
മോഹൻലാലിന്റെ ആ ഇൻഡസ്ട്രി ഹിറ്റ് ഒരൊറ്റ മാസം കൊണ്ട് തകർത്ത് കയ്യിൽ കൊടുത്ത ആളാണ് സുരേഷ് ഗോപി ! അങ്ങനെ ഒരു ചരിത്രം കൂടി ഉണ്ട് !
മലയാള സിനിമയിൽ ആരാധിക്കപ്പെടുന്ന രണ്ടു സൂപ്പർ താരങ്ങളാണ് സുരേഷ് ഗോപിയും മോഹൻലാലും. മോഹൻലാൽ ഇടവേളകൾ ഇല്ലാത്ത നിരന്തരം സിനിമകൾ ചെയ്യുന്നു, എന്നാൽ സുരേഷ് ഗോപി സിനിമയിൽ നിന്നും ഇടവേള എടുത്ത ശേഷം ഇപ്പോഴാണ് അദ്ദേഹം വീണ്ടും സിനിമ ലോകത്ത് സജീവമായി തുടങ്ങുന്നത്. ഒരു പക്ഷെ മോഹൻലാലിനെ പോലെയും മമ്മൂട്ടിയെ പോലെയും തന്റെ കരിയറിൽ സുരേഷ് ഗോപി കുറച്ചുകൂടി സീരിയസായി സിനിമയെ നോക്കി കണ്ടിരുന്നു എങ്കിൽ ഇന്ന് ഏറ്റവും വലിയ സ്റ്റാറായി അദ്ദേഹം മാറുമായിരുന്നു എന്നതിൽ ഒരു സംശയവുമില്ല.
ഒരു സമയത്ത് സുരേഷ് ഗോപിയുടെ ചിത്രങ്ങൾക്ക് വേണ്ടി അന്യഭാഷാ വിതരണക്കാർ വരെ കാത്തുനിന്ന ഒരു സമയം ഉണ്ടായിരുന്നു. അതുപോലെ ഒരു സമയത്ത് സൗത്തിന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ സ്റ്റാർ വാല്യൂ ഉള്ള അഞ്ചു നടന്മാരിൽ ഒരാളായിരുന്നു സുരേഷ് ഗോപി എന്നത് അതികം ആർക്കും അറിയാത്ത ഒരു കാര്യമാണ്. ഇന്ന് ഇപ്പോൾ നമ്മൾ കാണുന്ന പോലെ നമ്മുടെ മലയാളത്തിലെ ആ,ക്ഷൻ സിനിമകളുടെ മാർക്കറ്റ് വാല്യൂ കൂടാൻ കാരണവും ഈ സുരേഷ് ഗോപി തന്നെയാണ്.
അദ്ദേഹത്തെ ഇന്നും അന്യഭാഷയിൽ താരമൂല്യം ഉള്ള ആളാണ്.. 1994 ൽ ഒരു വിഷുക്കാലത്ത് റിലീസ് ചെയ്ത ‘കമ്മീഷണർ’ കേരളത്തിൽ തരംഗം സൃഷ്ടിച്ചു വൻ വിജയം ആയപ്പോൾ അതിന്റ തെലുങ്കു, തമിഴ് ഡബ്ബ് പതിപ്പുകൾ ഇറങ്ങുകയും, ആ രണ്ടു പതിപ്പുകളും വിതരണക്കാരെ പോലും അമ്പരപ്പിച്ചു കൊണ്ട് അതിശയകരമായ വിജയം കൈ വരിക്കുകയും ചെയ്തു. തെലുങ്ക് വേർഷൻ ‘പോലിസ് കമ്മീഷണർ’ ആണ് ഏറ്റവും വലിയ വിജയം ആയത്. ആന്ധ്രയിലുടനീളം 100 ദിവസത്തിന് മുകളിൽ ഓടി ചരിത്രം സൃഷ്ടിക്കുകയായിരുന്നു.

ഇവിടെ ഹിറ്റായ ചിത്രം ‘ഏകലവ്യൻ’ ‘സി ബി ഐ ഓഫീസർ’ എന്ന പേരിൽ തെലുങ്കിലും തമിഴിലും റിലീസ് ആയി. ഈ ചിത്രത്തിലൂടെയാണ് ആന്ധ്രയിൽ സുരേഷേട്ടന് ‘സുപ്രീം സ്റ്റാർ’ എന്ന പദവി നേടിയെടുത്തത്. അതുപോലെ തന്നെ മാഫിയയുടെ ഡബ്ബ് പതിപ്പ് കാണാൻ ആദ്യ ദിനം ഹൈദരാബാദിലും വിശാഖപട്ടണത്തും തടിച്ചു കൂടിയ പുരുഷാരം അക്ഷരാർത്ഥത്തിൽ പല വമ്പന്മാരേയും ഞെട്ടിച്ചിരുന്നു. കേരളത്തിൽ അല്ലു അർജ്ജുന് ജിസ് മോനെ പോലെ തെലുങ്കിൽ സുരേഷേട്ടന് നല്ലൊരു ഡബ്ബിങ് ആർട്ടിസ്റ്റിനെയും അവിടെ കിട്ടി.
അതുപോലെ തന്നെ നമ്മുടെ മലയാളത്തിൽ രണ്ട് ഇൻഡസ്ട്രി ഹിറ്റുകൾ പിറന്ന വർഷമായിരുന്നു 2000. ജനുവരി 26 രണ്ടായിരത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം നരസിംഹം അതുവരെ മലയാള സിനിമയിൽ സംഭവിച്ച കളക്ഷൻ റെക്കോർഡുകൾ എല്ലാം തകർത്തുടച്ച് തകർപ്പൻ വിജയമായിരുന്നു ബോക്സ് ഓഫീസിൽ സ്വന്തമാക്കിയത്. പക്ഷെ നരസിംഹം ഉണ്ടാക്കി എടുത്ത ആ ഇൻഡസ്ട്രിയൽ ഹിറ്റിന്റെ ആയുസ്സ് അധികമൊന്നും നീണ്ടുപോയില്ല, അതെ വർഷം തന്നെ ഡിസംബറിൽ പുറത്തിറങ്ങിയ സുരേഷ് ഗോപി ചിത്രം തെങ്കാശിപ്പട്ടണം ആണ് നരസിംഹത്തിന്റെ ഇൻഡസ്സ്ട്രി ഹിറ്റ് റെക്കോർഡ് തിരുത്തിക്കുറിച്ചത്. 175 ദിവസമായിരുന്നു നരസിംഹം പ്രദർശിപ്പിച്ചത്. എന്നാൽ 200 ദിവസങ്ങൾ തെങ്കാശിപ്പട്ടണം പൂർത്തീകരിച്ചു എന്നും അങ്ങനെ ഒരു ചരിത്രം കൂടി സുരേഷ് ഗോപിക്ക് ഉണ്ട് എന്നും ഒരു ആരാധകൻ കുറിക്കുന്നു.
Leave a Reply