
‘അമ്മ പോയിട്ട് 6 വർഷം’ ! എന്റെ ഒപ്പം ദാ ഇവിടെ തന്നെ ഉണ്ട് എന്ന വിശ്വാസത്തിലാണ് മുന്നോട്ടുള്ള എന്റെ യാത്ര ! അമ്മയോട് പറയാതെ പോയ എന്റെ ഒരു ഇഷ്ടമുണ്ട് ! ശ്രീമയി പറയുന്നു !
മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അതുല്യ പ്രതിഭയാണ് കൽപന. കൽപന നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇപ്പോൾ ആറ് വർഷം പൂർത്തിയായിരിക്കുകയാണ്. . ആ അമ്മയുടെ ഓർമയിൽ കഴിയുന്ന ഏക മകൾ ശ്രീമയി ഇപ്പോൾ വലിയ കുട്ടിയായി. അമ്മയെ കുറിച്ച് ശ്രീമയിയുടെ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. തന്റെ ഓരോ ശ്വാസത്തിലും അമ്മയെ മിസ്സ് ചെയുന്നുണ്ട്. അമ്മ ഞങ്ങളെ വിട്ട് എങ്ങും പോയിട്ടില്ല എന്ന് തന്നെ വിശ്വാസിക്കാനാണ് ഞങ്ങൾക്കിഷ്ട്ടം, ഏതോ ലൊക്കേഷനിൽ നിന്ന് ചിരിച്ച മുഖത്തോടെ ഉച്ചത്തിൽ വിശേഷവും പറഞ്ഞുകൊണ്ട് എപ്പോൾ വേണമെങ്കിലും അമ്മ വന്നു കയറുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതം. അമ്മ ഒരുപാട് കാര്യങ്ങൾ പറഞ്ഞു പഠിപ്പിച്ചിരുന്നു. അതിൽ ഏറ്റവും ആദ്യം ഗുരുത്വം. അതെപ്പോഴും നമ്മുടെ ഉള്ളിൽ വേണമെന്ന് അമ്മ പറഞ്ഞിരുന്നു.
എന്റെ ഒപ്പം ഉണ്ടായിരുന്ന സമയത്ത് എപ്പോഴും ഇങ്ങനെ എന്തെങ്കിലുമൊക്കെ പറഞ്ഞുതന്നുകൊണ്ടേ ഇരിക്കുമായിരുന്നു. എളിമ വിനയം, മുതിർന്നവരോടുള്ള ബഹുമാനം, കാരണവ സ്ഥാനത്തുള്ളവർ വീട്ടിൽ കയറി വരുമ്പോൾ കാലിൻ മേൽ കാൽ കയറ്റി വച്ച് ഇരിക്കരുത്, മറ്റുളവരിൽ നിന്നും അഹങ്കാരിയെന്ന പേര് കേൾപ്പിക്കരുത്. ഗുരുസ്ഥാനത്തുള്ളവരുടെ ശാപം വാങ്ങരുത് ഇതൊക്കെ എപ്പോഴും ഉളിൽ ഉണ്ടാകണം എന്നും കൂടാതെ ഈശ്വര ഭക്തി, മനസ്സിൽ എപ്പോഴും ഈശ്വരചിന്ത എപ്പോഴും മനസ്സിലുണ്ടാകണമെന്നും. അതും വെറും പ്രകടനമായ മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയുള്ള ഭക്തിയാകരുത്. ഭക്തിയെന്നാൽ അത് മറ്റുള്ളവരോടുള്ള അലിവും, സ്നേഹവും ആർദ്രതയും ഒക്കെയാണെന്നാണ് അമ്മ എന്നെ പഠിപ്പിച്ചത്..

അമ്മയെ കൊണ്ട് കഴിയുന്ന പോലെ ഒരുപാട് പേരെ സഹായിച്ചിരുന്നു. അതുപോലെ എന്റെ ഉള്ളിലെ ഒരു വലിയ മോഹം അത് ഞാൻ അമ്മയോട് തുറന്ന് പറഞ്ഞിരുന്നില്ല. അത് ഇപ്പോഴും ഉള്ളിൽ ഒരു നോവാണ്. എനിക്ക് അഭിനയിക്കണം എന്നൊരു വലിയ ആഹ്രഹം ഉണ്ടായിരുന്നു, പക്ഷെ അത് ഒരിക്കൽ പോലും അമ്മയോട് ഞാൻ തുറന്ന് പറഞ്ഞിരുന്നില്ല, പിന്നെ ആകട്ടെ എന്ന് കരുതി കരുതി അത് പിന്നീട് പറയാൻ പറ്റാതെ പോയി. എന്റെ രക്തത്തിൽ അത് ഉള്ളത് കൊണ്ടാകും. മനസ്സിൽ ഇപ്പോഴും വലിയ ഒരു ആഹ്രഹമാണ്. പിന്നെ എനിക്ക് മാത്രമല്ല കുഞ്ഞാറ്റക്കും മറ്റു കസിൻസിന് എല്ലാവർക്കും വലിയ ആഹ്രഹമാണ് സിനിമ എന്നത്. പിന്നെ കഴിവും ഈശ്വര അനുഗ്രഹവും ഉണ്ടായാൽ സാധിക്കും എന്നും ശ്രീമയി പറയുന്നു.
Leave a Reply