എന്റെ മകൾ വലിയ കുട്ടിയായി ! ആദ്യത്തെ കല്യാണം ആഘോഷമാക്കി മിഥുനും ലക്ഷ്മിയും ! ആശിർവാദവുമായി താരങ്ങൾ !

മലയാളികൾക്ക് വളരെ പ്രിയങ്കരനായ ആളാണ് അവതാരകനും റേഡിയോ ജോക്കിയും കൂടാതെ  ഒരു അവതാരകനുമായ മിഥുൻ. അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയും മകൾ തന്‍വി മിഥുനും പ്രേക്ഷകർക്ക് വളരെ പ്രിയങ്കരനാണ്. ഇപ്പോഴിതാ തന്റെ കുടുംബത്തിലെ ഒരു വിശേഷം പങ്കുവെച്ചിരിക്കുകയാണ് മിഥുൻ. മിഥുന്റെ മകള്‍ തന്‍വി മിഥുന്‍ പ്രായപൂര്‍ത്തിയായി. ആചാരപ്രകാരമുള്ള ആദ്യത്തെ കല്യാണം (മൊതല്‍ കല്യാണം) ആഘോഷമാക്കി മിഥുനും ഭാര്യയും. കളെ ഒരു വധുവിനെപോലെ അണിയിച്ചൊരുക്കി  വളരെ ഗംഭീരമായി നടത്തിയ      ചടങ്ങുകളുടെ വീഡിയോ പങ്കുവച്ചുകൊണ്ട് മിഥുന്‍ തന്നെയാണ് ഈ സന്തോഷ വാർത്ത  ആരാധകരെ അറിയിച്ചത്. ലക്ഷ്മിയും ഇതേ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

തൻവിക്ക് ഇപ്പോൾ 12 വയസ്സാണ് പ്രായം, മകളുടെ ഈ  വയസ്സറിയിക്കല്‍ ചടങ്ങ് ശെരിക്കും ഒരു യഥാർഥ കല്യാണം പോലെ തന്നെ മിഥുനും കുടുംബവും ആഘോഷമാക്കി എന്ന് വീഡിയോയില്‍ നിന്ന് തന്നെ വ്യക്തമാകുന്നുണ്ട്. തന്വി വിഡിയോയിൽ വളറെ സുന്ദരി ആയിട്ടാണ് കാണുന്നത്. നീല നിറത്തിലുള്ള   ദാവണി ധരിച്ച്, മുല്ലപ്പൂവും ആഭരണങ്ങളുമെല്ലാം അണിഞ്ഞ് കൊച്ചു മണവാട്ടിയായി തന്‍വി അണിഞ്ഞരുങ്ങി. ഇന്‍സ്റ്റഗ്രാമില്‍ മിഥുനും ലക്ഷ്മി പങ്കുവച്ച വീഡിയോയ്ക്ക് താഴെ തൻവിക്ക് ആശംസകലയും ആശിർവാദവും നൽകി നിരവധി താരങ്ങളും എത്തിയിരുന്നു.  ജോത്സ്‌ന, നൈല ഉഷ അങ്ങനെ നീളുന്നു താരങ്ങൾ…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *