ഇപ്പോഴും ഈ കാര്യം ആർക്കും അറിയില്ല ! സന്തോഷമില്ലാത്ത ജീവിതം വേണ്ടെന്ന് കരുതി തന്നെയാണ് പിരിയാൻ തീരുമാനിച്ചത് ! ആ രഹസ്യം ഗൗതമി നായർ പറയുന്നു !

ദുൽഖർ സൽമാൻ നായകനായി തുടക്കം കുറിച്ച സെക്കൻഡ് ഷോ എന്ന സിനിമയിൽ കൂടി സിനിമ ലോകത്തേക്ക് എത്തിയ നടിയാണ് ഗൗതമി നായർ. ശേഷം ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ടൻ നെക്‌ളേസ്‌ എന്ന സിനിമയിലും ഗൗതമി ശ്രദ്ദേയ വേഷം ചെയ്തിരുന്നു. തന്റെ ആദ്യ സിനിമയായ സെക്കൻഡ് ഷോ എന്ന സിനിമയുടെ സംവിധായകൻ ആയിരുന്ന ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം ചെയ്തത്. വളരെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നാൽ ഇരുവരും കുറച്ച് നാൾ മുമ്പ് വിവാഹമോചിതരായി. പക്ഷെ അക്കാര്യം താരങ്ങൾ ഇതുവരേയും പരസ്യപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ഇതിനെ കുറിച്ച് ആദ്യമായി ധന്യ വർമയുടെ ചാറ്റ് ഷോയിൽ കൂടി തുറന്ന് പറഞ്ഞിരിക്കുകയാണ് ഗൗതമി.

നടിയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ ഇപ്പോഴും സിനിമ ചെയ്യുന്നില്ല എന്നൊക്കെയാണ് സിനിമയിൽ ഉള്ള പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. ഞാൻ ഇപ്പോഴും അഭിനയിക്കാൻ തയ്യാറായി നിൽക്കുകയാണെന്ന കാര്യം സിനിമാ മേഖലയിൽ പലർക്കും അറിയില്ല. പിന്നെ എനിക്ക് വ്യക്തി പരമായി കുറച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഞാനും ശ്രീനാഥും വേർപിരിഞ്ഞുവെന്നത് പലർക്കും അറിയില്ല. അത് പുറത്ത് പറഞ്ഞ് പിന്നെ ഒരു വാർത്തയായി വരുന്നതിനോട് എനിക്ക് താൽപര്യമില്ലായിരുന്നു. സത്യാവസ്ഥ അറിയാതെ ആളുകൾ പലതും പറഞ്ഞ് നടക്കും. എന്റെ വ്യക്തി പരമായ കാര്യങ്ങൾ മറ്റുള്ളവർ ചർച്ച ചെയ്യുന്നത് ഇഷ്ടമല്ല.

വേർപിരിഞ്ഞു എങ്കിലും ഞങ്ങൾ തമ്മിൽ ഇപ്പോഴും നല്ല ബദ്ധമാണ്. നല്ല സുഹൃത്തുക്കളാണ്. മെസേജും കോളുമെല്ലാം ചെയ്യാറുണ്ട്. സിനിമയിൽ കാണുന്നത് പോലെ ഡ്രാമയൊന്നും ഇല്ലായിരുന്നു. മ്യൂച്ചലായി എടുത്ത തീരുമാനമായിരുന്നു. അങ്ങനെയാണ് പിരിഞ്ഞത്. ഇപ്പോൾ രണ്ടുപേരും ഹാപ്പിയാണ്. മൂന്ന് വർഷത്തെ ദാമ്പത്യ ജീവിതമായിരുന്നു. 2017ലായിരുന്നു വിവാഹം. 2012 മുതൽ ഞങ്ങൾ പരിചയക്കാരായിരുന്നു. ശേഷം ഇഷ്ടത്തിൽ ആക്കുകയായിരുന്നു.

സത്യത്തിൽ ഞങ്ങൾ തമ്മിൽ അങ്ങനെ പറയത്തക്ക യാതൊരു പ്രശ്നവുമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഞാനും ശ്രീനാഥും പിരിയുകയാണെന്ന് വീട്ടിൽ പറഞ്ഞപ്പോൾ ‍ഞങ്ങളുടെ രണ്ട് വീട്ടുകാരും ചോദിച്ചത് നിങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ലല്ലോ പിന്നെ എന്തിന് പിരിയുന്നുവെന്നാണ്. ഞങ്ങൾ തമ്മിൽ പ്രശ്നങ്ങളില്ല. പക്ഷെ ഒരു സമയം കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഐഡിയോളജികൾ തമ്മിൽ ചേരാതെയായി. ഒരുമിച്ച് പോകാൻ ഒരുപാട് ശ്രമിച്ചു. പക്ഷെ സാധിക്കുന്നില്ലായിരുന്നു. അല്ലെങ്കിൽ ആരെങ്കിലും ഒരാൾ കോംപ്രമൈസ് ചെയ്യേണ്ടി വരും ജീവിതത്തിൽ ബാലൻസ് വരാൻ‌..

നമുക്ക് ഒട്ടും സന്തോഷമില്ലാത്ത ഒരു ജീവിതം ഇങ്ങനെ മുന്നോട്ട് കൊണ്ടുപോകേണ്ട കാര്യമില്ലെന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ ഒരു തീരുമാനം എടുത്തത്. ഇപ്പോൾ എനിക്ക് എന്താണ് വേണ്ടത് എന്നതിൽ ധാരണയുണ്ട്. കമ്യൂണിക്കേഷൻ പാട്നറുമായി അത്യാവശ്യമാണ്.’ ’23 മുതൽ 26 വയസ് വരെയുള്ള പ്രായത്തിൽ നമുക്ക് വേണ്ടത് എന്താണെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയില്ല. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ 27 വയസിന് ശേഷമെ തീരുമാനം എടുക്കാൻ പാടുള്ളു’ ​ഗൗതമി നായർ പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *