‘അമ്മ പോയിട്ട് ആറ് വർഷം’ ! ഇന്നും ഏതെങ്കിലും ഷൂട്ട് കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരും എന്ന പ്രതീക്ഷയിലാണ് ഞാൻ ! അമ്മയോട് പറയാതെ പോയ ആ കാര്യം !!

കൽപന മലയാള സിനിമക്ക് സംഭവിച്ച ഒരു വലിയ നഷ്ടമാണ്, വളരെ അപ്രതീക്ഷിതമായി കൽപന നമ്മളെ വിട്ടുപോകുന്നത് 2016 ജനുവരി 25 ആയിരുന്നു. ഇപ്പോഴും ആ വേർപാടിൽ നിന്നും ആ കുടുംബം കരകയറിയിട്ടില്ല. മകൾ ശ്രീമയി തന്റെ അമ്മയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. വീട്ടിൽ എവിടെയും അമ്മയുടെ ഒരു ഫോട്ടോ പോലും വെച്ചിട്ടില്ല, അമ്മ ഞങ്ങളെ വിട്ട് എങ്ങും പോയിട്ടില്ല എന്ന് തന്നെ വിശ്വാസിക്കാനാണ് ഞങ്ങൾക്കിഷ്ട്ടം, ഏതോ ലൊക്കേഷനിൽ നിന്ന് ചിരിച്ച മുഖത്തോടെ ഉച്ചത്തിൽ വിശേഷവും പറഞ്ഞുകൊണ്ട് എപ്പോൾ വേണമെങ്കിലും അമ്മ വന്നു കയറുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതം. അമ്മ ഒരുപാട് കാര്യങ്ങൾ പറഞ്ഞു പഠിപ്പിച്ചിരുന്നു. അതിൽ ഏറ്റവും ആദ്യം ഗുരുത്വം. അതെപ്പോഴും നമ്മുടെ ഉള്ളിൽ വേണമെന്ന് അമ്മ പറഞ്ഞിരുന്നു.

ഞാൻ മീനു എന്നാണ് അമ്മയെ വിളിച്ചിരുന്നത്.. ഒരുപാട് കാര്യങ്ങൾ എനിക്ക് ചെറുപ്പം മുതലേ ഒരുപാട് കാര്യങ്ങൾ എനിക്ക് പറഞ്ഞു തന്നിരുന്നു.. എളിമ വിനയം, മുതിർന്നവരോടുള്ള ബഹുമാനം, കാരണവ സ്ഥാനത്തുള്ളവർ വീട്ടിൽ കയറി വരുമ്പോൾ കാലിൻ മേൽ കാൽ കയറ്റി വച്ച് ഇരിക്കരുത്, മറ്റുളവരിൽ നിന്നും  അഹങ്കാരിയെന്ന പേര് കേൾപ്പിക്കരുത്.  ഗുരുസ്ഥാനത്തുള്ളവരുടെ ശാപം വാങ്ങരുത് ഇതൊക്കെ എപ്പോഴും ഉളിൽ ഉണ്ടാകണം എന്നും കൂടാതെ ഈശ്വര ഭക്തി, മനസ്സിൽ എപ്പോഴും ഈശ്വരചിന്ത ഇതെപ്പോഴും മനസ്സിലുണ്ടാകണമെന്നും. അതും വെറും പ്രകടനമായ മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയുള്ള ഭക്തിയാകരുത്. ഭക്തിയെന്നാൽ അത് മറ്റുള്ളവരോടുള്ള അലിവും, സ്നേഹവും ആർദ്രതയും ഒക്കെയാണെന്നാണ് അമ്മ എന്നെ പഠിപ്പിച്ചത്.

അത് മാത്രമല്ല എന്റെ ‘അമ്മ അമ്മയുടെ കഴിവിന് അനുസരിച്ച് ഒരുപാട് പേരെ  സഹായിക്കുന്നുണ്ടായിരുന്നു. അതുപോലെ എന്റെ ഉള്ളിലെ ഒരു വലിയ മോഹം അത് ഞാൻ ഒരിക്കലൂം അമ്മയോട് തുറന്ന് പറഞ്ഞിരുന്നില്ല. അത് ഇപ്പോഴും ഉള്ളിൽ ഒരു നോവാണ്. എനിക്ക് അഭിനയിക്കണം എന്നൊരു വലിയ ആഹ്രഹം ഉണ്ടായിരുന്നു, പക്ഷെ അത് ഒരിക്കൽ പോലും അമ്മയോട് ഞാൻ തുറന്ന് പറഞ്ഞിരുന്നില്ല, പിന്നെ ആകട്ടെ എന്ന് കരുതി കരുതി അത് പിന്നീട് പറയാൻ പറ്റാതെ പോയി. എന്റെ രക്തത്തിൽ അത് ഉള്ളത് കൊണ്ടാകും. മനസ്സിൽ ഇപ്പോഴും വലിയ ഒരു ആഹ്രഹമാണ്. പിന്നെ എനിക്ക് മാത്രമല്ല കുഞ്ഞാറ്റക്കും മറ്റു കസിൻസിന് എല്ലാവർക്കും വലിയ ആഹ്രഹമാണ് സിനിമ എന്നത്. പിന്നെ കഴിവും ഈശ്വര അനുഗ്രഹവും ഉണ്ടായാൽ സാധിക്കും എന്നും ശ്രീമയി പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *