
തൃശൂർ കൈകൊണ്ടല്ല, ഹൃദയം കൊണ്ട് എടുക്കുമെന്നാണ് പറഞ്ഞത് ! ഒരുപാട് കാര്യങ്ങൾ ചെയ്യണം എന്നുണ്ട് ! സുരേഷ് ഗോപിയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു !
സുരേഷ് ഗോപി ഒരു നടൻ എന്നതിലുപരി അദ്ദേഹം മനുഷ്യ മനസുകളിൽ ഏറെ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ ഒരു വ്യക്തി കൂടിയാണ്.രാഷ്ട്രീയ പരമായി അദ്ദേഹം ഏറെ വിമർശനങ്ങൾ നേരിടാറുണ്ട്, ഇപ്പോൾ വീണ്ടും ഇലക്ഷൻ വരുന്ന സാഹചര്യത്തിൽ അദ്ദേഹം വീണ്ടും പൊതു വേദികളിൽ സജീവമായി മാറുകയാണ്. ഒരുപാട് കാരുണ്യ പ്രാവർത്തനങ്ങൾ ചെയ്യുന്ന അദ്ദേഹം സാധാരകർക്ക് വളരെ വലിയ ഒരു ആശ്വാസമാണ്. കഴിഞ്ഞ ദിവസം ബാങ്കില്‍ ജപ്തിയുടെ വക്കിലായ ആധാരം തിരിച്ചെടുത്ത് നല്കാന് റിതുരാജിന്റെ സുഹൃത്തുക്കള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ കൈത്താങ്ങായി എഎത്തിയതും സുരേഷ് ഗോപി ആയിരുന്നു.
കുട്ടികളും സ്കൂളിനെ മറ്റു സ്റ്റാഫുകളായും ചേർന്ന് ലോട്ടറി വിറ്റും ബിരിയാണി ചാലഞ്ച് നടത്തിയും ഡിഷ് വാഷ് ഉല്പന്നങ്ങള് ഉണ്ടാക്കി വിറ്റും 50 രൂപയുടെ കൂപ്പണ്‍ വിറ്റും ശേഖരിച്ച പണം തിരിച്ചടച്ചാണ് ബാങ്കില്‍ നിന്ന് ആധാരം തിരിച്ചെടുത്തത്. ഈ സന്തോഷ വാർത്ത അറിഞ്ഞ് സ്കൂളിൽ എത്തിയ സുരേഷ് ഗോപി, ഇവിടെ വച്ച് താരം റിതുവിന് വീട് വയ്ക്കാന്‍ 4 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. ബാങ്കിലായിരുന്ന ആധാരം കയ്യില്‍ കിട്ടിയതിന് പിന്നാലെ ഈ പ്രഖ്യാപനം കൂടി കേട്ടതോടെ ആ കുടുംബത്തിന് ഇരട്ടിമധുരമായി. കൂടാതെ പുതിയ വീട് പണിത് നല്കാന് സേവാഭാരതിക്ക് നിര്‍ദ്ദേശവും നല്‍കിയാണ് അദ്ദേഹം തിരികെ പോയത്.

അതുപോലെ അതേ വേദിയിൽ സുരേഷ് ഗോപിയെ പ്രശംസിച്ച് അദ്യാപിക പറഞ്ഞ വാക്കുകൾ ഇങ്ങനെ, തൃശൂർ ഇങ്ങു എടുക്കുവാ എന്ന് പറയുന്ന സുരേഷ് ഗോപി സാർ ഇപ്പോൾ തൃശൂർ ശരിക്കും എടുത്തിരിക്കുകയാണെന്ന് ‘ അധ്യാപിക പറഞ്ഞതോടെയാണ് സുരേഷ് ഗോപി അത് തിരുത്തി പറയുക ആയിരുന്നു. ശൂർ കൈകൊണ്ട് എടുക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. ഹൃദയം കൊണ്ടാണ് വേണമെന്ന് പറഞ്ഞത്. നിങ്ങളെനിക്ക് തരണമെന്ന് പറഞ്ഞത്. ഹൃദയം കൊണ്ട് തന്നെ ഞാൻ ഈ തൃശൂർ ഇങ്ങെടുക്കും. എടുത്തു കൊണ്ടേയിരിക്കും എന്നും എന്നാൽ അത് രാഷ്ട്രീയ പരമായ കാര്യങ്ങളാണ്,ഈ വേദിയിൽ അത് പറയണ്ട കാര്യമില്ല, ഇത് മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന കരുതലാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
അതുപോലെ ഇത് അവസാനത്തെ ഒരു പരീക്ഷണമാണ്, ഇതിൽ ജയിച്ചില്ലങ്കിൽ താൻ ഇനി തിരഞ്ഞെടുപ്പിൽ നിൽക്കില്ല എന്നാണ് സുരേഷ് ഗോപിയുടെ തീരുമാനം എന്നും,ഇത്തവണ അദ്ദേഹം ജയിക്കാനാണ് സാധ്യത എന്നും നടൻ ബൈജു പറഞ്ഞതു ഏറെ ചർച്ചയായിരുന്നു.
Leave a Reply