
തന്റെ മതത്തിൽ വിശ്വസിക്കാനും അഭിപ്രായം പറയാനും അവകാശം ഇല്ലേ ഈ രാജ്യത്ത് ! ചിത്ര ചേച്ചി ചെയ്ത തെറ്റ് എന്താണ്? എനിക്ക് എത്ര ആലോചിട്ടും മനസിലാവുന്നില്ല
മലയാള സിനിമയുടെ അഭിമാനമായ ആളാണ് കെ എസ് ചിത്ര.ലോകം മുഴുവൻ ആരാധകരുള്ള ചിത്ര കരിയറിൽ ആദ്യമായിട്ടാണ് പൊതു സമൂഹത്തിൽ നിന്ന് ഇത്രയധികം വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്. അയോദ്ധ്യ രാമ ക്ഷേത്രത്തെ കുറിച്ച് പറഞ്ഞുകൊണ്ടുള്ള ചിത്രയുടെ വീഡിയോ വന്നത് മുതലാണ് ചിത്രക്ക് എതിരെ വ്യാപകമായ രീതിയിൽ സൈബർ ആക്രമണം ഉണ്ടാകുന്നത്. ഇതിനെ തുടർന്ന് സാംസ്‌കാരിക രാഷ്ട്രീയ രംഗത്തുള്ള പലരും ചിത്രയെ പിന്തുണച്ചും വിമർശിച്ചും രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് നടി കൃഷ്ണ പ്രഭ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. അവരുടെ വാക്കുകൾ ഇങ്ങനെ, ചിത്ര ചേച്ചി ചെയ്ത തെറ്റ് എന്താണ്? എനിക്ക് എത്ര ആലോചിട്ടും മനസിലാവുന്നില്ല. ചിത്ര ചേച്ചി ഒരു ഈശ്വര വിശ്വാസി ആണെന്ന് എല്ലാവര്‍ക്കും അറിയുന്ന ഒരു കാര്യമാണ്. ചിത്ര ചേച്ചി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു ഗായിക കൂടിയാണ്. അവര്‍ വിശ്വസിക്കുന്ന മതത്തില്‍ വിശ്വസിക്കാനും അഭിപ്രായം പറയാനും അവകാശം ഇല്ലേ ഈ രാജ്യത്ത്.

നമ്മുടെ രാജ്യത്തെ വളരെ പ്രധാനപ്പെട്ട ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്തതിന്റെ പേരില്‍ ചിത്ര ചേച്ചിയെ മോശമായ രീതിയില്‍ വിമര്‍ശിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. വിമര്‍ശിക്കാം.. അതിന് നിങ്ങള്‍ക്ക് അവകാശമുണ്ട്, അഭിപ്രായ സ്വാന്തന്ത്ര്യം എല്ലാവര്‍ക്കും ഈ രാജ്യത്തുണ്ട്. അത് ചിത്ര ചേച്ചിക്കും ഉണ്ടെന്ന് കൂടി ഓര്‍ക്കുന്നത് നല്ലതാണ്. എന്തോ കൊടിയ തെറ്റ് ചെയ്തത് പോലെ ചേച്ചിയെ ആക്രമിക്കുന്നു. എന്തെങ്കിലും ഒന്ന് കിട്ടിയാല്‍, പിന്നെ എന്റെ പൊന്നോ..
കഴിഞ്ഞ രണ്ടു ദിവസമായി തീര്‍ത്തും മോശമായ പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് ചിത്ര ചേച്ചിക്ക് എതിരായുള്ള ചില പോസ്റ്റുകള്‍ ഈ വിഷയമായി ബന്ധപ്പെട്ട് കണ്ടതുകൊണ്ടാണ് ഞാന്‍ പ്രതികരിച്ചത്. ഈ വിഷയത്തില്‍ ഞാന്‍ ചിത്ര ചേച്ചിക്ക് ഒപ്പമാണ്.. അന്നും ഇന്നും എന്നും ഇഷ്ടം. എന്നും കൃഷ്‌പ്രഭ കുറിച്ചു . ജനുവരി 22ന് എല്ലാവരും ഉച്ചക്ക് 12.20 ന് ‘ശ്രീരാമ ജയരാമ, ജയജയരാമ’ എന്ന രാമമന്ത്രം ജപിച്ചുകൊണ്ടിരിക്കണം, അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിൻ്റെ നാനാഭാഗത്തും തെളിയിക്കണം. ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പരിപൂർണമായി പ്രാർത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു.” എന്നാണ് ചിത്ര വീഡിയോയിൽ പറഞ്ഞത്. ആയതിനാൽ ചിത്ര ബിജെപി യാണ് സംഘിയാണ് എന്നൊക്കെയുള്ള ആക്ഷേപങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്.
Leave a Reply