ജനുവരി 22ന് എല്ലാവരും രാമമന്ത്രം ജപിക്കണമെന്നും വീടുകളിൽ വിളക്കുകൾ തെളിയിക്കണമെന്നും ഗായിക കെ. എസ് ചിത്ര ! വിമർശനം !

മലയാളികളുടെ അഭിമാനമായ ഗായികയാണ് കെ എസ് ചിത്ര. രാജ്യം ആദരവോടെ കാണുന്ന ചിത്രയുടെ വാക്കുകൾക്കും അതേ ബഹുമാനം നൽകുന്നവരാണ് ഏവരും, എന്നാല ഇപ്പോഴിതാ പ്രിയ ഗായികക്ക് സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ ഉയരുകയാണ്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് എല്ലാവരും രാമമന്ത്രം ജപിക്കണമെന്നും വീടുകളിൽ വിളക്കുകൾ തെളിയിക്കണമെന്നും ഗായിക കെ. എസ് ചിത്ര. കഴിഞ്ഞ ദിവസം ആർ. എസ്. എസിൽ നിന്നും കെ. എസ് ചിത്ര അക്ഷതം സ്വീകരിച്ചിരുന്നു.

ചിത്ര സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നത് ഇങ്ങനെ, അയോദ്ധ്യ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്‌ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചക്ക് 12.20 ന് ‘ശ്രീരാമ ജയരാമ, ജയജയരാമ’ എന്ന രാമമന്ത്രം ജപിച്ചുകൊണ്ടിരിക്കണം, അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിൻ്റെ നാനാഭാഗത്തും തെളിയിക്കണം. ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പരിപൂർണമായി പ്രാർത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു.” എന്നാണ് ചിത്ര വീഡിയോയിൽ പറയുന്നത്.

എന്നാൽ ഈ വീഡിയോ വലിയ രീതിയിൽ ശ്രദ്ധ നേടുകയും അത് ചിത്രക്ക് വലിയ വിമർശനം നേടികൊടുക്കയാണ് ഇപ്പോൾ, ചിത്ര സംഘിയാണ്, ബിജെപി ആണ്‌, ‘വാണം പാടി’.. തുടങ്ങുന്ന വിദ്വേഷ കമന്റുകളാണ് ലഭിക്കുന്നത്. അതേസമയം ഹിന്ദു വിശ്വാസികൾക്ക് രാമക്ഷേത്രം വലിയ കാര്യം തന്നെ ആണെന്നും, വിശ്വാസമുള്ളവർ അവർക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യുന്നതിനെ വിമർശിക്കുന്നത് ശെരിയല്ല എന്നും ഉള്ള കമന്റുകളും ലഭിക്കുന്നത്.

മലയാളത്തിൽ നിന്നും കെബി ഗണേഷ് കുമാർ, കൃഷ്ണകുമാർ, ദിലീപ്, കാവ്യാ, ശ്രീനിവാസൻ, മോഹൻലാൽ തുടങ്ങിയവർ അക്ഷതം സ്വീകരിച്ചിരുന്നു. ഇപ്പോൾ രാജ്യമെങ്ങും സംസാര വിഷയം രാമക്ഷേത്രവും അതിന്റെ ഉത്‌ഘാടനവുമാണ്. ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്ര ഉത്‌ഘാടനം. ഇപ്പോഴിതാ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിനായുള്ള പ്രധാനമന്ത്രിയുടെ ശബ്ദ സന്ദേശം പുറത്തിറക്കിയിരുന്നു. ഇന്ന് മുതൽ 11 ദിവസത്തെ വ്രതം അനുഷ്‌ടിക്കുമെന്ന് നരേന്ദ്ര മോദി. എല്ലാവരും ജനുവരി 22 നായി കാത്തിരിക്കുന്നു. രാജ്യത്തെ ജനങ്ങൾ തനിക്ക് ആശിർവാദം നൽകണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ചരിത്രപരവും മംഗളകരവുമായ ഈ അവസരത്തിൽ സാക്ഷിയാകാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് ഒരു ഓഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *