
ആയാളും ഞാനും ഒരുമിച്ച് എന്റെ വീട്ടിലും അയാളുടെ ദുബായിലെ ഫ്ളാറ്റിലും ജീവിച്ചു ! ലിവിങ് റിലേഷൻ ആയിരുന്നു ഞങ്ങളുടേത് ! പലതും ഇപ്പോഴാണ് എനിക്ക് മനസിലാകുന്നത് ! ആര്യ !
അവതാരക, നടി ഡാൻസർ സംരംഭക എന്നിങ്ങനെ എല്ലാ മേഖലയിലും തന്റെ കഴിവ് തെളിയിച്ച് ഇന്നും മിനിസ്ക്രീൻ രംഗത്ത് ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് ആര്യ, ബഡായി ആര്യ എന്നും താരത്തെ അറിയപ്പെടും. ബിഗ് ബോസ് സീസൺ ത്രീയിൽ ആര്യ മത്സരിക്കാൻ എത്തിയിരുന്നു. എന്നാൽ അതോടെയാണ് തന്റെ ജീവിതം മാറിമറിഞ്ഞത് എന്നാണ് ആര്യ പറയുന്നത്. ഈ ഷോയിൽ നിന്നും ആര്യ പുറത്തിറങ്ങിയപ്പോൾ തന്റെ കാമുകൻ തന്നെ ചതിച്ചെന്നും, ആയാൽ ഇപ്പോൾ തന്റെ സുഹൃത്തിന്റെ കാമുകൻ ആണെന്നും ആര്യ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു പുതിയ അഭിമുഖത്തിൽ തന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് തുറന്ന് പറഞ്ഞ ആര്യയുടെ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
എന്റെ ആദ്യ വിവാഹ മോചനത്തിന് ശേഷമാണ് ഞാനും ജാനും തമ്മിൽ പ്രണയത്തിലായത്. അന്ന് അയാളാണ് എന്നെ ബിഗ്ബോസിലേക്ക് പോകാൻ എയർപോർട്ടിൽ കൊണ്ടുവിട്ടത്. നീ പോണം എന്നയാൾ നിർബന്ധിച്ചു പറഞ്ഞു. എനിക്ക് അവസാനം വിളിക്കുമ്പോൾ അയാൾ കരയുന്നുണ്ടായിരുന്നു, കാരണം ഇനി മൂന്ന് മാസം കഴിഞ്ഞല്ലേ കാണാൻ കഴിയുകയുള്ളു എന്നാണ് അയാൾ പറഞ്ഞത്, അതെല്ലാം അഭിനയമായിരുന്നു. തിരികെ വന്നപ്പോഴാണ് ഏറ്റവും വലിയ വേദന അനുഭവിക്കേണ്ടി വന്നത്. അന്നൊരു പ്രണയനായകന് കൂടെയുണ്ടായിരുന്നു. അദ്ദേഹം ഇട്ടിട്ട് പോയതോടെ കാല് പിടിക്കാന്‍ വേണ്ടി ദുബായിലേക്ക് വരെ ഞാന്‍ പോയി. പിന്നീട് പലപ്പോഴും കണ്ടെങ്കിലും ഔദ്യോഗികമായി ബ്രേക്ക് ആയതിന് ശേഷം എന്റെ മുന്നില്‍ അദ്ദേഹം വന്നിട്ടില്ല.

മൂന്ന് കൊല്ലം ഞങ്ങൾ വളരെ ആത്മാർത്ഥമായിട്ട് പ്രണയിച്ചു, അയാൾ രണ്ടു വിവാഹം കഴിച്ച് ഡിവോഴ്സ് ആയ ആളാണ്. ഈ ബന്ധം വേണ്ടെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ എനിക്കതിന് പറ്റിയില്ല. പ്രണയത്തിലാവുമ്പോള്‍ നമ്മുക്ക് ഒരുതരത്തില്‍ കാഴ്ച ഇല്ലാത്തത് പോലെയാണ്. പുറമേ നിന്നുള്ളവര്‍ അതിലെ സത്യം കാണുന്നുണ്ടാവും. പക്ഷേ നമ്മള് തിരിച്ചറിയില്ല. അയാള്‍ക്ക് ഇതൊരു ഹോബി ആയിരുന്നു. എന്നെ ഉപേക്ഷിച്ച് പോകാനുള്ള തീരുമാനം പുള്ളിയ്ക്ക് ഉണ്ടായിരുന്നിട്ടുണ്ടാവും.
ഞങ്ങളുടെ ഈ ബന്ധം എന്റെ വീട്ടുകാർക്ക് എല്ലാം അറിയാമായിരുന്നു. എന്റെ വീട്ടിലാണ് ഞങ്ങളാന്ന് താമസിച്ചിരുന്നത്. അയാള്‍ക്ക് ദുബായില്‍ ബിസിനസും അവിടെ ഫ്ളാറ്റും ഉണ്ടായിരുന്നു. ഞങ്ങള്‍ അവിടെയും പോയി താമസിച്ചിട്ടുണ്ട്. നിയമപരമായി വിവാഹം കഴിച്ചില്ലെന്നേയുള്ളു. എന്നെ ഉപേക്ഷിക്കാന്‍ കാരണം അയാള്‍ക്ക് എന്റെയൊരു കൂട്ടുകാരിയുമായി റിലേഷന്‍ ഉണ്ടായിരുന്നതാണ്. എന്നാൽ അവൾ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്, ആ ബന്ധം വേര്‍പെടുത്താതെയാണ് അവൾ ഇയാളുമായി അടുത്തത്. ഞാന്‍ ബിഗ് ബോസില്‍ നില്ക്കുമ്പോള് അവരിവിടെ പ്രണയിക്കുകയായിരുന്നു. എനിക്ക് ഒരു കുടുംബമായി ജീവിക്കാൻ ആഗ്രഹമുണ്ട്. നല്ലൊരു ആളെ കിട്ടിയാൽ വിവാഹം കഴിക്കുമെന്നും ഇപ്പോഴും ആര്യ പറയുന്നു.
Leave a Reply