുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ബംഗാളിയിലും ഒറിയയിലുമെല്ലാം പാട്ടുകള്‍ പാടി കയ്യടി നേടിയിട്ടുള്ള ആളാണ് ചിത്ര. തന്റെ ആലാപന കഴിവ് കൊണ്ട് മാത്രമല്ല മറിച്ച്, എളിമയും വിനയവും ആ സ്വഭാവ സവിശേഷത കൊണ്ടും ഏവരുടെയും പ്രിയങ്കരിയായ ആളുകൂടിയാണ് ചിത്ര..
ഇപ്പോഴതാ ചിത്ര പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അവരുടെ വാക്കുകൾ ഇങ്ങനെ, ഇപ്പോഴത്തെ തലമുറയിലെ യങ്ങ്സ്റ്റേഴ്സായ ഒരുപാട് കുട്ടികള്‍ എന്റെ അടുത്ത് വന്നു അമ്മെ എന്ന് വിളിച്ചു സങ്കടം പറയാറുണ്ട്. അമ്മയുടെ പാട്ടു കേട്ടാണ് ഞങ്ങളുടെ ജോലിയില്‍ നിന്നുള്ള സമ്മര്‍ദ്ദം മറക്കുന്നതെന്നാണ് അവര്‍ പറയുന്നതെന്നും ചിത്ര പറയുന്നു. അതേസമയം യുവാക്കള്‍ക്ക് കെഎസ് ചിത്ര ഒരു ഉപദേശവും നല്‍കുന്നുണ്ട്. കാറിലൊക്കെ പോകുമ്പോള്‍ കുട്ടികള്‍ ചെവിയില്‍ ഹെഡ് സെറ്റും വച്ച് മതിമറന്ന് നടക്കുന്നത് കാണാറുണ്ടെന്നും എന്നാല്‍ അവരെ കാണുമ്പോള്‍ തനിക്ക് ഓര്‍മ്മ വരുന്നത് തന്റെ അമ്മ പറഞ്ഞൊരു കാര്യമാണെന്നാണ് ചിത്ര പറയുന്നത്.
നമ്മൾ എവിടെ പോയാലും നമുക്ക് ചുറ്റും നമ്മുടെ ഒരു കണ്ണ് ഉണ്ടാകണം, അപകടങ്ങൾ നമ്മെ അപായപ്പെടുത്തുന്നതിന് മുമ്പ് അതിൽ നിന്നും നമ്മെ രക്ഷിക്കാൻ ആ കണ്ണ് സഹായിക്കും. നമ്മുക്ക് ചുറ്റും നമ്മുടെ ഒരു ശ്രദ്ധ എപ്പോഴും ഉണ്ടാകണം. ഒന്നിലും മതിമറക്കരുത് എന്നും ചിത്ര പറയുന്നു. അതുപോലെ തങ്ങളുടെ ഏക മകളുടെ വേർപാട് ഇന്നും ഉൾകൊള്ളാൻ കഴിയാത്ത ഒന്നാണെന്നും ചിത്ര പറയുന്നു. നന്ദനയെ ആലോചിച്ച് കണ്ണീര് പൊഴിക്കാത്ത ഒരു ദിനം പോലും തന്റെ ജീവിതത്തില്‍ ഇല്ലെന്നും അവർ പറയുന്നു.

ഏത് മുറിവും കാലം മായിക്കുമെന്നാണ് പായുന്നത് പക്ഷെ എന്റെ മുറിവ് ഒരു കാലത്തിനും മായ്ക്കാൻ കഴിയില്ല. ഇപ്പോഴും നന്ദന എന്റെ നെഞ്ചില്‍ ശക്തമായി തന്നെയുണ്ട്. പിന്നെ എല്ലാവരുടേയും കൂടെ ആ ഒരു ഓളത്തിന് പോവുകയാണ്. നിങ്ങള്‍ ഇപ്പോള്‍ കാണുന്നത് പഴയ ചിത്രയെ അല്ല. ഞാനും എന്റെ ഭര്‍ത്താവും ഒരോ ദിവസവും ഡിപ്രസിഡാണ്. മകളെ ഓര്‍ത്തു കൊണ്ടാണ് ദിവസം തുടങ്ങുന്നത്. ഒരു കുഞ്ഞിനെ ദത്ത് എടുക്കാൻ ആലോചിച്ചിരുന്നു.
പക്ഷെ നമ്മൾ ഇപ്പോൾ ഒരു കുഞ്ഞിനെ ദത്തെടുത്താല്‍ അതിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും നമുക്കാണ്. പഠിപ്പിക്കണം, കല്യാണം അടക്കം അങ്ങനെ എല്ലാം. അതുവരെ ഞാന്‍ ജീവിച്ചിരിക്കുമോ എന്നെനിക്ക് അറിയില്ല. അതുകൊണ്ടാണ് നന്ദന മോളെ മാത്രം മനസില്‍ വെച്ച് ജീവിക്കുന്നതെന്നും ചിത്ര പറയുന്നു. .
Leave a Reply