കനക ഇപ്പോഴും ആ കാമുകനെ തിരയുകയാണ്, അവരുടെ അതുവരെ ഉണ്ടായിരുന്ന സമ്പാദ്യം ആ കാമുകൻ തട്ടിയെടുത്തോ എന്നും അറിയില്ല ! നടന്റെ വെളിപ്പെടുത്തൽ !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ഒട്ടാകെ തിളങ്ങി നിന്ന അഭിനേത്രിയാണ് കനക. അവർ മലയാളികൾക്കും വളരെ പ്രിയങ്കരിയാണ്. സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പം ഒരു പിടി ഹിറ്റ് ചിത്രങ്ങൾ കനക മലയാളികൾക്ക് സമ്മാനിച്ചിരുന്നു. അവരുടെ ജീവിതം വളരെ അധികം ദുരൂഹതകൾ നിറഞ്ഞതാണ്. അമ്മയുടെ മരണശേഷം കനക മാനസികമായി ഏറെ തകർന്ന അവസ്ഥയിൽ ആയിരുന്നു, ശേഷം അവർ ആ വലിയ വീട്ടിൽ ഏകാന്ത ജീവിതം നയിക്കുകയാണ് വര്ഷങ്ങളായി. ഇപ്പോഴിതാ നടിയെ കുറിച്ച് തമിഴ് നടൻ ബയില്‍വന്‍ രംഗനാഥന്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹം പറയുന്നത് ഇങ്ങനെ, തമിഴിലെ ഒരു സമയത്തെ പ്രശസ്തയായ അഭിനേത്രിയായിരുന്ന നടി ദേവികയുടെ മകളായിരുന്നു കനക. കനകയുടെ അച്ഛനും അമ്മയും വേര്പിരിഞ്ഞാണ് ജീവിക്കുന്നത്. എങ്കിലും മകളെ കാണാൻ ആ അച്ഛൻ ഇടക്കെല്ലാം വരുമായിരുന്നു. അങ്ങനെ ഒരിക്കൽ ദേവികയ്ക്ക് സ്വന്തം മകളെ വെച്ച്‌ സിനിമ ചെയ്യണം എന്ന് ആഗ്രഹം വന്നു.  സംവിധായകന്‍ ഗംഗ അമരനെ കണ്ട് തന്റെ സിനിമ സംവിധാനം ചെയ്യണമെന്ന് ദേവിക പറഞ്ഞു. കനകയെ കണ്ടപ്പോള്‍ ആദ്യം മകള്‍ എന്റെ കനകാട്ടക്കാരന്‍ സിനിമയില്‍ അഭിനയിക്കട്ടെ അതിന് ശേഷം ഈ സിനിമ ചെയ്യാം എന്ന് പറഞ്ഞു. ദേവിക അതിന് സമ്മതിച്ചു.

അങ്ങനെ കനകയുടെ ആദ്യ ചിത്രം തന്നെ സൂപ്പർ ഹിറ്റായിരുന്നു. സൂപ്പർ സ്റ്റാറുകളുടെ നായികയായി കനക തിളങ്ങി നിന്നു, പക്ഷെ അപ്പോഴും നടൻ കമൽ ഹാസന്റെ ഒപ്പം ദേവിക മകളെ അഭിനയിപ്പിച്ചിരുന്നില്ല, കാരണം കമലിന്റെ ചിത്രങ്ങളിൽ അന്ന് ചുമ്പന രംഗങ്ങൾ നിർബന്ധമായിരുന്നു. അത് തന്റെ മകൾക്ക് ചീത്തപ്പേര് ഉണ്ടാക്കുമെന്ന് ഭയനാണ് ആ സിനിമകൾ ചെയ്യാതിരുന്നത്, മകളുടെ ഒപ്പം എല്ലാ ലൊക്കേഷനുകളിലും നിഴലായി ദേവിക ഉണ്ടായിരുന്നു. ദേവികയുടെ ജീവനായിരുന്നു കനക.

അമ്മയും മകളും തമ്മിൽ അത്ര അടുപ്പമായിരുന്നു, അങ്ങനെ പെട്ടെന്ന് ഒരു ദിവസം ദേവിക മരണപ്പെടുകയായിരുന്നു, അതോടെ കനക ഒറ്റപെട്ടു, ഞാന്‍ ഒരാളെ പ്രണയിച്ചു. ആറ് മാസം അവരോടൊപ്പം ലിവിംഗ് ടുഗെദറില്‍ കഴിഞ്ഞ‍ു. പെട്ടെന്നാെരു ദിവസം അവര്‍ എന്നെ വിട്ട് പുറം നാട്ടിലേക്ക് പോയി. ഞാന്‍ ഇപ്പോള്‍ അവരെ തേടിക്കൊണ്ടിരിക്കുകയാണെന്നാണ് കനക തുറന്നു പറഞ്ഞു, പക്ഷെ അയാൾ ആരാണെന്ന് അവർ പറഞ്ഞില്ല, അദ്ദേഹത്തെ താൻ ഇപ്പോഴും തേടിക്കൊണ്ടിരിക്കുകയാണ് എന്നും കനക പറഞ്ഞു.

ശേഷം അമ്മയുടെ ആ വലിയ ബംഗ്ലാവില്‍ കനക ഒറ്റക്ക് താമസമായി, ആ വീട് സ്വന്തമാക്കാൻ  പലരും ആഗ്രഹിച്ചിരുന്നു.,  കനക അതിന് തയ്യാറായില്ല. ഇടയ്ക്കിടെ ചില പ്രശ്നങ്ങള്‍ അവിടെ ഉണ്ടാവും, അടുത്തിടെ ആ വീടിന് തീ പിടിച്ചിരുന്നു. പുറം ലോകവുമായി അവർക്ക് യാതൊരു ബന്ധവുമില്ല, അവർക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായി പലരും പറയുന്നു. ആരോടും സംസാരിക്കില്ല. എന്തെങ്കിലും ചോദിച്ചാല്‍ കാമുകനെ തേടിക്കൊണ്ടിരിക്കുകയാണെന്ന് പറയും. ഇങ്ങനെ ഒരു ജീവിതമാണ് കനക നയിക്കുന്നത്. എന്താണ് കനകയ്ക്ക് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ല, അവരുടെ ഉണ്ടായിരുന്ന സമ്പാദ്യം ആ കാമുകൻ തട്ടിയെടുത്തിരുന്നോ എന്നും സംശയമുണ്ട് എന്നും അദ്ദേഹം പറയുന്നു. കൂടാതെ താൻ ഒരിക്കൽ കനകയുടെ  അമ്മയെ കനയോടൊപ്പം ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് കണ്ടിരുന്നു, അപ്പോൾ അവർ എന്നോട് സംസാരിച്ചപ്പോൾ പറഞ്ഞു.  കനക ഇപ്പോള്‍ നിറയെ സിനിമകളില്‍ അഭിനയിക്കുകയാണ്. എപ്പോള്‍ കല്യാണം കഴിക്കണമെന്ന് തോന്നുന്നോ അപ്പോള്‍ നടത്തുമെന്നാണ് ദേവിക അന്ന് പറഞ്ഞത്…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *