സുരേഷ് ഗോപിയോട് ഒരു തരത്തിലും പൊറുക്കാനാകില്ലെന്നാണ് വിമര്‍ശകര്‍ ! നിങ്ങളെ ഇത്രയും ആക്കിയത് ഞങ്ങളാണെന്ന് ഓർക്കണം ! വിമർശനം !

മലയാളികളുടെ സൂപ്പർ സ്റ്റാർ ആണ് സുരേഷ് ഗോപി. മോഹൻലാൽ, മമ്മൂട്ടി കഴിഞ്ഞാൽ മൂന്നാമൻ അത് സുരേഷ് ഗോപി തന്നെയാണ്. ആദ്യം സഹ താരമായി സിനിമയിൽ എത്തിയ സുരേഷ് ഗോപിയുടെ നായക കഥാപാത്രത്തിലേക്കുള്ള വളർച്ച വളരെ പെട്ടെന്നായിരുന്നു. ഇന്ന് അദ്ദേഹം ഒരു നടൻ എന്നതിലുപരി രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് ഭാരതീയ ജനത പാർട്ടിയിൽ അംഗമായ അദ്ദേഹം ഇതിനോടകം ഇതിന്റെ പേരിൽ തന്നെ കേരളത്തിൽ ഏറെ വിമര്ശനങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴിതാ അദ്ദേഹം നടത്തിയ ഒരു പ്രസംഗത്തിലെ ചില വാക്കുകളാണ് ഏറെ വിവാദമായിരിക്കുന്നത്.

ആ വാക്കുകൾ ഇങ്ങനെ, അവിശ്വാസികളോട് തനിക്ക് ഒരിക്കലും പൊറുക്കാനാകില്ലെന്നും, അവരോട് യാതൊരു സ്നേഹവുമില്ലെന്നും വ്യക്തമാക്കിയ നടന്‍ സുരേഷ് ഗോപിയുടെ ഈ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വളരെ വലിയ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്.  വിശ്വാസികള്‍ അല്ലാത്തവരോട് തനിക്ക് വെറുപ്പാണെന്ന് പറഞ്ഞ സുരേഷ് ഗോപിയോട് ഒരു തരത്തിലും പൊറുക്കാനാകില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. താങ്കളുടെ ജാതി മത ദൈവഭക്തിക്ക് അപ്പുറം, താങ്കള്‍ മലയാളികളുടെ ഹൃദയത്തില്‍ കയറിയ ഒരു നായക നടന്‍ ആയിരുന്നുവെന്നും, താങ്കളെ വളര്‍ത്തിയത് മലയാള സിനിമയും ഞങ്ങള്‍ ആരാധകരുമായിരുന്നുവെന്നും വല്ലപ്പോഴെങ്കിലും ഓര്‍ക്കണമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.

എന്നാൽ ശിവരാത്രി ദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം, എന്നാൽ അദ്ദേഹം പറഞ്ഞ വാക്കുകളുടെ അർത്ഥം മനസിലാക്കാതെയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നും മറ്റുചിലർ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു. അടിസ്ഥാനപരമായി വേണ്ടത് സ്നേഹം കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. അവര്‍ ജീവിതത്തിലെ അച്ചടക്കത്തിലേക്ക് വരണം, അതും സ്നേഹ പൂര്‍ണമായിട്ടായിരിക്കണം. വിശ്വാസി സമൂഹത്തിന്റെ അതിര്‍ത്തി പ്രദേശത്ത് പോലും ആരും കടന്ന് വന്ന് ഞങ്ങളെ ദ്രോഹിക്കരുത്. ഞങ്ങള്‍ ലോകത്തിന്റെ നന്‍മയ്ക്ക് വേണ്ടിയുളള പ്രാര്‍ത്ഥനയിലാണ്.

അതിന് താല്പര്യമില്ലാത്ത അവിശ്വാസികൾക്ക് അവർ ഇഷ്ടപെടുന്ന വഴിയേ പോകാം. അത്തരക്കാർ  ഇങ്ങോട്ടേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കരുത് എന്ന് ഉച്ചത്തില്‍ വിളിച്ച്‌ പറയേണ്ട കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എന്റെ ഈശ്വരന്‍മാരെ ഞാന്‍ സ്നേഹിച്ച്‌ ലോകത്തുള്ള വിശ്വാസികളായ മനുഷ്യരെ ഞാന്‍ സ്നേഹിക്കും എന്ന് പറയുമ്പോൾ  ലോകത്തിലെ എല്ലാ അവിശ്വാസികളോടും ഒട്ടും തന്നെ സ്നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ പറയും എന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. സ്വന്തം മതത്തെ സ്നേഹിക്കുന്നവര്‍ അതുപോലെ തന്നെ മറ്റ് മതത്തെയും കാണണമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. സ്വന്തം മതത്തിന്റെ തത്വങ്ങള്‍ സ്ഫുരിക്കുന്ന എഴുത്ത് കുത്തുകള്‍ മാനിക്കുന്നര്‍ ഖുറാനേയും ബൈബിളിനേയും മാനിക്കണമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *