അസുഖം വന്നപ്പോഴാണ് അത് തിരിച്ചറിഞ്ഞത് ! നമ്മുടെ ഒപ്പം നിൽക്കാൻ ഭാര്യ മാത്രമേ ഉണ്ടാകൂ ! മിഥുൻ രമേശ് പറയുന്നു !

നടൻ, അവതാരകൻ, റേഡിയോ ജോക്കി എന്നീ നിലകളിൽ എല്ലാം ഏറെ ശ്രദ്ധ നേടിയത് അലൻ മിഥുൻ രമേശ്.  അദ്ദേഹത്തിന് നിരവധി ആരാധകരുണ്ട്,സാധാരണക്കാരനെപോലെയുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം തന്നെയാണ് മിഥുനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയത്. അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയും സ്മൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള ഒരു താരമാണ്. ഇപ്പോഴിതാ തന്റെ രോഗത്തെ കുറിച്ച് പറഞ്ഞുകൊണ്ട് മിഥുൻ രംഗത്ത് വന്നിരുന്നു.

അദ്ദേഹത്തിന്  ബെൽസ് പാൾസി എന്ന അസുഖം ബാധിക്കുകയും, മുഖത്തിന്റെ ഒരു വശം കൊടിയ അവസ്ഥയിൽ ആയ അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. ഇപ്പോഴിതാ അദ്ദേഹം തന്റെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പറഞ്ഞുകൊണ്ട് പങ്കുവെച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഈ അസുഖം വന്ന ശേഷമാണ് ഇതേപോലെ വന്ന ഒരുപാട് പേരോട് സംസാരിച്ചത്. ഇത് മാറുന്നതിന് ഓരോരുത്തർക്കും ഓരോ സമയമായിരിക്കും. ഇതിന്റെ ലക്ഷണങ്ങളെല്ലാം സ്ട്രോക്ക് പോലെയാണ്. പക്ഷെ ഇത് സ്ട്രോക്കല്ല. ആണോ അല്ലെയോ എന്നറിയാൻ ആശുപത്രിയിൽ പോവണമെന്നും മിഥുൻ പറയുന്നു.

അതുപോലെ ഞാനും എന്റെ ഭാര്യയും സമൂഹ മാധ്യമങ്ങളിൽ കാണുന്ന പോലെ അല്ല എന്നും, ഭാര്യാ ഭർതൃ ബന്ധത്തിൽ കോംപ്രമൈസ് എന്നതിനേക്കാൾ കോംപാറ്റബിലിറ്റിയാണ്. നമ്മുടെ ഈ​ഗോയാണ് ഹർട്ടാവുന്നത്. ഈ​ഗോ മാറും. അസുഖം വന്നപ്പോൾ എനിക്ക് വേണ്ടി മുഴുവൻ സമയവും നിന്ന് ഫിസിയോ തെറാപ്പി മുഴുവൻ ചെയ്തത് അവളാണ്. അങ്ങനെയുള്ള നല്ല കുറെ മൊമന്റുകൾ ആലോചിച്ചാൽ കോംപാറ്റബലിറ്റി താനേ വന്നോളും. സത്യം പറഞ്ഞാൽ നമ്മുക്ക് ഒരു ആപത്ത് വരുമ്പോഴാണ് ആരൊക്കെ കൂടെ ഉണ്ടാകുമെന്ന് അറിയാൻ കഴിയുന്നത്.

നമുക്ക് സുഹൃത്തുക്കളും ബന്ധുക്കളും എല്ലാവരും ഉണ്ടാകും പക്ഷെ, തൊട്ടടുത്ത് നിൽക്കാനായിട്ട് ഒരാളെ ഉണ്ടാവൂ അത് ഭർത്താവിനാണെങ്കിൽ ഭാര്യ, ഭാര്യക്കാണെങ്കിൽ ഭർത്താവ്. അതില്ലാത്ത സാഹചര്യത്തിൽ ആ ബന്ധത്തിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടാവും. അതാണ് ഞാൻ‌ കണക്കാക്കുന്നത് എന്നും മിഥുൻ പറയുന്നു. എന്നെ സ്നേഹിക്കുന്ന ഇത്രയും പേര് ഉണ്ടെന്ന് എനിക്ക് ഇപ്പോഴാണ് മനസിലായത്. വയസ്സായവർ വരെ വന്നു, കാണാൻ സാധിക്കാത്തവർ പ്രസാ​ദം ആശുപത്രിയിൽ ഏൽപ്പിച്ച് പോയി. നിരവധി പേർ പ്രാർത്ഥിച്ചു. ചിലർ വിളിച്ച് നക്ഷത്രം ചോദിച്ച് പ്രാർത്ഥിച്ചു. പൂജിച്ച ചരടും പ്രസാദവും കൊണ്ട് തന്നെന്നും അദ്ദേഹം പറയുന്നു. സിനിമ രംഗത്ത് നിന്ന് മമ്മൂക്ക, സുരേഷ് ഗോപി, ദിലീപ്, മഞ്ജു ചേച്ചി അങ്ങനെ ഒരുപാട് പേര് വിളിച്ചെന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *