ഒരു സമയത്ത് എങ്ങനെ ജീവിച്ച ഒരു അഭിനേത്രിയാണ്, ഇന്ന് മാനസികനില തെറ്റി സംസാരിക്കാനോ, ചികിത്സിക്കാനോ തയ്യാറാകേ ഒറ്റക്കുള്ള ജീവിതം ! നടൻ പറയുന്നു !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു കനക. ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്ന അവർ മലയാള സിനിമയിൽ സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പം ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു. പക്ഷെ ഇന്ന് അവരുടെ ജീവിതം ഏവരെയും വേദനിപ്പിക്കുംവിധമാണ്. അവരുടെ ജീവിതം വളരെ അധികം ദുരൂഹതകൾ നിറഞ്ഞതാണ്. അമ്മയുടെ മരണശേഷം കനക മാനസികമായി ഏറെ തകർന്ന അവസ്ഥയിൽ ആയിരുന്നു, ശേഷം അവർ ആ വലിയ വീട്ടിൽ ഏകാന്ത ജീവിതം നയിക്കുകയാണ് വര്ഷങ്ങളായി. ഇപ്പോഴിതാ നടിയെ കുറിച്ച് തമിഴ് നടൻ ബയില്‍വന്‍ രംഗനാഥന്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഒരു സമയത്തെ തമിഴിലെ വളരെ പ്രശസ്തയായ അഭിനേത്രി ദേവികയുടെ മകളായിരുന്നു കനക. കനകയുടെ അച്ഛനും അമ്മയും വേര്പിരിഞ്ഞാണ് ജീവിച്ചിരുന്നത്. എങ്കിലും മകളെ കാണാൻ ആ അച്ഛൻ ഇടക്കെല്ലാം വരുമായിരുന്നു. അങ്ങനെ ഒരിക്കൽ ദേവികയ്ക്ക് സ്വന്തം മകളെ വെച്ച്‌ സിനിമ ചെയ്യണം എന്ന് ആഗ്രഹം വന്നു.  സംവിധായകന്‍ ഗംഗ അമരനെ കണ്ട് തന്റെ സിനിമ സംവിധാനം ചെയ്യണമെന്ന് ദേവിക പറഞ്ഞു. കനകയെ കണ്ടപ്പോള്‍ ആദ്യം മകള്‍ എന്റെ കനകാട്ടക്കാരന്‍ സിനിമയില്‍ അഭിനയിക്കട്ടെ അതിന് ശേഷം ഈ സിനിമ ചെയ്യാം എന്ന് പറഞ്ഞു. ദേവിക അതിന് സമ്മതിച്ചു.

രജനികാന്ത്, കാർത്തിക് എന്നിങ്ങനെ അന്നത്തെ സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പം അവർ അഭിനയിച്ചു എങ്കിലും നടൻ കമൽ ഹാസന്റെ ഒപ്പം ദേവിക മകളെ അഭിനയിപ്പിച്ചിരുന്നില്ല, കാരണം കമലിന്റെ ചിത്രങ്ങളിൽ അന്ന് ചുമ്പന രംഗങ്ങൾ നിർബന്ധമായിരുന്നു. അത് തന്റെ മകൾക്ക് ചീത്തപ്പേര് ഉണ്ടാക്കുമെന്ന് ഭയനാണ് ആ സിനിമകൾ ചെയ്യാതിരുന്നത്, മകളുടെ ഒപ്പം എല്ലാ ലൊക്കേഷനുകളിലും നിഴലായി ദേവിക ഉണ്ടായിരുന്നു. ദേവികയുടെ ജീവനായിരുന്നു കനക.

അമ്മയുടെ പെട്ടെന്നുള്ള മരണമാണ് കനകയുടെ ജീവിതം തകർത്തത്. ഞാന്‍ ഒരാളെ പ്രണയിച്ചു. ആറ് മാസം അവരോടൊപ്പം ലിവിംഗ് ടുഗെദറില്‍ കഴിഞ്ഞ‍ു. പെട്ടെന്നാെരു ദിവസം അവര്‍ എന്നെ വിട്ട് പുറം നാട്ടിലേക്ക് പോയി. ഞാന്‍ ഇപ്പോള്‍ അവരെ തേടിക്കൊണ്ടിരിക്കുകയാണെന്നാണ് കനക തുറന്നു പറഞ്ഞു, പക്ഷെ അയാൾ ആരാണെന്ന് അവർ പറഞ്ഞിട്ടുമില്ല, അങ്ങനെ ഒരാളെ ആർക്കുമറിയുകയുമില്ല. അദ്ദേഹത്തെ താൻ ഇപ്പോഴും തേടിക്കൊണ്ടിരിക്കുകയാണ് എന്നും കനക പറയുന്നു.

ആ വലിയ വീട്ടിൽ ഒറ്റക്കാണ് താമസം, സഹായിക്കാൻ ഒരു സ്ത്രീ ഉണ്ട്.  ആ വീട് സ്വന്തമാക്കാൻ  പലരും ആഗ്രഹിച്ചിരുന്നു.,  കനക ആരേയും വീട്ടിലേക്ക് വന്ന് തന്നോട് സംസാരിക്കാനോ ചികിത്സിക്കാൻ അവസരം കൊടുക്കാനോ തയ്യാറല്ല. എപ്പോഴും ഒറ്റയ്ക്ക് ഇരിക്കാനാണ് ഇഷ്ടപ്പെടുന്നത്. ചോദിച്ചാൽ കാമുകനെ കാത്തിരിക്കുന്നുവെന്ന മറുപടി മാത്രമാണ് പറയുന്നത്. കനക മാനസീകപ്രശ്നമുള്ളവരെപ്പോലെയാണ് ജീവിക്കുന്നതും പെരുമാറുന്നതും ബയിൽവൻ രംഗനാഥൻ പറയുന്നു. എന്നാൽ അതേ സമയം കനകയേ സഹായിക്കാൻ ആരും ഇല്ലെന്നും, സിനിമ രംഗത്തുനിന്ന്ന് ആരെങ്കിലും മുൻ കൈ എടുത്ത് അവരെ വീണ്ടും പഴയ ജീവിതത്തിലേക്ക് കൊണ്ടുവരണം എന്നുമാണ് ആരാധകർ ആവിശ്യപെടുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *