
എന്താണ് കുടുംബമെന്നോ, ബന്ധങ്ങൾ എന്നോ, ജീവിതമെന്താണെന്നോ അറിയാത്തതിനെ കുഴപ്പം ! വിവാഹ മോചനവർത്തയോട് പ്രതികരിച്ച ആരാധകന്റെ കമന്റിന് മറുപടിയുമായി ഗൗതമി നായർ !
സെക്കൻഡ് ഷോ എന്ന സിനിമയിൽ കൂടി അഭിനയ രംഗത്ത് എത്തിയ ആളാണ് ഗൗതമി നായർ. ശേഷം ഡയമണ്ട് നെക്ളേസ് എന്ന സിനിമയിലെ കഥാപാത്രത്തിൽ കൂടി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ആളാണ് ഗൗതമി. അടുത്തിടെ താൻ വിവാഹ മോചിതയായ വിവരം ധന്യ വർമയുടെ ചാറ്റ് ഷോയിൽ കൂടി തുറന്ന് പറഞ്ഞിരിന്നു. ഇത് വലിയ വാർത്തയായി മാറിയിരുന്നു. വിവാഹ മോചനത്തെ കുറിച്ച് ഗൗതമി പറഞ്ഞിരുന്നത് ഇങ്ങനെ ആയിരുന്നു. തന്റെ ആദ്യ സിനിമയായ സെക്കൻഡ് ഷോ എന്ന സിനിമയുടെ സംവിധായകൻ ആയിരുന്ന ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം ചെയ്തത്.
ഞങ്ങൾ തമ്മിൽ വേർപിരിഞ്ഞു എങ്കിലും ഇപ്പോഴും വളരെ നല്ലൊരു ബന്ധത്തിലാണ് ഞങ്ങൾ ഉള്ളത്. കുറച്ച് നാൾ മുമ്പ് വിവാഹമോചിതരായത്. സിനിമയിൽ കാണുന്നത് പോലെ ഡ്രാമയൊന്നും ഇല്ലായിരുന്നു. മ്യൂച്ചലായി എടുത്ത തീരുമാനമായിരുന്നു. അങ്ങനെയാണ് പിരിഞ്ഞത്. ഇപ്പോൾ രണ്ടുപേരും ഹാപ്പിയാണ്. മൂന്ന് വർഷത്തെ ദാമ്പത്യ ജീവിതമായിരുന്നു. 2017ലായിരുന്നു വിവാഹം. 2012 മുതൽ ഞങ്ങൾ പരിചയക്കാരായിരുന്നു. ശേഷം ഇഷ്ടത്തിൽ ആക്കുകയായിരുന്നു.

സത്യത്തിൽ ഞങ്ങൾക്ക് ഇടയിൽ അങ്ങനെ പറയത്തക്ക യാതൊരു പ്രശ്നവുമില്ലായിരുന്നു. ആ കാരണത്താൽ തന്നെ ഞങ്ങൾ വേർപിരിയുകയാണ് എന്ന് വീട്ടിൽ പറഞ്ഞപ്പോൾ ഞങ്ങളുടെ രണ്ട് വീട്ടുകാരും ചോദിച്ചത് നിങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ലല്ലോ പിന്നെ എന്തിന് പിരിയുന്നുവെന്നാണ്. ഞങ്ങൾ തമ്മിൽ പ്രശ്നങ്ങളില്ല. പക്ഷെ ഒരു സമയം കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഐഡിയോളജികൾ തമ്മിൽ ചേരാതെയായി. ഒരുമിച്ച് പോകാൻ ഒരുപാട് ശ്രമിച്ചു. പക്ഷെ സാധിക്കുന്നില്ലായിരുന്നു. അല്ലെങ്കിൽ ആരെങ്കിലും ഒരാൾ കോംപ്രമൈസ് ചെയ്യേണ്ടി വരും ജീവിതത്തിൽ ബാലൻസ് വരാൻ..
ഒരു ബന്ധത്തിൽ മാനസികമായി നമുക്ക് ഒട്ടും സന്തോഷമില്ലാത്ത ഒരു ജീവിതം ഇങ്ങനെ മുന്നോട്ട് കൊണ്ടുപോകേണ്ട കാര്യമില്ലെന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ ഒരു തീരുമാനം എടുത്തത് എന്നും ഗൗതമി പറഞ്ഞു, ഈ വാർത്ത റിപ്പോർട്ട് ചെയ്ത ഫിലിബീറ്റ് എന്ന ചാനലിന്റെ ഫേസ്ബുക്കിൽ പേജിൽ ഗൗതമിയെ വിമർശിച്ചും പിന്തുണച്ചും നിരവധി കമന്റുകൾ എത്തിയിരുന്നു. അത്തരത്തിൽ വന്ന മിക്ക കമന്റുകൾക്കും ഗൗതമി തന്നെ നേരിട്ട് മറുപടി കൊടുത്തതാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
ആരാധകന്റെ കമന്റ് ഇങ്ങനെ ആയിരുന്നു.. ജീവിതമെന്താണെന്നോ, കുടുംബം, ബന്ധങ്ങൾ എന്താണെന്നോ അറിയാത്തതിന്റെ കുഴപ്പമാണ് ഇതെല്ലം, വിവാഹ ജീവിതം എന്നത് ഇഷ്ടം ഉള്ളപ്പോൾ കൂടാനും, താല്പര്യം ഇല്ലാത്തപ്പോൾ വലിച്ചെറിയാനും ഉള്ളതല്ല. അങ്ങനെ ആയിരുന്നു എങ്കിൽ ഈ ലോകം തന്നെ ഉണ്ടാവില്ലായിരുന്നു, എടുത്തുചാടി ആവേശം കാണിച്ചതിന്റെ അഹങ്കാരം തീർന്നു. എന്നും പറയുന്ന കമൻറിന് ഗൗതമി പറയണത് ഇങ്ങനെ, ബൈ ദ ബൈ എന്റെ അഹങ്കാരം ഇപ്പോഴും തീർന്നിട്ടില്ല ചേട്ടാ. കുടുംബം എന്താണെന്ന് എനിക്ക് നല്ലതുപോലെ അറിയാം, നല്ലൊരു കുടുംബത്തിലാണ് ഞാനും ജനിച്ചത്. ചേട്ടൻ വീട്ടിലേക്ക് വരികയാണെങ്കിൽ എല്ലാം കണ്ടു മനസിലാക്കാം. പിന്നെ എന്നെ മാത്രം കുറ്റം പറയാതെ പയ്യനെ കൂടി കുറ്റം പറയൂ എന്നും ഗൗതമി ഏറെ തമാശയായി പറയുന്നു. അതുപോലെ ഒരു കാരണവുമില്ലെങ്കിൽ പിന്നെ നിങ്ങൾ എന്തിനാണ് പിരിഞ്ഞത് എന്ന കമന്റിന്, അത് തികച്ചും വ്യക്തിപരമായ കാര്യമാണ് എന്നും ഗൗതമി പറയുന്നു.
Leave a Reply