
മിഥുന് വേണ്ടി പ്രാർത്ഥനയോടെ ആരാധകരും കുടുബവും ! കണ്ണ് അടക്കാൻ പോലും കഴിയുന്നില്ല ! തന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് മിഥുൻ പറയുന്നു !
അവതാരകൻ ആയും നടൻ ആയും, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നിങ്ങനെ എല്ലാ മേഖലകളിലും ഏറെ തിളങ്ങി നിൽക്കുന്ന ആളാണ് മിഥുൻ രമേശ്. അദ്ദേഹത്തിന് നിരവധി ആരാധകരുണ്ട്,സാധാരണക്കാരനെപോലെയുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം തന്നെയാണ് മിഥുനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയത്. അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയും സ്മൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള ഒരു താരമാണ്. ഇപ്പോഴിതാ തന്റെ രോഗത്തെ കുറിച്ച് പറഞ്ഞുകൊണ്ട് മിഥുൻ പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകർക്ക് ഇടയിൽ വലിയ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, വിജയകരമായി അങ്ങനെ ആശുപത്രിയിൽ കയറി. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകൾ ആയിരുന്നു. നിങ്ങൾക്ക് ഇപ്പോൾ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെൽസ് പാൾസി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിൻ ബീബറിന് ഒക്കെ വന്ന അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാൻ ആകില്ല, കണ്ണുകൾ താനേ അടഞ്ഞു പോകുന്ന അവസ്ഥയിൽ ആണ്.
ഇപ്പോൾ എന്റെ ഒരു കണ്ണ് അടയും മറ്റേ കണ്ണ് വളരെ ഫോഴ്സ് ചെയ്താൽ മാത്രമാണ് അടയുകയുള്ളു. രണ്ടുകണ്ണും ഒരുമിച്ച് അടക്കാൻ കുറച്ചു പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ് പാർഷ്യൻ പാരാലിസിസ്, എന്ന രീതിയിൽ എത്തിയിട്ടുണ്ട്. മാറും എന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ട് എന്നും താരം പങ്കിട്ട വീഡിയോയിൽ പറയുകയുണ്ടായി.

കോടി പോകുക അല്ലെങ്കിൽ, പകുതി തളർന്ന് പോകുക എന്നും ഈ രോഗത്തിന് പറയാറുണ്ട്. ഏകദേശം ഒരു ലക്ഷം ആളുകളിൽ അമ്പതു അറുപത് പേരിലെങ്കിലും ഈ അസുഖം ബാധിക്കാവുന്നതാണ്. സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കാറുണ്ട്. ചെറുപ്പക്കാരെ ബാധിക്കുന്നത് കുറവാണു എങ്കിലും പ്രായം ചെല്ലുന്നതിനു അനുസരിച്ചുകൊണ്ടും പ്രതിരോധശേഷി കുറയുന്നതിന് അനുസരിച്ചുകൊണ്ട് ഈ അസുഖം വരാം.
ഇങ്ങനെ ഒരു അസുഖം വരാനുള്ള കാരണം ഇപ്പോഴും 90 ശതമാനം കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പത്തുശതമാനം മാത്രമാണ് എന്താണ് കാരണം എന്ന് കണ്ടുപിടിച്ചിട്ടുള്ളത്.ആ പത്തുശതമാനത്തിൽ ഒന്ന് എന്ന് പറയുന്നത് ചിക്കൻ പോക്സ് ഫാമിലിയിൽ പെട്ട വൈറസാണ്. ഈ വൈറസ് വന്നു കഴിഞ്ഞാൽ നമ്മൾ അറിയില്ല. അത് പ്രതിരോധശേഷി ഇല്ലാതിരിക്കുന്ന സമയത്തോ നമ്മുക്ക് കണ്ടുതുടങ്ങാം എന്നും ഡോ രാജേഷ് കുമാർ പറയുന്നു.
അതുപോലെ പ്രാർത്ഥനകൾ ആവശ്യമാണ് എന്ന് പറഞ്ഞുകൊണ്ട് മിഥുന്റെ ഭാര്യ ലക്ഷ്മിയും രംഗത്ത് വന്നിരുന്നു. അതിവേഗം തങ്ങളുടെ പ്രിയ താരം സുഖം പ്രാപിക്കട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്.
Leave a Reply