
ആരെങ്കിലും കനകയെ ഒന്ന് സഹായിക്കണം, പൂച്ചകളും നായകളും നിറഞ്ഞ ആ വീട്ടിൽ ദുർഗന്ധം സഹിക്കാൻ കഴിയാത്ത അവസ്ഥയാണ് ! കനകയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് നടി !
ഒരു സമയത്ത് സൂപ്പർ സ്റ്റാറുകളുടെ നായികയായി തിളങ്ങിയ നടി കനകയുടെ ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് ഒരുപാട് വാർത്തകളാണ് പുറത്ത് വരുന്നത്. എല്ലാമായിരുന്ന തന്റെ അമ്മയുടെ മ,ര,ണത്തോടെ ജീവിതത്തിന്റെ താളം നിലച്ചുപോയ കനക അതിനു ശേഷം പുറംലോകവുമായി ഒരു ബാന്ധവുമില്ലാതെ ഏകാന്ത ജീവിതമാണ് നയിക്കുന്നത്. ഇപ്പോഴിതാ കനകയും അവരുടെ അമ്മ ദേവികയായും അടുപ്പമുണ്ടായിരുന്ന നടി കുട്ടി പത്മിനി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
കനകയുടെ അച്ഛൻ ഒരു പ്രത്യേക സ്വഭക്കാരനാണ്, കനക ജനിക്കുന്നതിന് മുമ്പേ അവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കണ്ണകിയുടെ അച്ഛൻ ദേവദാസ് പൊസസീവ് എന്നതിലപ്പുറം വളരെ ഇൻസെക്യൂർ ആയിരുന്നു. ദേവിക ഒരുപാട് വിട്ട് കൊടുക്കുമായിരുന്നു. എന്നാൽ കനകക്ക് മൂന്ന്വയസ്സാവുമ്പോഴേക്കും ഇരുവരും വേർപിരിഞ്ഞു. പിന്നീട് ദേവികയുടെ ജീവിതം കനകയ്ക്കായിരുന്നു. ഭർത്താവില്ല, മാതാപിതാക്കളില്ല’സഹോദരങ്ങൾ ഇല്ല, ആ എല്ലാ സ്നേഹവും ദേവിക മകൾക്ക് കൊടുത്തു.
ദേവികയുടെ ജീവനായിരുന്നു കനക. ആ അമ്മയും മകളും ആരോടും മോശമായി ഒരു വാക്കുപോലും പറയില്ലായിരുന്നു. എല്ലാവരോടും വളരെനല്ല പെരുമാറ്റം. കനകയ്ക്കും അമ്മയോട് വളരെ സ്നേഹം ആയിരുന്നു. സിനിമയിൽ അഭിനയിക്കുമ്പോൾ എല്ലാം നോക്കിയിരുന്നത് അമ്മയായിരുന്നു. എനിക്ക് അവരുമായി നല്ല സൗഹൃദമുണ്ടായിരുന്നു. പക്ഷെ എന്റെ വിവാഹത്തോടെ അവരുമായുള്ള ബന്ധം അകന്നുപ്പോയി. അമ്മ മരിച്ച ശേഷം കനകയ്ക്ക് ആ ദുഖം സഹിക്കാൻ പറ്റിയില്ല. അമ്മയില്ലാതെ ഒന്നും ചെയ്യാൻ അറിയില്ല. എല്ലാം അമ്മയുടെ ഇഷ്ടപ്രകാര ജീവിച്ച കനകയ്ക്ക് അമ്മ ഇല്ലാതെ ജീവിക്കാനായില്ല.

അവർ പുറംലോകവുമായി ഒരു ബദ്ധവുമില്ലാതെ ആയതോടെ അവർ മരിച്ചു എന്ന രീതിയിൽ വാർത്തകൾ വന്നപ്പോൾ ഞാനും നടി രോഹിണിയും കൂടി ലങ്കയുടെ വീട്ടിൽ പോകാൻ പ്ലാൻ ചെയ്തു, ആ സമയത്താണ് അവർ പത്രസമ്മേളനം നടത്തി എനിക്ക് കുഴപ്പമില്ല ഞാൻ ജീവനോടെ ഉണ്ട് എന്ന് പറയുന്നത്, ശേഷം വോട്ട് ചെയ്യാൻ വന്നപ്പോൾ ഞാൻ സംസാരിച്ചിരുന്നു. സുഖമായി ഇരിക്കുന്നു എന്ന് എന്നോടും പറഞ്ഞു. കനകയുടെ വീട്ടിൽ ജോലി ചെയ്ത ഒരു ജോലിക്കാരി എന്നോട് പറഞ്ഞിട്ടുണ്ട്. 13 പൂച്ചക്കുട്ടികളും 10 നായ്ക്കുട്ടികളും കനകയുടെ വീട്ടിൽ ഉണ്ട്. വൃത്തികെട്ട മണം വീട്ടിൽ നിന്ന് വരും.യ ഇത്രയും പൂച്ചക്കുട്ടികളും നായ്ക്കുട്ടികളും ഉള്ള വീട് വൃത്തിയാക്കുക വലിയ ബുദ്ധിമുട്ടാണ്. കനക അവരെയെല്ലാം തന്റെ മക്കളെപ്പോലെ വളർത്തുന്നു.
കൂടാതെ മാത്രവാദവും പൂജകളും നടത്തി തന്റെ അമ്മയുടെ ആത്മാവുമായി സംസാരിക്കാൻ ശ്രമിക്കുന്നതായും, അങ്ങനെ പൂജ നടത്തുന്നതിനിടെയാണ് അടുത്തിടെ അവരുടെ വീടിന് തീ പിടിച്ചതെന്നും അവർ പറയുന്നു. ആരെങ്കിലും മുൻകൈ എടുത്ത് അവരെ പഴയ ജീവിതത്തിലേക്ക് തിരികെ എത്തിക്കണം എന്നും അവർ പറയുന്നു.
Leave a Reply