അതിരൂക്ഷമായ വാക്കുകൾ കൊണ്ട് ഞാൻ കൽപനയെ വിമർശിച്ചിട്ടുണ്ട് ! പക്ഷെ എന്നെ ചേർത്ത് നിർത്തി ചെവിയിൽ പറഞ്ഞ ആ വാക്കുകൾ ! അഡ്വ. സംഗീത ലക്ഷ്മണ പറയുന്നു !

തന്റെ അഭിപ്രായങ്ങൾ മുഖം നോക്കാതെ തുറന്ന് സംസാരിക്കുന്ന ആളാണ് അഡ്വ. സംഗീത ലക്ഷ്മണ. ഭാവനയെ കുറിച്ചും, നടി ഹണി റോസിനെ കുറിച്ചും , ദിലീപ്, മഞ്ജു എന്നിങ്ങനെ  എല്ലാവരെയും കുറിച്ച് പറഞ്ഞ വാക്കുകൾ എല്ലാം ഏറെ വിവാദമായി മാറിയിരുന്നു. ഇതിന് മുമ്പ് അവർ നടി കൽപനയെ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്, സംഗീതയുടെ വാക്കുകൾ ഇങ്ങനെ, നടനരാജകുമാരിയും ദേശീയ ചലച്ചിത്ര ജേതാവുമായ കൽപന. കൽപനയുടെ വ്യക്തിജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടത് എന്നു പറയാവുന്ന ചില കേ,സു,കളിൽ അവരുടെ എതിർഭാഗം അഭിഭാഷകയായിരുന്നു ഞാൻ.

ആ അതുല്യ പ്രതിഭയുടെ അഭിനയജീവിതത്തിലെ നേട്ടങ്ങളുടെ ഒരു വലിയ ആരാധികയായി ഞാൻ തുടരുമ്പോഴും കേ,സു,കളുടെ ആവശ്യങ്ങൾക്ക് പലപ്പോഴായി പലവിധത്തിൽ എനിക്ക് കൽപനയ്ക്കെതിരെ ശക്തമായ കുറ്റാരോപണങ്ങൾ എന്റെ കക്ഷിയുടെ ഭാഗത്തു നിന്നുകൊണ്ട് എനിക്ക് ഉന്നയിക്കേണ്ടതായി വന്നിട്ടുണ്ട്. അതിരൂക്ഷമായ വാക്കുകൾ കൊണ്ട് ഞാൻ എന്ന അഭിഭാഷക, കൽപന എന്ന വ്യക്തിയെ വിമർശിച്ചിട്ടുണ്ട്. എന്നാൽ മറ്റു പല കേസുകളിലെ എതിർഭാഗം കക്ഷികളെ പോലെ എന്നെ വ്യക്തിപരമായി അപമാനിക്കുകയോ അസഭ്യം പറയുകയോ അവഹേളിക്കുകയോ വേദനിപ്പിക്കുകയോ ഒരിക്കൽ പോലും ഒരു നോട്ടം കൊണ്ട് പോലും കൽപന ചെയ്തിട്ടില്ല.

പകരം എവിടെ വെച്ച് കാണുമ്പോഴും അവർ എന്നോട് വളരെ സ്നേഹത്തിൽ ചിരിച്ച് സംസാരിക്കാറുണ്ടായിരുന്നു. കൽപന സംസാരം തുടങ്ങുമ്പോൾ തന്നെ ചിരിച്ചു തുടങ്ങി പോവുന്ന എനിക്ക് പിന്നീട് പിന്നെയും പിന്നെയും ഓർമ്മിച്ചു ചിരിക്കാനായി എന്തെങ്കിലുമൊക്കെ പറഞ്ഞുവെച്ചതിനു ശേഷമാവും അവർ ആ സംഭാഷണം അവസാനിപ്പിക്കുക. വല്ലാത്ത ഒരു തരം പോസിറ്റിവിറ്റി ചുറ്റും വാരി വിതറിയതിനു ശേഷമാവും കൽപന അവിടുന്ന് പോവുക.

അങ്ങനെ അവർക്ക് ദേശിയ അവാർഡ് ലഭിച്ച ശേഷം ആദ്യമായി കോ,ട,തി,യിൽ വെച്ച് കൽപനയെ കണ്ടപ്പോൾ അഭിനന്ദിക്കാനായി കൈ നീട്ടിയ എന്നെ ചേർത്തു നിർത്തി ചെവിയിൽ കൽപന പറഞ്ഞത് ഇങ്ങനെയാണ് “ജീവിതത്തിൽ അഭിനയിക്കാൻ അറിയാതെ പോയി സംഗീതാ.” എന്നായിരുന്നു. കേസുകളുടെ വിവിധഘട്ടങ്ങളിൽ അവരുമായി സംസാരിച്ചിരുന്ന കാലത്ത് കൽപന എന്ന വ്യക്തിയുടെ ഗുണഗണങ്ങൾക്ക് നേരെ മുഖം തിരിച്ചു നിൽക്കേണ്ടത് എന്റെ ജോലിയുടെ ആവശ്യമായിരുന്നു എന്നത് ഞാൻ തിരിച്ചറിയുമ്പോഴും ഇന്നതെല്ലാം ഓർക്കുമ്പോൾ എന്റെ മനസ് വിതുമ്പുന്നു.

കൽപന എന്ന മഹാപ്രതിഭയെ, ശക്തമായ വ്യക്തിത്വത്തെ അറിയാനും ഇടപെഴകാനും എനിക്കായത് ഇങ്ങനെയൊക്കെയാണല്ലോ എന്ന്. പാതി മനസ്സാലെ ഞാൻ പുഞ്ചിരിച്ചപ്പോഴോക്കെ ആ മുഴുവൻ മനസ്സിന്റെ നനമയോടെയാണ് കൽപന എന്നെ നോക്കി കണ്ടിരുന്നത് എന്ന് ഞാൻ അറിയുന്നു. എന്നും സംഗീത കുറിച്ചു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *