വിവാഹം കഴിഞ്ഞെന്ന് കനക കള്ളം പറഞ്ഞതാണ് ! അങ്ങനെയൊരു ഭർത്താവ് അവർക്കില്ലായിരുന്നു ! എന്നാൽ അവരെ സ്നേഹിച്ച ഒരു പയ്യൻ ഉണ്ടായിരുന്നു ! വാക്കുകൾ !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രി ആയിരുന്നു കനക. ഗോഡ് ഫാദർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലിൽ കൂടിയാണ് അവർ മലയാള സിനിമയിലേക്ക് എത്തുന്നത്. ശേഷം സൂപ്പർ സ്റ്റാറുകളുടെൻ നായികയായി അവർ ഒരു പിടി വിജയ ചിത്രങ്ങളുടെ ഭാഗമായി മാറി. കനകയുടെ ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് ഒരുപാട് വാർത്തകളാണ് പുറത്ത് വരുന്നത്. എല്ലാമായിരുന്ന തന്റെ അമ്മയുടെ മ,ര,ണത്തോടെ ജീവിതത്തിന്റെ താളം നിലച്ചുപോയ കനക അതിനു ശേഷം പുറംലോകവുമായി ഒരു ബാന്ധവുമില്ലാതെ ഏകാന്ത ജീവിതമാണ് നയിക്കുന്നത്.

അതുകൊണ്ട് തന്നെ കാണ്കെ കുറിച്ച് നിരവധി വാർത്തകൾ വരുന്നുണ്ട്. ഇപ്പോഴിതാ തമിഴിലെ പ്രശസ്ത മാധ്യമ പ്രവർത്തകൻ ചെയ്യാരു ബാലു  പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹം പറയുന്നത് ഇങ്ങനെ.. മറ്റു ചില നടിമാരെ അപേക്ഷിച്ച് സിനിമയുടെ പ്രശസ്തി തലക്ക് പിടിക്കാത്ത നടിയായിരുന്നു കനക, അവർ അമ്മയും മകളുമായിരുന്നു ഏറ്റവും അടുപ്പവും, കനകാട്ടക്കാരന്റെ വിജയത്തിന് ശേഷം കനകയോ തേടി നിരവധി ഹിറ്റുകളെത്തി. കോൾ ഷീറ്റ് തികയുന്നില്ലായിരുന്നു. എന്നാൽ എല്ലാം തകിടം മറിച്ചത് അവരുടെ അമ്മയുടെ മരണമാണ്. അതിനു ശേഷമാണ് കണ്ണകിയുടെ ജീവിതത്തിന്റെ താളം തെറ്റാൻ തുടങ്ങിയത്. കമ്മിറ്റ് ചെയ്ത് സിനിമകൾക്ക് പോലും പോവാൻ പറ്റിയില്ല. അതിന് ശേഷം അധികം പുറത്തേക്ക് പോലും വന്നില്ലെന്ന്. കോഴി കുഞ്ഞിനെ ചിറകിനടിയിൽ വെച്ചത് പോലെയായിരുന്നു കനകയെ വളർത്തിയത്.

ശേഷം പരിചയക്കാരായ സിനിമക്കാർ എല്ലാവരും കോടി മുൻകൈ എടുത്ത് കണ്ണകിയെ വീണ്ടും അഭിനയത്തിലേക്ക് കൊണ്ടുവന്നു. പക്ഷെ അപ്പോഴും അമ്മയുടെ ഓർമകളിൽ നിന്നും കനകക്ക് പുറത്ത് വരാൻ കഴിഞ്ഞില്ല. എന്റെ കല്യാണം കഴിഞ്ഞു, ഭർത്താവിന്റെ പേര് പുരുഷോത്തമനെന്നാണ്. അദ്ദേഹം ന്യൂയോർക്കിലാണെന്ന് കനക പിന്നീട് പറഞ്ഞു. മാധ്യമങ്ങൾ ഫോട്ടോ ചോദിച്ചപ്പോൾ കൊടുത്തില്ല. പിന്നീട് അത് കള്ളമാണെന്ന് വ്യക്തമായി. എന്തിനാണ് ആ കള്ളം പറഞ്ഞതെന്ന് അറിയില്ല. തന്നെ സംരക്ഷിക്കാൻ ഒരാളുണ്ടെന്ന് പുറത്തുള്ളവർക്ക് തോന്നാൻ വേണ്ടിയാണോ എന്നറിയില്ല.

എന്നാൽ അവരുടെ ജീവിതത്തിൽ അതികം ആർക്കും അറിയാത്ത മറ്റൊരു സംഭവം കൂടി ഉണ്ടായി, കനകയുടെ അമ്മയുടെ സുഹൃത്ത് ആയിരുന്ന ഒരു നടൻ, നടിയുടെ ‘അമ്മ മരിച്ച ശേഷം കനകയുടെ കാര്യങ്ങൾ നോക്കാൻ വേണ്ടി അദ്ദേഹത്തിന്റെ മകനെ പി എ ആക്കി വെച്ചിരുന്നു. ആ നടന് വേണ്ടി ദേവിക മുമ്പ് സഹായങ്ങൾ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മകൻ കനകയെ നല്ലപോലെ നോക്കി. കനകയുടെ ഷൂട്ടിം​ഗിന്റെ കാര്യങ്ങളെല്ലാം അദ്ദേഹം ശ്രദ്ധിച്ചു.

എന്നാൽ ആ പയ്യന് കനകയോട് പ്രണയം തോന്നി. എന്നാൽ ഇത് മനസിലായ കനക, അയാളോട് ദേഷ്യപ്പെടുകയും, നിന്നെ പോ,ലീ,സിൽ പിടിച്ച് കൊടുക്കുമെന്നും പറഞ്ഞു. ഇത് കേട്ട് ഭയന്ന ആ പയ്യൻ ആ ജോലി ഉപേക്ഷിച്ച് പോകുകയും ശേഷം, കുറച്ച് നാളുകൾക്ക് ശേഷം ആത്മഹത്യ ചെയ്യുകയുമായിരുന്നു, ഇതറിഞ്ഞ കനക വീണ്ടും മാനസികമായി തകർന്നു. ആ സ്നേഹത്തെ തിരിച്ചറിയാതെ പോയതിലും അവർക്ക് വിഷമം ഉണ്ടായിരുന്നു എന്നും ബാലു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *