റേറ്റിങ്ങിൽ എപ്പോഴും ഒന്നാമതാണ് സ്വാന്തനം !! അതിനൊരു കാരണമുണ്ട് ! ചിപ്പി പറയുന്നു
കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് സ്വാന്തനം. കഥ പ്രേമേയം കൊണ്ടും അവതരണം കൊണ്ടും കഥാപത്രങ്ങളുടെ അഭിനയമികവുകൊണ്ടും സ്വാന്തനം തുടക്കം മുതൽ പ്രേക്ഷക ഇഷ്ടം നേടിയെടുത്തിരുന്നു. ചേട്ടൻ അനിയന്മാരുടെ സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും കഥ പറയുന്ന സീരിയൽ എപ്പോഴും റേറ്റിങ്ങിൽ ഒന്നാമതാണ്.. അതിനുപിന്നിൽ ഒരു കാരണമുണ്ടെന്ന് തുറന്ന് പറയുകയാണ് അതിലെ പ്രധാന കഥാപത്രവും കൂടാതെ സീരിയലിന്റെ നിർമാതാവുമായ ചിപ്പി രഞ്ജിത്ത്.. താരത്തിന്റെ വാക്കുകൾ ഇങ്ങനെ… ഈ പരമ്പരയുടെ വിജയത്തിന് കാരണം ഇതിലെ ഓരോ അഭിനേതാൽക്കാളും കൂടതെ എല്ലാ സഹ പ്രവർത്തകരുമാണ് എന്നാണ് താരം പറയുന്നത്,
ഇതിന്റെ മുഴുവൻ ടീമിനും എത്ര നന്ദി പറഞ്ഞാലും തീരില്ല, അവർ ഓരോരുത്തരും വളരെ ആത്മാർത്ഥദയോടെ ഇതിന് സഹകരിക്കുന്നത് കൊണ്ടാണ് ഈ വിജയം ഞങ്ങൾക്ക് നേടിയെടുക്കാൻ സാധിച്ചത് എന്നും, തങ്ങളുടെ കുടുംബത്തെ സ്‌നേഹിക്കുന്ന ഓരോരുത്തരുടേയും കഥയാണ് സാന്ത്വനം എന്നാണ് ചിപ്പി പറയുന്നത്. വിജയത്തിന് പിന്നിലെ രഹസ്യം കഥയും ടീമിന്റെ കഠിനാധ്വാനം ആണെന്നും ചിപ്പി പറയുന്നു.
യുവാക്കളും സോഷ്യൽ മീഡിയയും ഒരു സീരിയൽ സ്വീകരിച്ചാൽ പിന്നെ അത് വിജയിച്ചു എന്ന് കരുതിയാൽ മതി, അത്തരത്തിൽ യുവാക്കൾ സ്വീകരിച്ച സ്വാന്തനത്തിലെ കഥാപാത്രങ്ങളാണ് ശിവനും അഞ്ജലിയും. കലിപ്പനും കാന്താരിയും എന്നാണ് ഇവരെ ആരധകർ വിശേഷിപ്പിക്കുന്നത്. പരസ്പരം ഇഷ്ടത്തോടെയല്ലാതെ വിവാഹിതരായ ചെറുപ്പകാർ, അവരുടെ പിന്നീടുള്ള പിണക്കങ്ങളും പരിഭവങ്ങളും പൊരുത്തക്കേടുകളും വഴക്കുകളും ഒക്കെയാണ് ഇപ്പോൾ ആരധകർ ഏറ്റെടുത്തിരിക്കുത്…
ഇവർക്കായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വലിയ തോതിൽ ഫാൻസ് ഗ്രൂപ്പുകളും ആരാധക സംഘടനകളും ഉണ്ട്. ശിവൻ എന്ന കളിക്കാൻ കഥാപാത്രം ചെയ്യുന്നത് നമ്മൾ ഏവർക്കും പ്രിയങ്കരിയായ സിനിമ സീരിയൽ നടി ഷഫ്‌നയുടെ ഭർത്താവ് സജിൻ ആണ്. അഞ്ജലി എന്ന കഥാപാത്രം അവതരിപ്പിക്കുന്നത്, ബാല താരമായി നിരവധി സിനിമകളിലും ആൽബങ്ങളിലും നിറഞ്ഞു നിന്ന ഗോപികയുമാണ്…
സീരിയലിൽ ഇവരുടെ കെമസ്റ്ററി വളരെ മനോഹരമാണ്, ശിവന്റെയും അഞ്ജലിയുടെയും പിണക്കവും ഇണക്കവും കാണാനാണ് പ്രേക്ഷകർ കൂടുതലും ആഗ്രഹിക്കുന്നത്. കൂടത്തെ മറ്റ് താരങ്ങളും സീരിയലിന്റെ വിജയത്തിന്റെ കാരണമാണ്, ചിപ്പിയും രാജീവും സീരിയലിൽ ചേട്ടനും ചേട്ടത്തിയായും എത്തുന്നു, കുറെ അധികം സിനിമകളില്‍ നായികയായും സഹനടിയായും ചിപ്പി അഭിനയിച്ചു. ടെലിവിഷന്‍ സീരിയലുകളില്‍ സജീവ സാന്നിധ്യം ആണ്. ചലച്ചിത്ര നിര്‍മ്മാതാവായ ഭര്‍ത്താവ് രഞ്ജിത്തിനൊപ്പം അവന്തിക ക്രിയേഷന്‍സിന്റെ ബാനറില്‍ ചില സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.
ചിപ്പി മലയാളികൾക്ക് എന്നും പ്രിയങ്കരിയായ അഭിനേത്രിയാണ്, ഇവരുടെ തന്നെ പ്രൊഡക്ഷനിൽ എത്തിയ വാനമ്പാടി എന്ന ഹിറ്റ് സീരിയലില് ശേഷമാണ് ചിപ്പിയും രഞ്ജിത്തും സ്വാന്തനം ആരംഭിച്ചത്, തുടക്കം മുതൽ ഇതുവരെ പ്രേക്ഷകരെ വെറുപ്പിക്കാതെ മുന്നേറുന്ന പരമ്പര ഇനിയും അങ്ങനെ തന്നെ തുടർന്നാൽ പ്രേക്ഷകർ ഒപ്പമുണ്ടാകും പക്ഷെ എപ്പിസോഡ് കൂറ്റൻ വേണ്ടി കഥാഗതികൾ വലിച്ചു നീട്ടരുതെന്ന അപേക്ഷയും ആരാധകർ മുന്നോട്ട് വയ്ക്കുന്നുണ്ട്……
Leave a Reply