ഭരണകർത്താക്കളുടെ ത,ന്ത,യുടെ വകയല്ല രാജ്യം ! അതെല്ലാം ജനങ്ങളുടെ ഭാരമായി തീരും ! പിണറായി വിജയനും ഇത് ബാധകമാണ് ! സുരേഷ് ഗോപി പ്രതികരിക്കുന്നു !

ഒരു സിനിമ നടൻ എന്നതിലുപരി തന്റെ നാടിന് വേണ്ടിയും നാട്ടുകാർക്ക് വേണ്ടിയും കൂടാതെ സഹായം അഭ്യർത്ഥിച്ച് എത്തുന്ന അനേകമായിരം പേർക്ക് തന്റെ സ്വന്തം അധ്വാനത്തിന്റെ വീതത്തിൽ നിന്ന് പോലും എടുത്ത് മനസറിഞ്ഞ്  സഹായിക്കുന്ന ആളാണ് സുരേഷ് ഗോപി. രാഷ്ട്രീയ പരമായി അദ്ദേഹത്തെ ഏറെ വിമര്ശിക്കുന്നവരാണ് മലയികളിൽ കൂടുതൽ പേരും. എങ്കിലും ഒരു വ്യക്തി എന്ന നിലയിലും നടൻ എന്ന നിലയിലും അദ്ദേഹത്തെ സ്നേഹിക്കുന്നവരാണ് കൂടുതൽ പേരും.

ഇപ്പോഴിതാ രാജ്യത്തിന്റെ പൊതുകടം ജനത്തിന്റെ ബാധ്യതയാണെന്ന് എടുത്ത് പറയുകയാണ് സുരേഷ് ഗോപി. ജനങ്ങൾക്ക് വേണ്ടിയാണ് ഭരണ നേതൃത്വം കടമെടുക്കുന്നത്. അതുകൊണ്ട് തന്നെ അത് തിരിച്ചടക്കേണ്ട ബാധ്യത ജനത്തിന്റേതാണെന്നും സുരേഷ് ഗോപി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി ഇങ്ങനെ…. കുത്തി തിരിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ഈ രാജ്യത്തിന്റെ വളർച്ചയ്ക്ക് ആഘാതം ഉണ്ടാക്കാൻ മാത്രമാണ് ശ്രമിക്കുന്നത്.

അതിനി ഇവിടെ നടക്കില്ല. കർഷക നിയമം ശെരിക്കും എന്തായിരുന്നു എന്നത് എത്ര പേർക്ക് അറിയാം. കർഷക നിയമങ്ങൾ പല കാര്യങ്ങളുടേയും പേരിൽ പിൻവലിച്ചുവെങ്കിലും അതിലെ അമർഷം ഇപ്പോഴും മനസിൽ കൊണ്ട് നടക്കുന്നയാളാണ് ഞാൻ. കാരണം ചില കർഷകരെ ചൂഷണം ചെയ്യുന്ന ചില രാഷ്ട്രീയ മുതലാളിമാർ ഉണ്ട്. കർഷകന്റെ അന്തസിന് ഒരു പോറലും ഏൽക്കാതെ അവന്റെ അധ്വാനത്തിന്റെ പൂർണ ലാഭം അവന് വന്ന് ചേരണമെന്നുള്ള പ്രധാനപ്പെട്ട സദ് ഉദ്ദേശം മാത്രമാണ് അതിന് പിന്നിൽ ഉണ്ടായിരുന്നത്. നിയമം പിൻവലിക്കാൻ ഉണ്ടായ തീരുമാനം ഭാരതത്തിന്റെ ഗതികേടാണെന്ന് മാത്രമേ എനിക്ക് പറയാനുള്ളു.

നമ്മൾ ജീവിക്കുന്ന നമ്മുടെ രാജ്യത്ത് സമാധാനപരാമയ ഒരു ജീവിതാന്തരീക്ഷം സൃഷ്ടിക്കുന്നതിന് കുറച്ച് പേടിപ്പിക്കേണ്ടി വരും. അതിപ്പോൾ ഇനി ഏറ് പടക്കം മുതൽ മിസൈലുകൾ വരെ ഉപയോഗിക്കേണ്ടി വരും. അതാണ് ചുറ്റുപാടുകൾ. കർഷകർക്ക് വേണ്ടി ബജറ്റിൽ പ്രഖ്യാപിച്ച തുക 20 ലക്ഷം കോടി രൂപയാണ്. പ്രധാനമന്ത്രിയുടെ കൃഷി സമ്മാൻ നിധിയിൽ എട്ട് കോടി കർഷകർക്കാണ് അതിന്റെ ഗുണം ഉണ്ടായിട്ടുള്ളത്. കേരളത്തിൽ 36 ലക്ഷം പേർക്കാണ് ഗുണം ഉണ്ടായത്.

നമ്മുടെ ഇവിടുത്തെ കർഷകന്റെ കഷ്ടപ്പാട് എവിടെയാണ് അംഗീകരിക്കപ്പെടാതെ പോകുന്നതെന്ന് നിങ്ങളെ ആരെങ്കിലും ഒന്ന് പറഞ്ഞ് തരണം. എന്തിന്റെ പേരിലാണ് കേന്ദ്രസർക്കാരിനെ എതിർക്കുന്നത്. ഇനി ഇപ്പോൾ പെട്രോളിന്റേയും ഡീസലിന്റേയുമെല്ലാം പേരിൽ വലിയ വിമർശനം ഉയരും. പക്ഷേ 3 മണിക്കൂർ കൊണ്ടാണ് ചെന്നൈയിൽ നിന്ന് ബാംഗ്ലൂരിൽ എത്താൻ പോകുന്നത് എന്നുകൂടി ഓർക്കണം.

ഇന്ത്യ എന്നല്ല ഇനി ഏത് രാജ്യമായാലും അവിടെ ഭരിക്കുന്നവരുടെ ത,ന്ത,യുടെ വകയല്ല. അപ്പോൾ രാജ്യം എടുത്ത കടം തീർക്കേണ്ടതും അവരുടെ തന്തയുടെ വക വിറ്റ കാശ് കൊണ്ട് അല്ലല്ലോ. അത് നമ്മൾ ജനങ്ങളുടെ ഭാരമായി തീരും. ഇന്ന് നാല് ലക്ഷം കോടി കേരള സർക്കാരിന്റെ ബാധ്യത ആണെങ്കിൽ അതൊരിക്കലും മുഖ്യമന്ത്രി പിണറായി വിജയന്റെ ബാധ്യത അല്ലല്ലോ. അതും ഇവിടുത്തെ ജനങ്ങളുടെ ബാധ്യതയാണ്. തിരിച്ചടച്ചേ മതിയാകൂ. എന്നും സുരേഷ്ഗോപി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *