
അമ്മയെ വലിയ സ്ക്രീനിൽ കണ്ടപ്പോൾ അതിശയകരമായി തോന്നി ! അതും അവൾ പതിനേഴാം വയസ്സിൽ ചെയ്ത ഒരു സിനിമയിൽ ! ചിപ്പിയുടെ മകൾ പറയുന്നു !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിൽ ഏറെ തിളങ്ങി നിന്ന അഭിനേത്രി ആയിരുന്നു ചിപ്പി. ഭരതന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ ഹിറ്റ് ചിത്രം ‘പാഥേയം’ എന്ന ചിത്രത്തിലൂടെയാണ് ചിപ്പി സിനിമ ലോകത്ത് എത്തിയത്. തുടക്കം തന്നെ മികച്ചതായിരുന്നു എങ്കിലും നായികയായി അതികം തിളങ്ങാൻ ചിപ്പിക്ക് കഴിഞ്ഞിരുന്നില്ല എങ്കിലും നിരവധി ശ്രദ്ധേയ വേഷങ്ങൾ ചിപ്പി ചെയ്തിരുന്നു. നായികയായും സഹ നടിയായും ചിപ്പി മലയാള സിനിമയിൽ തിളങ്ങി നിന്നു. സ്പടികത്തിൽ മോഹൻലാലിന്റെ സഹോദരി വേഷം ചിപ്പിക്ക് ഒരുപാട് പ്രശംസകൾ നേടി കൊടുത്തിരുന്നു.
ഇപ്പോഴിതാ 24 വർഷങ്ങൾക്ക് ശേഷം സ്പടികം വീണ്ടും തിയറ്ററിൽ റിലീസ് ചെയ്തപ്പോൾ അതിലെ ഓരോ അഭിനേതാക്കളും വീണ്ടും പ്രേക്ഷക മനസുകളിലേക്ക് കടന്ന് കയറിയിരിക്കുകയാണ്. അതിൽ എടുത്ത് പറയേണ്ട കഥാപാത്രമാണ് ചിപ്പിയുടേത്. മോഹൻലാലിൻറെ സഹോദരിയായി പ്രധാന കഥാപാത്രമായി വളരെ മികച്ച പ്രകടനമാണ് ചിപ്പിയുടേത്. എന്നാൽ വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു ഇപ്പോൾ സീരിയലുകളിലാണ് ചിപ്പി തിളങ്ങുന്നത്.
നിർമാതാവ് രഞ്ജിത്ത് രജപുത്ര ആണ് ചിപ്പിയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്, 2001 ലായിരുന്നു ഇവരുടെ വിവാഹം, ഇവർക്ക് ഒരു മകൾ ഉണ്ട് അവന്തിക. ഇപ്പോഴിതാ അവന്തിക ആദ്യമായി ബിഗ് സ്ക്രീനിൽ തന്റെ അമ്മയെ കണ്ട സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരപുത്രി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ. അമ്മയെ വലിയ സ്ക്രീനിൽ കാണുന്നത് എത്ര അതിശയകരമായിരുന്നു! അതും അവൾ പതിനേഴാം വയസ്സിൽ ചെയ്ത ഒരു സിനിമയിൽ. 28 വർഷത്തിന് ശേഷം ഈ കൾട്ട് ക്ലാസിക് റീമാസ്റ്റർ ചെയ്ത് വീണ്ടും റിലീസ് ചെയ്തതിന് സിനിമയുടെ നിർമ്മാതാക്കളോട് നന്ദിയുണ്ട്. മനുഷ്യാ, ഒരാൾക്ക് എങ്ങനെ ഇത്ര സുന്ദരനാകാൻ കഴിയും.. എന്നും ചിത്രത്തിൽ നിന്നുള്ള ചിപ്പിയുടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് അവന്തിക ചോദിക്കുന്നു..

ഒരുപക്ഷെ ചിപ്പിയെ മലയാള സിനിമയിലേക്കാൾ കൂടുതൽ പ്രധാതായത് മറ്റു ഭാഷകളിലാണ്. ചിപ്പി എന്ന അഭിനേത്രിയെ സംബന്ധിച്ച് അവർക്ക് ലഭിച്ച ഒരു ഭാഗ്യം എന്ന് പറയുന്നത് മറ്റു ഭാഷയിൽ കൂടുതൽ നല്ല സിനിമകളുടെ ഭാഗമാകാൻ അവർക്ക് കഴിഞ്ഞു എന്നതാണ്.മലയാളത്തിലേക്കാൾ ചിപ്പിയെ സ്വീകരിച്ചത് അന്യഭാഷാ പ്രേക്ഷകരാണ്. 2002 ൽ പുറത്തിറങ്ങിയ ‘ധർമ്മ ദേവതയ്’ എന്ന ചിത്രത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള കന്നഡ സ്റ്റേറ്റ് അവാർഡും ചിപ്പിക്ക് ലഭിച്ചിരുന്നു.
പക്ഷെ തുടക്കത്തിന് തനിക്ക് അന്യ ഭാഷ സിനിമകൾ ചെയ്യാൻ പേടിയായിരുന്നു പക്ഷെ പിന്നീട് അത് മാറുകയും പിന്നെ അവിടെ ആയിപോകുകയാണ് ഉണ്ടായതെന്നും ചിപ്പി പറയുന്നു. മലയാളത്തിനും കന്നടയിലും തിളങ്ങി നിന്നപ്പോഴാണ് ചിപ്പി വിവാഹിതയാകുന്നത്. വിവാഹ ശേഷം ചിപ്പി സീരിയൽ രംഗത്തേക്ക് സജീവമാകുക ആയിരുന്നു. ഇന്ന് സ്വാന്തനം എന്ന ജനപ്രിയ പരമ്പരയിലെ ദേവി ഏട്ടത്തി എന്ന കഥാപാത്രം ചിപ്പിയെ കൂടുതൽ ജനപ്രിയയാക്കി മാറ്റി.
Leave a Reply