
അന്ന് ആ വേദിയിൽ നിന്നും ഹോട്ടലിൽ ചെന്നിരുന്ന് ഞാൻ ഹൃദയം പൊ,ട്ടി ക,ര,യു,കയായിരുന്നു ! അത് എങ്ങനെ പറഞ്ഞറിയിക്കണം എന്നത് എനിക്ക് അറിയില്ല !
മലയാള സിനിമയുടെ ഏറ്റവും പ്രിയങ്കരിയായി മാറിയ ആളാണ് നടി ഭാവന. വ്യക്തി ജീവിതത്തിൽ ഏറെ പ്രതിസന്ധികൾ തരണം ചെയ്ത ആളാണ്, തന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്ന് വന്ന ആ കറുത്ത ദിവസത്തെ തന്റെ ജീവിതത്തിൽ നിന്നും മാറ്റിവെച്ച് തന്റെ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഈ കഴിഞ്ഞ ആറു വർഷവും താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഭാവന പറയുന്നത്. ഇപ്പോഴിതാ അഞ്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമ ലോകത്തേക്ക് തിരികെ വരുന്ന ഭാവനക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകർ നൽകുന്നത്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെയാണ് ഭാവന തിരികെ എത്തുന്നത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഭാവന സിനിമ ഡാഡി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഭാവന പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. 26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ അപ്രതീക്ഷിത അതിഥിയായി ഭാവന എത്തിയത് ആ സമയത്ത് കേരളം ആഘോഷിച്ച ഒരു വാർത്തയായിരുന്നു. ഉദ്ഘാടന ചടങ്ങിന്റെ നേരത്തെ പുറത്തിറക്കിയ അതിഥികളുടെ ലിസ്റ്റില്‍ ഭാവന ഉണ്ടായിരുന്നില്ല. വിശിഷ്ടാതിഥികളെ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിക്കുന്ന കൂട്ടത്തിലാണ് ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് ഭാവനയെയും വേദിയിലേക്ക് ക്ഷണിക്കുക ആയിരുന്നു.

അദ്ദേഹത്തിന്റ ആ വാക്കുകൾ കൂടിയാണ് ആ നിമിഷത്തെ ഇത്രയും സുന്ദരമാക്കി മാറ്റിയത്. ഇനി ക്ഷണിക്കാനുള്ളത് മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി ഭാവന ഈ ചടങ്ങിനെ ധന്യമാക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പോരാട്ടത്തിന്റെ മറ്റൊരു പെണ് പ്രതീകമായ ഭാവനയെ സ്നേഹാദരങ്ങളോട് ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു എന്നായിരുന്നു രഞ്ജിത്ത് ഭാവനയെ ക്ഷണിച്ചുകൊണ്ട് പറഞ്ഞത്. ഇത് കേട്ടതും വേദിയിൽ ഉണ്ടായിരുന്ന എല്ലാവരും ഒരുപോലെ ഭാവനയെ എഴുനേറ്റ് നിന്ന് കൈയ്യടിച്ച് സ്വീകരിക്കുകയായിരുന്നു. ആ കാഴ്ച അവരെ സ്നേഹിക്കുന്നവർക്ക് എല്ലാം കണ്ണ് നിറയ്ക്കുന്ന ഒന്നുതന്നെ ആയിരുന്നു.
എന്നാൽ ആ ചടങ്ങിൽ പങ്കെടുത്ത ശേഷം തന്റെ അവസ്ഥയെ കുറിച്ച് പറയുകയാണ് ഭാവന. നടിയുടെ ആ വാക്കുകൾ ഇങ്ങനെ, ആ പരിപാടി കഴിഞ്ഞ് ഹോട്ടലിൽ തിരിച്ച് ചെന്ന് ഞാൻ ഒരുപാട് ക,ര,ഞ്ഞു. മാനസികമായി അത് എങ്ങനെയാണ് എനിക്ക് ഫീൽ ചെയ്തതെന്ന് പറഞ്ഞ് അറിയിക്കാൻ ഇപ്പോഴും എനിക്ക് കഴിയുന്നില്ല. ഞാൻ കുറെ ക,ര,ഞ്ഞു. എന്റെ കൂടെയുണ്ടായിരുന്നവരെല്ലാം ഇങ്ങനെ കരയല്ലേയെന്ന് എന്നോട് പറയുന്നുണ്ടായിരുന്നു. അന്നത്തെ എന്റെ കരച്ചിൽ സന്തോഷം കലർന്നതായിരുന്നു. അത് എനിക്ക് പറയാൻ കഴിയാത്തൊരു അനുഭവനമാണ്. കുറെ നാളുകളായി ഞാൻ എന്നെ തന്നെ പ്രൊട്ടക്ട് ചെയ്ത് കഴിയുകയായിരുന്നു. അതുവരെ ഞാൻ എന്ത് ചെയ്യുന്നുവെന്നത് എന്റെ കുടുംബത്തിനും ഫ്രണ്ട്സിനും മാത്രമെ അറിയുമായിരുന്നുള്ളു.
എന്നാൽ അതില്‍നിന്നെല്ലാം ഞാൻ ശ്കതമായി പുറത്ത് വന്നത് ആ ഒരു നിമിഷത്തിലൂടെയായിരുന്നു. അന്ന് ആദ്യമായിട്ടാണ് ഞാൻ ഒരു പൊതുപരിപാടിയിൽ എത്തുന്നത്. ആ സമയത്ത് ഒന്നും ചെയ്യാൻ പറ്റാതെ മുഖമൊക്കെ വിളറി വെളുത്തിരുന്നു. ഒരുപാട് കാര്യങ്ങൾ ഉള്ളിൽ തന്നെ ഇരുന്നതിനാൽ പെട്ടന്ന് ഒരു ദിവസം പുറത്ത് വന്നപ്പോൾ ആളുകൾ നൽകിയ സ്വീകാര്യതയും എല്ലാം കൂടി കണ്ടിട്ടായിരിക്കാം പെട്ടന്ന് പൊട്ടിപോയത് എന്നും ഭാവന പറയുന്നു…
Leave a Reply