
ഗണേഷ് കുമാറിന്റെ ഒരേ ഒരു മിടുക്കിലാണ് ഇതെല്ലാം ഉണ്ടായത് ! എന്നാൽ ആ പേരിട്ടത് മുരളിയാണ് ! എല്ലാത്തിനും കാരണം സിദ്ദിഖിന് കിട്ടിയ ആ അ,ടി,യാണ് ! രാധാകൃഷ്ണൻ പറയുന്നു !
ഇന്ന് മലയാള സിനിമ താരങ്ങളുടെ സഘടനയായ ‘അമ്മ’, ഏറെ തലയെടുപ്പോടെ നിൽക്കുന്നു എങ്കിൽ അതിന്റെ പിന്നിൽ തുടക്കം മുതൽ കഷ്ടപ്പെട്ട ഒരുപാട് പേരുണ്ടായിരുന്നു എന്നാണ് പൂജപ്പുര രാധാകൃഷ്ണന് പറയുന്നത്. ഇങ്ങനെ ഒരു സംഘടന പിറവിയെടുക്കാനുള്ള കാരണം എന്താണെന്ന് പറയുകയാണ് അദ്ദേഹം, മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് രാധാകൃഷ്ണന് മനസ് തുറക്കുന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ… ‘അമ്മ’ എന്ന ഈ സംഘടനയുടെ ഉത്ഭവം കോഴിക്കോട് ടികെ രാജീവിന്റെ ‘മഹാനഗരം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമാണ്. സിദ്ദിഖ് അതിനൊരു കാരണക്കാരനായി മാറി. ഇന്ന് താരങ്ങൾ എല്ലാവരും കാരവനില്‍ ആണ് ഇരിക്കുന്നത്. അന്ന് അങ്ങനെ അല്ലാതിരുന്നത് കൊണ്ടാണ് ഇങ്ങനെ പലതും സിനിമയിൽ രൂപം കൊണ്ടത്. അന്ന് അങ്ങനെയല്ല എല്ലാവരും ഒരുമിച്ച് കസേരയൊക്കെ ഇട്ടാണ് ഇരിക്കുക. അപ്പോള്‍ ഇങ്ങനെ ഓരോ കാര്യങ്ങളും ചര്‍ച്ച ചെയ്യും. ഒരു സ്കൂളാണ് അന്ന്.
എല്ലാവരും ഒരു കുടുംബം പോലെ വട്ടമിട്ട് ഇരിക്കും. അപ്പോഴാണ് ഇക്കാര്യം അറിയുന്നത്. അന്ന് ഇതുപോലെ മൊബൈല്‍ ഫോണൊന്നുമില്ല. അടുത്തുള്ളൊരു ഫോണില്‍ കൂടെ തിരുവനന്തപുരത്തു നിന്നും ഒരു വിളി എത്തുകയായിരുന്നു. നടന് സിദ്ദിഖിനെ സിമ്പിള്‍ ബഷീര്‍ എന്ന് പറയുന്ന ഒരു നിര്‍മ്മാതാവ് ത,ല്ലി എന്നായിരുന്നു ആ സന്ദേശം. അന്ന് മാക്ട എന്ന സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയുണ്ടായിരുന്നു.
അടി എന്ന് കേട്ടതും ഞങ്ങൾക്ക് എല്ലാവര്ക്കും ദേഷ്യം വന്നു, കാരണമെന്താണ് എന്ന് തിരക്കി, താന്‍ ചെയ്ത ജോലിയ്ക്കുള്ള പ്രതിഫലം ചോദിച്ചതിനാണ് കാരണം, ഡബ്ബിംഗിന് വരുമ്പോള്‍ പ്രതിഫലം തരാമെന്ന് പറഞ്ഞിരുന്നതാണ്. പക്ഷെ കൊടുത്തില്ല. ചോദിച്ചപ്പോള്‍ വാക്ക് തര്‍ക്കമായി. അങ്ങനെ സിദ്ധിഖിനെ അ,ടി,ക്കുകയായിരുന്നു. കെബി ഗണേഷ് കുമാര്‍ അന്ന് നടന് മാത്രമാണ്. അദ്യേഹവും ആ സിനിമയിൽ അഭിനയിക്കുന്നുണ്ടായിരുന്നു. ഞാനും അതില്‍ അഭിനയിക്കുന്നുണ്ട്.

അന്നത്തെ സൂപ്പർ താരങ്ങളെല്ലാം ചുറ്റിനുമുണ്ട്. എല്ലാവരും പറഞ്ഞു ഇതിങ്ങനെ വിട്ടാല്‍ ശരിയാകില്ല നമുക്കൊരു സംഘടന വേണമെന്ന്. ഗണേഷ് കുമാറിന്റെ മിടുക്കിലാണ് അതുണ്ടാകുന്നത്. അദ്ദേഹമാണ് ഇങ്ങനെ ഒരു ആശയം ഉന്നയിക്കുന്നത്. പക്ഷെ അന്ന് അമ്മ എന്ന പേരിട്ടിട്ടില്ലായിരുന്നു. പിന്നീട് അമ്മ എന്ന് പേരിട്ടത് മുരളിയായിരുന്നു. അങ്ങനെ ആദ്യമായി പങ്കജ് ഹോട്ടലിൽ വെച്ചാണ് അദ്ദേഹമായി ഒരു മീറ്റിങ് കൂടുന്നത്. മധു സാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ടിപി മാധവന് ചേട്ടനൊക്കെ ഉണ്ടായിരുന്നു.
ഡേറ്റ് കൊടുത്തിട്ടും ഷൂട്ടിന് വരാതെ മുങ്ങി നടക്കുന്ന താരങ്ങളെ എല്ലാം നിലക്കുനിർത്താനാണ് ആദ്യം തീരുമാനിച്ചത്. അങ്ങനെ ഗണേഷ് കുമാറിന്റെ സജീവമായ ഇടപടലൊക്കെ കൂടെയാണ് ആത്മ എന്ന സംഘടനയും ഉണ്ടാകുന്നത്. 2001 ല്‍ ഗണേഷ് ആദ്യമായി മന്ത്രിയായപ്പോള്‍ പൂജപ്പുര എന്റെ കൂടെ വേണമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ അദ്ദേഹത്തിന്റെ പിഎ ആയി. ആ സമയത്തും ഞാന്‍ കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായിരുന്നു എന്നും പൂജപ്പുര രാധാകൃഷ്ണന് പറയുന്നു.
Leave a Reply