
വർഷങ്ങൾ നീണ്ടു നിന്ന പിണക്കം, എവിടെ നിന്നെങ്കിലും ശ്രീദേവിയിത് കേള്‍ക്കുന്നുണ്ടെങ്കില്‍ അവരോട് പറയാനുള്ളത് ഇതാണ് ജയപ്രദ പറയുന്നു !
ഒരു സമയത്ത് ഇന്ത്യൻ സിനിമയിൽ തന്നെ തിളങ്ങി നിന്ന നടിമാരായിരുന്നു ശ്രീദേവിയും ജയപ്രദയും. ഇരുവരും ഒരേ സമയത്ത് സിനിമ രംഗത്ത് എത്തിയവരാണ്. അതുകൊണ്ട് തന്നെ അന്നുമുതൽ ഇവർ തമ്മിൽ ഒരു മത്സരം നിലനിന്നിരുന്നു. തെന്നിന്ത്യയിലെ ബോളിവുഡിലെയും താര റാണിമാർ ആയിരുന്നു ഇരുവരും, ഇവർ ഒരുമിച്ച് നിരവധി ചിത്രങ്ങളും അഭിനിച്ചിട്ടുണ്ട്, ഏകദേശം ഒൻപത് സിനിമകൾ ഇവർ ഒരുമിച്ച് അഭിനിച്ചിരുന്നു..
പക്ഷെ ഒരുമിച്ച് സിനിമകൾ ചെയ്തിരുന്നു എങ്കിലും ഇരുവരും തമ്മിൽ ഒരു അടുപ്പവും ഇല്ലായിരുന്നു. ഇവർ തമ്മിലുള്ള പിണക്കം അന്ന് സിനിമ ലോകത്ത് പരസ്യമായ രഹസ്യമായിരുന്നു, ആ പിണക്കം അവസാന കാലംവരെയും ഉണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്, ഇന്ന് ശ്രീദേവി നമ്മളോടൊപ്പം ഇല്ല, നിനച്ചിരിക്കാത്ത നേരത്ത് അവർ നമ്മളെ വിട്ടു പിരിഞ്ഞു, ഇന്നും എന്താണ് മരണ കാരണമെന്ന് ഉറപ്പല്ല, ഒരു കുടുംബ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ദുബായിൽ പോയ ശ്രീദേവി കുളിമുറിയിൽ ബാത് ടബ്ബിൽ മരിച്ചു കിടക്കുന്നു എന്ന വാർത്തയാണ് നമ്മൾ കേട്ടത്. ഇപ്പോഴിതാ ആ പിണക്കത്തെ കുറിച്ച് ശ്രീദേവി പറയുന്നത് ഇങ്ങനെ..

ഇരുവരും തമ്മിൽ വഴക്കാണ് എന്ന രീതിയിലാണ് വാർത്തകൾ വന്നിരുന്നത് എങ്കിലും അങ്ങനെയൊന്നും ഉണ്ടായില്ല. അതേസമയം ചെറിയാെരു അകല്‍ച്ച തങ്ങള്‍ തമ്മിലുണ്ടെന്ന് ജയപ്രദ ഇപ്പോൾ പറയുന്നത്. ഇരുവര്‍ക്കും തുല്യ പ്രാധാന്യമുണ്ടായിരുന്ന സിനിമായിരുന്നു ഇത്. ക്യാമറയ്ക്ക് മുന്നില്‍ തങ്ങള്‍ ഒരുമിച്ച് അഭിനയിക്കുമെങ്കിലും ഓഫ് സ്ക്രീനില്‍ ശ്രീദേവിയുമായി യാതൊരു കെമിസ്ട്രിയുമില്ലായിരുന്നെന്നും ജയപ്രദ പറയുന്നു. ഓണ്‍സ്ക്രീനില്‍ ഞങ്ങൾ നല്ല സഹോദരിമാരായി അഭിനയിച്ചെങ്കിലും ഓഫ്സ്ക്രീനില്‍ പരസ്പരം നോക്കിയിരുന്നു പോലുമില്ല. അതുപോലെ നൃത്ത രംഗങ്ങളില്‍ ഞങ്ങൾ പോലും അറിയാതെ ഞങ്ങൾ പരസ്പരം മത്സരിച്ചു.
ആ സമയത്ത് പല സിനിമ പ്രവർത്തകരും ഞങ്ങളെ തമ്മിൽ സംസാരിപ്പിക്കാൻ ശ്രമിച്ചു, പക്ഷെ അതൊന്നും നടന്നില്ല. മസ്കത് സിനിമയുടെ ഷൂട്ടിനിടെ ഞങ്ങള്‍ പരസ്പരം സംസാരിക്കാന്‍ ജിതേന്ദ്രയും രാജേഷ് ഖന്നയും മേക്കപ്പ് റൂമില്‍ ഒരുമിച്ച് പൂട്ടി. ഞങ്ങള്‍ രണ്ട് പേര്‍ക്കും അത് ബുദ്ധിമുട്ടായിരുന്നു. ഒരുമുറിയിൽ ഒന്നിച്ച് നിന്നിട്ടും ഞങ്ങൾ പരസ്പരം സംസാരിച്ചില്ല. ശ്രീദേവിയുമായി അടുത്ത സൗഹൃദമില്ലായിരുന്നെങ്കിലും അവരെ താന്‍ മിസ് ചെയ്യുന്നെന്നും അന്ന് ജയപ്രദ പറഞ്ഞു. എവിടെ നിന്നെങ്കിലും ശ്രീദേവിയിത് കേള്‍ക്കുന്നുണ്ടെങ്കില്‍ അവരോട് പറയാനുള്ളത് നമ്മള് പരസ്പരം സംസാരിച്ചിരുന്നെങ്കിലെന്ന് ഞാനാഗ്രഹിച്ചിരുന്നെന്നാണ് ഇപ്പോൾ ജയപ്രദ പറയുന്നത്. ഇത്രയും നേരത്തെ അവർ വിട്ടുപോവുമെന്ന് കരുതിയില്ല. ആ വേർപാട് എനിക്ക് സഹിക്കാൻ കഴിയുന്നില്ല എന്നും ജയപ്രദ പറയുന്നു..
Leave a Reply