ആദ്യ പ്രണയം ! ഏവരുടെയും എതിർപ്പുകളെ അവഗണിച്ചുകൊണ്ട് ജീവിതത്തിലെ ആ നിർണായക തീരുമാനം എടുത്തു ! ചിപ്പി പറയുന്നു !

ചിപ്പി എന്ന അഭിനേത്രിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല.  ഇന്ന് സിനിമയിലും സീരിയൽ രംഗത്തും ഏറെ തിളങ്ങി നിൽക്കുന്ന ചിപ്പി എന്നും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. 1975 ൽ തിരുവന്തപുരത്താണ് താരം ജനിച്ചത്. അച്ഛൻ ഷാജി ‘അമ്മ തങ്കം. ഒരു സഹോദരിയാണ് ചിപ്പിക്ക് പേര് ദൃശ്യ. തിരുവനന്തപുരത്തെ നിർമ്മല ഹയർ സെക്കന്ററി സ്കൂളിൽ പഠനം, ശേഷം മാർ ഇവാനിയോസ് കോളേജിൽ നിന്നും ബിരുദവും പൂർത്തിയാക്കി.. ഭരതന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ ഹിറ്റ് ചിത്രം ‘പാഥേയം’ എന്ന ചിത്രത്തിലൂടെയാണ് ചിപ്പി സിനിമ ലോകത്ത് എത്തിയത്.

തുടക്കം തന്നെ മികച്ചതായിരുന്നു എങ്കിലും നായികയായി അതികം തിളങ്ങാൻ ചിപ്പിക്ക് കഴിഞ്ഞിരുന്നില്ല എങ്കിലും നിരവധി ശ്രദ്ധേയ വേഷങ്ങൾ ചിപ്പി ചെയ്തിരുന്നു, സ്പടികത്തിൽ മോഹൻലാലിന്റെ സഹോദരി വേഷം ചിപ്പിക്ക് ഒരുപാട് പ്രശംസകൾ നേടി കൊടുത്തിരുന്നു, ചലച്ചിത്ര നിർമാതാവ് രഞ്ജിത്ത് രജപുത്ര ആണ് ചിപ്പിയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്, 2001 ലായിരുന്നു ഇവരുടെ വിവാഹം, ഇവർക്ക് ഒരു മകൾ ഉണ്ട് അവന്തിക. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ച് ചിപ്പി പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ചിപ്പിയുടെ വാക്കിൽ ഇങ്ങനെ, ഇപ്പോഴും പ്രണയത്തെ കുറിച്ച് ചോദിക്കുമ്പൾ ചെറിയ കള്ള ചിരിയോടെയാണ് ചിപ്പി മറുപടി പറയാറുള്ളത്. സിനിമ രംഗത്തുള്ള ഞങ്ങളുടെ പരിചയം സൗഹൃദമായി മാറുകയും ശേഷം അത് പ്രണയമായി മാറുകയായിരുന്നു. അത് വീട്ടിൽ പറഞ്ഞപ്പോൾ എന്റെ വീട്ടിൽ കാര്യമായ എതിർപ്പുകൾ ഉണ്ടായിരുന്നു. [പക്ഷെ ആയെതിർപ്പുകളുടെ അവഗണിച്ചുകൊണ്ടാണ് ഞങ്ങൾ ഒരുമിച്ച് ജീവിതത്തിലെ ആ നിർണായക തീരുമാനം എടുത്തത് എന്നും ചിപ്പി പറയുന്നു.

ഞാൻ സിനിമയിൽ അത്യാവിശം തിരക്കുള്ള സമയത്തായിരുന്നു ഞങ്ങളുടെ പ്രണയം ശക്തമായത്, അതുകൊണ്ട് തന്നെ അന്നൊന്നും ഞങ്ങളുടെ സമയപ്രായക്കാർക്കോ സുഹൃത്തുക്കൾക്കോ ലഭിച്ചിരുന്ന സമയം പ്രണയിക്കാനുള്ള കാര്യത്തിൽ തനിക്ക് കിട്ടിയില്ലെന്നാണ് ചിപ്പി പറയുന്നത്. പക്ഷെ മനസുകൾ തമ്മിൽ എപ്പോഴും സംസാരിച്ചുകൊണ്ടിരുന്നു എന്നും വളരെ റൊമാന്റിക്കായി ചിപ്പി പറയുന്നു.

ചിപ്പി എന്ന അഭിനേത്രിയെ സംബന്ധിച്ച് അവർക്ക് ലഭിച്ച ഒരു ഭാഗ്യം എന്ന് പറയുന്നത് മറ്റു ഭാഷയിൽ കൂടുതൽ നല്ല സിനിമകളുടെ ഭാഗമാകാൻ അവർക്ക് കഴിഞ്ഞു എന്നതാണ്. 2002 ൽ  പുറത്തിറങ്ങിയ ‘ധർമ്മ ദേവതയ്’ എന്ന ചിത്രത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള കന്നഡ സ്റ്റേറ്റ് അവാർഡും ചിപ്പിക്ക് ലഭിച്ചിരുന്നു. ആദ്യമൊക്കെ തനിക്ക് അന്യ ഭാഷ സിനിമകൾ ചെയ്യാൻ പേടിയായിരുന്നു പക്ഷെ പിന്നീട് അത് മാറുകയും പിന്നെ അവിടെ ആയിപോകുകയാണ് ഉണ്ടായതെന്നും ചിപ്പി പറയുന്നു.  മലയാളത്തിനും കന്നടയിലും തിളങ്ങി നിന്നപ്പോഴാണ് ചിപ്പി വിവാഹിതയാകുന്നത്. വിവാഹ ശേഷം ചിപ്പി സീരിയൽ രംഗത്തേക്ക് സജീവമാകുക ആയിരുന്നു. ഇന്ന് സ്വാന്തനം എന്ന ജനപ്രിയ പരമ്പരയിലെ ദേവി ഏട്ടത്തി എന്ന കഥാപാത്രം ചിപ്പിയെ കൂടുതൽ ജനപ്രിയയാക്കി മാറ്റി.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *